HOME
DETAILS

ടി.പി വധക്കേസ് പ്രതികള്‍ക്ക് വീണ്ടും പരോള്‍: മുഹമ്മദ് ഷാഫിക്കും ഷിനോജിനും അനുവദിച്ചത് സ്വാഭാവിക പരോളെന്ന് അധികൃതര്‍

  
December 22, 2025 | 9:49 AM

tp-chandrasekharan-murder-case-convicts-parole-mohammed-shafi-shinoj

കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് വീണ്ടും പരോള്‍.  മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. വര്‍ഷാവസാനം നല്‍കുന്ന സ്വാഭാവിക പരോള്‍ മാത്രമെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. ദിവസവും പൊലിസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന നിബന്ധനയിലാണ് പരോള്‍. 

15 ദിവസത്തെ പരോളാണ് പ്രതികള്‍ക്ക് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കേസിലെ മറ്റൊരു പ്രതിയായ ടി കെ രജീഷിനും പരോള്‍ അനുവദിച്ചിരുന്നു. ഒരു മാസം ജയിലില്‍ കിടക്കുന്നവര്‍ക്ക് 5 ദിവസത്തെ പരോളുണ്ട്. അതുപോലെ ഒരു വര്‍ഷം ജയിലില്‍ കഴിയുന്നവര്‍ക്ക് 60 ദിവസം ലഭിക്കും. ഇത് അനുവദിക്കുക എന്നുള്ളത് ജയില്‍ ചട്ടമാണ്. തെരഞ്ഞെടുപ്പ് സമയമായത് കൊണ്ട് കഴിഞ്ഞ ഒന്ന് രണ്ട് മാസങ്ങളിലായി ആര്‍ക്കും പരോള്‍ നല്‍കിയിരുന്നില്ല. 31ആകുമ്പോഴേയ്ക്കും സമയം അവസാനിക്കുന്നത് കൊണ്ട് പരമാവധി ആളുകള്‍ക്ക്  ആവശ്യപ്പെട്ടത് പോലെ പരോളനുവദിക്കുന്നു എന്ന വിശദീകരണമാണ് ജയില്‍ വകുപ്പ് നല്‍കുന്നത്.

അതേസമയം കേസിലെ നാലാം പ്രതി ടി.കെ രജീഷിനും കഴിഞ്ഞ ദിവസം 20 ദിവസത്തെ പരോള്‍ ലഭിച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ രജീഷിന് രണ്ടാം തവണയാണ് പരോള്‍ അനുവദിക്കുന്നത്. 30 ദിവസത്തെ പരോളാണ് നേരത്തെ അനുവദിച്ചിരുന്നത്. ആയുര്‍വേദ ചികിത്സയൊക്കെ കഴിഞ്ഞ് ഈ മാസം ഏഴിനാണ് രജീഷ് തിരിച്ചെത്തിയത്. ഇങ്ങനെയിരിക്കെയാണ് വീണ്ടും പരോള്‍ അനുവദിച്ചിരിക്കുന്നത്. 

 

Convicts in the T.P. Chandrasekharan murder case have once again been granted parole. Mohammed Shafi and Shinoj, who are serving sentences in the case, have been released on 15 days of parole, which jail authorities described as routine “natural parole” granted under prison rules. The parole has been approved with the condition that the convicts must report daily at the local police station.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് കരോള്‍ സംഘത്തിന് നേരെ ബി.ജെ.പി- ആര്‍.എസ്.എസ് ആക്രമണം

Kerala
  •  2 hours ago
No Image

'ഒരു മാസത്തിനുള്ളില്‍ ഹിന്ദി പഠിക്ക് ,ഇല്ലെങ്കില്‍....' സൗത്ത് ആഫ്രിക്കന്‍ പൗരനെ ഭീഷണിപ്പെടുത്തി ബി.ജെ.പി കൗണ്‍സിലര്‍ 

National
  •  3 hours ago
No Image

കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ പരാതിയില്‍ നടപടി: ആര്യക്കും സച്ചിനും നോട്ടിസ് 

Kerala
  •  4 hours ago
No Image

വാളയാര്‍ ആള്‍ക്കൂട്ടകൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ്, രാം നാരായണ്‍ വര്‍ഗീയ-വംശീയ വിഷത്തിന്റെ ഇര: എം.ബി രാജേഷ്

Kerala
  •  4 hours ago
No Image

ബംഗളൂരുവിലും ബുള്‍ഡോസര്‍ രാജ്;  മുസ്‌ലിം കോളനിയിലെ 400ഓളം കുടിലുകള്‍ പൊളിച്ചുമാറ്റി, തെരുവിലായത് കുഞ്ഞുങ്ങളും ഗര്‍ഭിണികളും ഉള്‍പെടെ 3000ത്തിലേറെ മനുഷ്യര്‍

National
  •  5 hours ago
No Image

റാം നാരായണിന്റെ മൃതദേഹം കുടുംബം ഏറ്റെടുക്കും; 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രിയുടെ ഉറപ്പ്  

Kerala
  •  5 hours ago
No Image

'ഇതൊരു തികഞ്ഞ മോഷണം തന്നെ!' സൂപ്പർ പേസറെ റാഞ്ചിയ ആർസിബിയെ പ്രശംസിച്ച് അശ്വിൻ; ലേലത്തിലെ ആ 'അട്ടിമറി' ഇങ്ങനെ

Cricket
  •  5 hours ago
No Image

 ജാതി മാറി വിവാഹം കഴിച്ചു; കര്‍ണാടകയില്‍ ഗര്‍ഭിണിയെ അച്ഛനും സഹോദരനും ചേര്‍ന്ന് വെട്ടിക്കൊന്നു

National
  •  5 hours ago
No Image

വാളയാര്‍ ആള്‍ക്കൂട്ടക്കൊല: അന്വേഷണത്തിന് പ്രത്യേക സംഘം, മേല്‍നോട്ടം ജില്ലാ പൊലിസ് മേധാവിക്ക്; പുതിയ വകുപ്പുകള്‍ ചേര്‍ത്ത് എഫ്.ഐ.ആര്‍ പുതുക്കും 

Kerala
  •  6 hours ago
No Image

'ലോകത്തെ വിറപ്പിച്ച സ്മൈലിംഗ് ഹാക്കർ'; 217 ബാങ്കുകളെ തകർത്ത് ഫലസ്തീനിലെയും ആഫ്രിക്കയിലെയും പട്ടിണി പാവങ്ങളെ സഹായിച്ച ഹംസ ബെൻഡെലാജിന്റെ കഥ; In- Depth Story

crime
  •  6 hours ago