HOME
DETAILS

വോട്ട് കൂടിയത് യു.ഡി.എഫിന് മാത്രം; എൽ.ഡി.എഫിനും എൻ.ഡി.എക്കും കുറഞ്ഞു; റിപ്പോർട്ട് പുറത്ത്

  
സുധീർ കെ. ചന്ദനത്തോപ്പ്‌
December 20, 2025 | 1:59 AM

the local body election report shows that only the udf gained vote share while the ldf and nda lost support

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ റിപ്പോർട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ ഗവർണർക്ക് സമർപ്പിച്ചു. റിപ്പോർട്ട് പ്രകാരം യു.ഡി.എഫിന് മാത്രമാണ് വോട്ട് വിഹിതം കൂടിയത്. എൽ.ഡി.എഫിനും എൻ.ഡി.എക്കും കുറഞ്ഞു. 2020 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യു.ഡി.എഫിന്റെ വോട്ട് വിഹിതം 37.9 ശതമാനത്തിൽ നിന്ന് 38.81 ശതമാനമായി വർധിച്ചു. എന്നാൽ, എൽ.ഡി.എഫിന്റെ വോട്ട് വിഹിതം 40.2% നിന്നും 33.45% ആയാണ് കുറഞ്ഞത്. എൻ.ഡി.എയുടേത് 15 ശതമാനത്തിൽ നിന്ന് 13.03 ശതമാനമായി കുറഞ്ഞു. മറ്റുള്ളവർ ഇത്തവണ 13.03 ശതമാനം വോട്ട് കരസ്ഥമാക്കി. 

ഇത്തവണ 2,12,23,785 വോട്ടുകൾ പോൾ ചെയ്തപ്പോൾ യു.ഡി.എഫിന് 82,37,385 വോട്ടും എൽ.ഡി.എഫിന് 70,99,175 വോട്ടും എൻ.ഡി.എയ്ക്ക് 31,21,335 വോട്ടും മറ്റുള്ളവർക്ക് 27,65,890 വോട്ടുമാണ് ലഭിച്ചത്. പഞ്ചായത്തുകളിലാണ് യു.ഡി.എഫിന് വലിയ മുന്നേറ്റമുണ്ടാക്കാനായത്. യു.ഡി.എഫ് 39.17 ശതമാനം വോട്ടുകൾ നേടിയപ്പോൾ 34.02 ശതമാനം വോട്ട് മാത്രമാണ് എൽ.ഡി.എഫിന് നേടാനായത്. 13.92 ശതമാനമാണ് എൻ.ഡി.എ നേടിയ വോട്ടുകൾ. അതേസമയം, നഗരമേഖലകളിൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ വലിയ വോട്ട് വ്യത്യാസമില്ല. കോർപറേഷനുകളിൽ 34.95 ശതമാനമാണ് യു.ഡി.എഫ് നേടിയ വോട്ടുകൾ. 

33.67 ശതമാനം വോട്ട് എൽ.ഡി.എഫ് കരസ്ഥമാക്കിയപ്പോൾ 23.58 ശതമാനമാണ് എൻ.ഡി.എയുടെ സമ്പാദ്യം. മുനിസിപ്പാലിറ്റിയിൽ എൽ.ഡി.എഫിന് വലിയ നഷ്ടമുണ്ടായിട്ടുണ്ട്. 29.88 ശതമാനമാണ് എൽ.ഡി.എഫ് നേടിയ വോട്ടുകൾ.  യു.ഡി.എഫ്. 38.85 ശതമാനം വോട്ടുകൾ നേടി.

the local body election report shows that only the udf gained vote share, while the ldf and nda lost support.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ ഭരണസമിതികൾ ഇന്ന് പടിയിറങ്ങും: പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെ

Kerala
  •  3 hours ago
No Image

ശബരിമല സ്വർണക്കൊള്ളയിലെ ഇ.ഡി അന്വേഷണം; സർക്കാരിന് തിരിച്ചടി; കൂടുതൽ ഉന്നതർ കുടുങ്ങും

Kerala
  •  4 hours ago
No Image

തൊഴിലുറപ്പ് പദ്ധതിയിലെ കേന്ദ്ര സര്‍ക്കാര്‍ അട്ടിമറി; രാജ്യവ്യാപക പ്രക്ഷോഭത്തിന് പ്രതിപക്ഷം

National
  •  4 hours ago
No Image

വൻ കവർച്ച; ഭർത്താവിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ പോയ തക്കം നോക്കി 27 പവൻ സ്വർണം കവർന്നു

Kerala
  •  11 hours ago
No Image

കോഴിക്കോട് സ്വകാര്യ ബസുകളുടെ 'അഭ്യാസപ്രകടനം'; ഡ്രൈവർ അറസ്റ്റിൽ, വധശ്രമക്കുറ്റം

Kerala
  •  11 hours ago
No Image

കോഴിക്കോട് ആഢംബര കാർ കത്തിനശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  12 hours ago
No Image

തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ വെട്ടിനിരത്തൽ: 97 ലക്ഷം പേരെ ഒഴിവാക്കി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

National
  •  12 hours ago
No Image

ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ കത്തിയമർന്ന് ബം​ഗ്ലാദേശ്; ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ആക്രമണം

International
  •  12 hours ago
No Image

വിസി നിയമനത്തിൽ സമവായം: പാർട്ടിയിൽ ഭിന്നതയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

Kerala
  •  13 hours ago
No Image

യുഎഇയിൽ അയ്യായിരത്തിലധികം ഗീലി കാറുകൾ തിരിച്ചുവിളിച്ചു; ഇന്ധന ടാങ്കിലെ തകരാർ പരിഹരിക്കാൻ ഉടമകൾക്ക് നിർദ്ദേശം

uae
  •  13 hours ago