HOME
DETAILS

പാലക്കാട് കരോള്‍ സംഘത്തിന് നേരെ ബി.ജെ.പി- ആര്‍.എസ്.എസ് ആക്രമണം

  
Web Desk
December 22, 2025 | 9:40 AM

carol group attacked in puthussery palakkad bjp worker arrested

പാലക്കാട്: പാലക്കാട് പുതുശ്ശേരിയില്‍ കരോള്‍ സംഘത്തിന് നേരെ ആക്രമണം. ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകനെ പൊലിസ് അറസ്റ്റ് ചെയ്തു. 

പുതുശ്ശേരി കാളാണ്ടിത്തറ സ്വദേശി അശ്വിന്‍ രാജിനെയാണ് കസബ പൊലിസ് അറസ്റ്റ് ചെയ്തത്. അശ്വിന്‍ രാജിനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന. അശ്വിന്‍ രാജിനെതിരെ നേരത്തെ കാപ്പ ചുമത്തിയിരുന്നു.

പുതുശ്ശേരി സുരഭിനഗറില്‍ ഇന്നലെ രാത്രി 9.15നായിരുന്നു സംഭവം. കുട്ടികള്‍ അടങ്ങുന്ന കരോള്‍ സംഘത്തെയാണ് ആക്രമിച്ചത്.  സംഭവത്തിനു പിന്നില്‍ ആര്‍.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് കരോള്‍ സംഘം കസബ പൊലിസില്‍ പരാതി നല്‍കി. കേസെടുത്ത പൊലിസ് സംഭവസ്ഥലം രാത്രി തന്നെ സന്ദര്‍ശിച്ചു. കരോള്‍ സംഘത്തിന്റെ ബാന്‍ഡ് സെറ്റും സാമഗ്രികളും നശിപ്പിച്ചിട്ടുണ്ട്.

ആക്രമണത്തില്‍ കൂടുതല്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ഉണ്ടെന്ന് സി.പി.എം ചൂണ്ടിക്കാട്ടി. മതസ്പര്‍ധ ഉണ്ടാക്കുകയാണ് ബി.ജെ.പി ലക്ഷ്യം വെക്കുന്നതെന്നും ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. അജീഷും സി.പി.എം ലോക്കല്‍ സെക്രട്ടറി സി . പ്രശാന്തും പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

 

a carol group, including children, was attacked at puthussery in palakkad on sunday night. police arrested a bjp worker in connection with the incident and registered a case of attempt to murder. the attack has triggered political allegations and condemnation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒരു മാസത്തിനുള്ളില്‍ ഹിന്ദി പഠിക്ക് ,ഇല്ലെങ്കില്‍....' സൗത്ത് ആഫ്രിക്കന്‍ പൗരനെ ഭീഷണിപ്പെടുത്തി ബി.ജെ.പി കൗണ്‍സിലര്‍ 

National
  •  3 hours ago
No Image

കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ പരാതിയില്‍ നടപടി: ആര്യക്കും സച്ചിനും നോട്ടിസ് 

Kerala
  •  4 hours ago
No Image

വാളയാര്‍ ആള്‍ക്കൂട്ടകൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ്, രാം നാരായണ്‍ വര്‍ഗീയ-വംശീയ വിഷത്തിന്റെ ഇര: എം.ബി രാജേഷ്

Kerala
  •  4 hours ago
No Image

ബംഗളൂരുവിലും ബുള്‍ഡോസര്‍ രാജ്;  മുസ്‌ലിം കോളനിയിലെ 400ഓളം കുടിലുകള്‍ പൊളിച്ചുമാറ്റി, തെരുവിലായത് കുഞ്ഞുങ്ങളും ഗര്‍ഭിണികളും ഉള്‍പെടെ 3000ത്തിലേറെ മനുഷ്യര്‍

National
  •  5 hours ago
No Image

റാം നാരായണിന്റെ മൃതദേഹം കുടുംബം ഏറ്റെടുക്കും; 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രിയുടെ ഉറപ്പ്  

Kerala
  •  5 hours ago
No Image

'ഇതൊരു തികഞ്ഞ മോഷണം തന്നെ!' സൂപ്പർ പേസറെ റാഞ്ചിയ ആർസിബിയെ പ്രശംസിച്ച് അശ്വിൻ; ലേലത്തിലെ ആ 'അട്ടിമറി' ഇങ്ങനെ

Cricket
  •  5 hours ago
No Image

 ജാതി മാറി വിവാഹം കഴിച്ചു; കര്‍ണാടകയില്‍ ഗര്‍ഭിണിയെ അച്ഛനും സഹോദരനും ചേര്‍ന്ന് വെട്ടിക്കൊന്നു

National
  •  5 hours ago
No Image

വാളയാര്‍ ആള്‍ക്കൂട്ടക്കൊല: അന്വേഷണത്തിന് പ്രത്യേക സംഘം, മേല്‍നോട്ടം ജില്ലാ പൊലിസ് മേധാവിക്ക്; പുതിയ വകുപ്പുകള്‍ ചേര്‍ത്ത് എഫ്.ഐ.ആര്‍ പുതുക്കും 

Kerala
  •  6 hours ago
No Image

'ലോകത്തെ വിറപ്പിച്ച സ്മൈലിംഗ് ഹാക്കർ'; 217 ബാങ്കുകളെ തകർത്ത് ഫലസ്തീനിലെയും ആഫ്രിക്കയിലെയും പട്ടിണി പാവങ്ങളെ സഹായിച്ച ഹംസ ബെൻഡെലാജിന്റെ കഥ; In- Depth Story

crime
  •  6 hours ago
No Image

ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് പരിശോധനയില്‍ തെളിയിക്കാനായില്ല; പൊലിസിന് തിരിച്ചടി

Kerala
  •  6 hours ago