HOME
DETAILS

ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് പരിശോധനയില്‍ തെളിയിക്കാനായില്ല; പൊലിസിന് തിരിച്ചടി

  
December 22, 2025 | 6:03 AM

shine-tom-chacko-drug-use-not-proven-forensic-test-police-setback

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോക്ക് എതിരായ ലഹരിക്കേസില്‍ പൊലിസിന് തിരിച്ചടി. ഷൈന്‍ ലഹരി ഉപയോഗിച്ചെന്ന് ഫോറന്‍സിക് പരിധോനയില്‍ തെളിയിക്കാനായില്ല. ഹോട്ടലില്‍ മുറിയെടുത്ത് ഷൈനും സുഹൃത്തും ലഹരി ഉപയോഗിച്ചെന്നായിരുന്നു കേസ്.

ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനായി ഷൈന്‍ ടോം ചാക്കോയുടെ നഖം, മുടി എന്നിവ അന്വേഷണസംഘം ശേഖരിച്ചിരുന്നു. എന്നാല്‍ ഈ പരിശോധനയില്‍ ഷൈന്‍ ലഹരി ഉപയോഗിച്ചെന്ന് കണ്ടെത്താനായില്ല. 

ഡാന്‍സാഫ് പരിശോധനക്കിടെ ഷൈന്‍ ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങി ഓടിയത് വിവാദമായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു സംഭവം. കേസ് നിലനില്‍ക്കുമോ എന്നതില്‍ പൊലീസ് നിയമോപദേശം തേടും. ശത്രുക്കള്‍ ഗുണ്ടകളെ അയച്ചെന്ന് കരുതിയാണ് താന്‍ ഓടിയതെന്നാണ് നടന്‍ ആദ്യം മൊഴി നല്‍കിയത്. ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍ നിന്ന് ഓടിരക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

കേസില്‍ മയക്കുമരുന്ന് ഉപയോഗം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി നടനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്‍ഡിപിഎസ് ആക്ട് 27 29/1, ബിഎന്‍എസസ് 238 വകുപ്പുകളിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ചോദ്യം ചെയ്യലിന് മുന്നോടിയായി നടത്തിയ അന്വേഷണത്തില്‍ വാട്സ്ആപ്പ് ചാറ്റും, ഗൂഗിള്‍ പേ ഇടപാടുകളും പൊലിസ് പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫ്ളാറ്റില്‍ ലഹരി ഉപയോഗം നടന്നതായി പൊലിസ് സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ താരം കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു.

 

The Kerala Police have suffered a setback in the drug case against Malayalam actor Shine Tom Chacko, as forensic tests failed to prove drug consumption. The case was registered based on allegations that Shine and a friend had consumed drugs after booking a hotel room in Kochi.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുതുകിലും തലക്കും അടിച്ചു, മുഖത്ത് ചവിട്ടി, വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതകത്തില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട്; ശരീരത്തില്‍ മര്‍ദ്ദനമേല്‍ക്കാത്ത ഒരിഞ്ച് സ്ഥലം പോലും ബാക്കിയില്ലെന്ന് ഡോക്ടര്‍

Kerala
  •  4 hours ago
No Image

വില്ലയ്‌ക്കെതിരെ യുണൈറ്റഡിന് അടിതെറ്റി; പ്രതിക്കൂട്ടിൽ പ്രതിരോധ താരം; 'അവൻ വില്ലയ്ക്ക് വേണ്ടി കളിച്ചു' എന്ന് ആരാധകർ

Football
  •  5 hours ago
No Image

സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് അപകടം; ഒറ്റപ്പാലത്ത് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ മൂന്ന് ഭാഗ്യശാലികൾ ഇവരാണ്; ഇതാണ് കാരണം

Cricket
  •  5 hours ago
No Image

ലോക്‌സഭയില്‍ തൃശൂരില്‍ വോട്ട് ചേര്‍ത്ത നേതാക്കള്‍ എസ്.ഐ.ആര്‍ വന്നതോടെ വോട്ട്മാറ്റിയതായി റിപ്പോര്‍ട്ട്; മാറ്റിയതില്‍ സുരേഷ്‌ഗോപിയുടെ കുടുംബത്തിന്റെ വോട്ടും

Kerala
  •  6 hours ago
No Image

വേഗ പരിധി, ലെയ്‌നുകൾ, ഹെൽമെറ്റ് തുടങ്ങിയ മാർഗനിർദേശങ്ങൾ ഇ സ്കൂട്ടറുകൾ പാലിക്കണം; ആർ‌.ടി.എ ഉത്തരവ്

uae
  •  6 hours ago
No Image

ഭിന്നശേഷി പണം തട്ടിയെടുക്കുന്നു; നിയമനടപടിക്കൊരുങ്ങി ഫിസിക്കലി ചലഞ്ച്ഡ് ഓള്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍

Kerala
  •  6 hours ago
No Image

പെരിന്തല്‍മണ്ണയില്‍ യു.ഡി.എഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിച്ചു

Kerala
  •  6 hours ago
No Image

പ്രതിമാസം 1000 രൂപ ധനസഹായം; 'സ്ത്രീ സുരക്ഷാ പദ്ധതി' അപേക്ഷകൾ ഇന്ന് മുതൽ; എങ്ങനെയെന്ന് അറിയാം

Kerala
  •  6 hours ago
No Image

റമദാൻ മാസത്തിൽ കുവൈത്തിലെ സർക്കാർ ജീവനക്കാർക്ക് ഫ്ലെക്സിബിൾ ജോലി സമയം, തൊഴിലാളി സൗഹൃദപ്രഖ്യാപനങ്ങൾ | Full Details

Kuwait
  •  7 hours ago