കൊടി കൈമാറ്റം, മാധ്യമങ്ങളിലെ വാര്‍ത്ത വാസ്തവ വിരുദ്ധം: ജിഫ്രി തങ്ങള്‍
തൊടുപുഴ: സമസ്ത നൂറാം വാര്‍ഷികത്തിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ശതാബ്ദി സന്ദേശയാത്രയിലെ കൊടികള്‍ കൈമാറ്റം സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വിരുദ്ധമാണെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. കൊടി കൈമാറ്റം രോഗശയ്യയിലുള്ള സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ വീട്ടില്‍ വെച്ചാവണമെന്ന് നേരത്തെ തീരുമാനിച്ചതാണ്.
ആദ്യമേ സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരില്‍ നിന്നാവണമെന്നത് സ്വാഗത സംഘം കമ്മിറ്റി നേരത്തെ തീരുമാനിച്ചതാണ്. സ്വദിഖലി ശിഹാബ് തങ്ങളില്‍ നിന്ന് കൊടി കൈമാറണം എന്ന രീതിയില്‍ ഒരു തീരുമാനവും ഉണ്ടായിട്ടില്ല. പാണക്കാട്
മഖാമില്‍ സിയാറത്തിന് എത്തുമ്പോള്‍ അവിടെ വെച്ച് സന്ദേശയാത്രക്കുള്ള കൊടി ആലിക്കുട്ടി ഉസ്താദിന് കൊടുത്തയക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. പതാക കൈമാറാന്‍ സാദിഖലി ശിഹാബ് തങ്ങളെ ചുമതപ്പെടുത്തിയിരുന്നില്ല..ഇത്തരത്തില്‍ കൊടി കൈമാറുന്നത് ആദ്യമായല്ല.
നേരത്തെ ഹൈദരലി ശിഹാബ് തങ്ങളുടെ ജീവിതകാലത്ത് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ ബാപ്പു മുസ്ലിയാര്‍ക്ക് പതാക കൈമാറിയിരുന്നു. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് വിവാദമുണ്ടാക്കാന്‍ ശ്രമിക്കരുതെന്നും തങ്ങള്‍ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."