HOME
DETAILS

പീഡനശ്രമം എതിർത്ത യുവതിക്ക് നേരെ അതിക്രമം; ദേഹത്ത് തിളച്ച എണ്ണ കോരിയൊഴിച്ചു; പ്രതി അറസ്റ്റിൽ

  
Web Desk
December 22, 2025 | 12:45 PM

woman resisting harassment attacked with boiling oil accused arrested in jharkhand

റാഞ്ചി: പീഡനശ്രമം ചെറുത്ത യുവതിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ച് യുവാക്കളുടെ ക്രൂരത. ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിലെ ഗാഡി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സാരമായി പൊള്ളലേറ്റ യുവതി ഗുരുതരാവസ്ഥയിൽ സദർ ആശുപത്രിയിൽ ചികിത്സയിലാണ്.

ഞായറാഴ്ച വൈകുന്നേരമാണ് യുവതിക്ക് നേരെ ആക്രമണം നടന്നത്. ശാരീരിക വൈകല്യമുള്ള ഭർത്താവിനോടൊപ്പം കുടുംബവുമായി റോഡരികിൽ ഒരു ചെറിയ തട്ടുകട നടത്തിവരികയായിരുന്ന യുവതിക്ക് നേരെയാണ് പീ‍ഢന ശ്രമം നടന്നത്. കടയിലെത്തിയ ഒരു സംഘം യുവാക്കൾ യുവതിക്ക് നേരെ അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയുമായിരുന്നു.

യുവതി ഇതിനെ ശക്തമായി എതിർത്തതോടെ യുവാക്കളുമായി തർക്കമുണ്ടായി. ഇതിനിടെ പ്രകോപിതനായ പ്രതി, കടയിൽ സമൂസ വറുക്കാനായി വെച്ചിരുന്ന തിളച്ച എണ്ണ എടുത്ത് യുവതിയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. യുവതിയുടെ കൈകൾക്കും കാലുകൾക്കും സാരമായ പൊള്ളലേറ്റിട്ടുണ്ട്. യുവതിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ ഉദയ് ചൗധരി എന്നയാളെ പൊലിസ് അറസ്റ്റ് ചെയ്തു.

രണ്ടാം പ്രതിയായ മനീഷ് ചൗധരി എന്നയാൾ ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലിസ് അറിയിച്ചു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലിസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കേസ് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഗിരിദിഹ് പൊലിസ് വ്യക്തമാക്കി.

 

 

In a horrific incident in Jharkhand's Giridih district, a group of men poured boiling oil on a woman for resisting a harassment attempt. The victim, who runs a small roadside eatery with her physically challenged husband, was targeted by the youths who made lewd gestures and tried to physically assault her. When the woman bravely fought back, one of the men took boiling oil used for frying snacks and threw it at her, causing severe burns to her arms and legs. Local residents rushed her to the hospital, where she is currently in critical condition. The police have arrested the main accused, Uday Chaudhary, while a search is underway for the second suspect, Manish Chaudhary.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ വോട്ട് പരാതി: സുരേഷ് ഗോപിക്കെതിരായ ഹരജിയിൽ ബിഎൽഒയ്ക്ക് കോടതി നോട്ടീസ്; ജനുവരി 20-ന് ഹാജരാകണം

Kerala
  •  2 hours ago
No Image

യുഎഇ പ്രവാസികൾക്ക് ക്രിസ്മസ് സമ്മാനം; സ്വകാര്യ കമ്പനികളിലെ ജീവനക്കാർക്ക് രണ്ട് ദിവസം വരെ അവധി, ഈ വാരാന്ത്യം കളറാക്കാം

uae
  •  2 hours ago
No Image

യുഎഇയിലെ സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ; വിപണിയിൽ ട്രെൻഡ് മാറ്റം, ഉപഭോക്താക്കൾ ലക്ഷ്യമിടുന്നത് ഇവ!

uae
  •  3 hours ago
No Image

യുഎഇയിലെ പുതിയ സ്കൂൾ പ്രവേശന നിയമം; പ്രായപരിധി കുറച്ചത് കൊണ്ട് മാത്രം സ്കൂൾ പ്രവേശനം ഉറപ്പുനൽകാനാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം

uae
  •  3 hours ago
No Image

കൊടി കൈമാറ്റം, മാധ്യമങ്ങളിലെ വാര്‍ത്ത വാസ്തവ വിരുദ്ധം: ജിഫ്രി തങ്ങള്‍ 

organization
  •  4 hours ago
No Image

അന്‍വറും സി.കെ ജാനുവും യു.ഡി.എഫിലേക്ക്; അസോസിയേറ്റ് അംഗങ്ങളാക്കാന്‍ ധാരണ

Kerala
  •  5 hours ago
No Image

ടി.പി വധക്കേസ് പ്രതികള്‍ക്ക് വീണ്ടും പരോള്‍: മുഹമ്മദ് ഷാഫിക്കും ഷിനോജിനും അനുവദിച്ചത് സ്വാഭാവിക പരോളെന്ന് അധികൃതര്‍

Kerala
  •  5 hours ago
No Image

പാലക്കാട് കരോള്‍ സംഘത്തിന് നേരെ ബി.ജെ.പി- ആര്‍.എസ്.എസ് ആക്രമണം

Kerala
  •  5 hours ago
No Image

'ഒരു മാസത്തിനുള്ളില്‍ ഹിന്ദി പഠിക്ക് ,ഇല്ലെങ്കില്‍....' സൗത്ത് ആഫ്രിക്കന്‍ പൗരനെ ഭീഷണിപ്പെടുത്തി ബി.ജെ.പി കൗണ്‍സിലര്‍ 

National
  •  6 hours ago
No Image

കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ പരാതിയില്‍ നടപടി: ആര്യക്കും സച്ചിനും നോട്ടിസ് 

Kerala
  •  7 hours ago

No Image

വാളയാര്‍ ആള്‍ക്കൂട്ടക്കൊല: അന്വേഷണത്തിന് പ്രത്യേക സംഘം, മേല്‍നോട്ടം ജില്ലാ പൊലിസ് മേധാവിക്ക്; പുതിയ വകുപ്പുകള്‍ ചേര്‍ത്ത് എഫ്.ഐ.ആര്‍ പുതുക്കും 

Kerala
  •  8 hours ago
No Image

'ലോകത്തെ വിറപ്പിച്ച സ്മൈലിംഗ് ഹാക്കർ'; 217 ബാങ്കുകളെ തകർത്ത് ഫലസ്തീനിലെയും ആഫ്രിക്കയിലെയും പട്ടിണി പാവങ്ങളെ സഹായിച്ച ഹംസ ബെൻഡെലാജിന്റെ കഥ; In- Depth Story

crime
  •  9 hours ago
No Image

ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് പരിശോധനയില്‍ തെളിയിക്കാനായില്ല; പൊലിസിന് തിരിച്ചടി

Kerala
  •  9 hours ago
No Image

മുതുകിലും തലക്കും അടിച്ചു, മുഖത്ത് ചവിട്ടി, വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതകത്തില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട്; ശരീരത്തില്‍ മര്‍ദ്ദനമേല്‍ക്കാത്ത ഒരിഞ്ച് സ്ഥലം പോലും ബാക്കിയില്ലെന്ന് ഡോക്ടര്‍

Kerala
  •  9 hours ago