സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് അപകടം; ഒറ്റപ്പാലത്ത് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം
പാലക്കാട്: ഒറ്റപ്പാലം ലക്കിടിയില്‍ ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു. തിരുവില്വാമല കണിയാര്‍ക്കോട് സ്വദേശി ശരണ്യ, ഇവരുടെ മകള്‍ അഞ്ച് വയസുകാരി ആദിശ്രീ എന്നിവരാണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ബന്ധു മോഹന്‍ദാസിന് ഗുരുതരമായി പരുക്കേറ്റു.
ലക്കിടി ഭാഗത്തേക്ക് ഒരേ ദിശയില്‍ വപരികയായിരുന്ന സ്‌കൂട്ടറില്‍ ടിപ്പര്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നത്. ഇരുവരും തല്‍ക്ഷണം മരണപ്പെട്ടു.
തിരുവില്വാമലയിലെ വീട്ടില്‍ നിന്ന് ഭര്‍ത്താവിന്റെ വീടായ ലക്കിടി കൂട്ടുപാതയിലേക്ക് പോകുകയായിരുന്നു ശരണ്യയും കുഞ്ഞു. ഇവരെ ഉടന്‍ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
A tragic road accident occurred at Lakkidi in Ottapalam, Palakkad district, where a tipper lorry rammed into a scooter, killing a young mother and her five-year-old daughter. The deceased have been identified as Sharanya, a native of Kaniyarkode in Thiruvilwamala, and her daughter Adishree. The scooter was being ridden by their relative Mohandas, who sustained serious injuries.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."