അന്‍വറും സി.കെ ജാനുവും യു.ഡി.എഫിലേക്ക്; അസോസിയേറ്റ് അംഗങ്ങളാക്കാന്‍ ധാരണ
തിരുവനന്തപുരം: പി.വി.അന്‍വറും സി.കെ. ജാനുവും യു.ഡി.എഫിലേക്ക്. രണ്ടു പേരുടെ പാര്‍ട്ടികള്‍ക്കും അസോഷ്യേറ്റ് അംഗത്വം നല്‍കാന്‍ തീരുമാനം. വിഷ്ണുപുരം ചന്ദ്രശേഖരന്റെ യു.ഡി.എഫില്‍ അസോസിയേറ്റ് അംഗമാക്കാനും തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന യു.ഡി.എഫ് യോഗത്തിലാണ് തീരുമാനം. അതേസമയം, കേരള കോണ്‍ഗ്രസ് എം നിലപാട് വ്യക്തമാക്കട്ടെയെന്നാണ് യോഗത്തില്‍ ധാരണയായത്. അങ്ങോട്ട് പോയി ചര്‍ച്ച ചെയ്യില്ലെന്നാണ് തീരുമാനം.
എന്നാല്‍, ഘടകകക്ഷിയാക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച വിഷ്ണുപുരം ചന്ദ്രശേഖരന്‍ അസോസിയേറ്റ് അംഗമാകാനില്ലെന്നും വാര്‍ത്താ സമ്മേളനം വിളിച്ച് യുഡിഎഫിലേക്കില്ലെന്നും അറിയിച്ചു.
നിയമസഭാ സീറ്റ് നല്‍കുന്നതില്‍ തീരുമാനം പിന്നീടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചു. ഫെബ്രുവരിയില്‍ യു.ഡി.എഫ് ജാഥ സംഘടിപ്പിക്കും. പ്രതിപക്ഷ നേതാവായിരിക്കും ജാഥാ ക്യാപ്റ്റന്‍. ജനുവരി 15ന് സീറ്റ് വിഭജനം പൂര്‍ത്തിയാക്കുമെന്നും അറിയിച്ചു.
ഓഗസ്റ്റിലാണ് സി.കെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എന്‍.ഡി.എ വിട്ടത്. ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ മുന്നണിയില്‍ അവഗണന നേരിടുന്നുവെന്ന് ആരോപിച്ചാണ് ജാനു എന്‍.ഡി.എ വിട്ടത്.
Independent MLA P.V. Anvar and tribal leader C.K. Janu are set to join the United Democratic Front (UDF), with a decision taken to grant associate membership to their respective parties. The UDF also agreed to offer associate member status to Vishnupuram Chandrasekharan during a meeting held in Thiruvananthapuram.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."