ചുറുചുറുക്കുള്ള യുവാക്കളെ എങ്ങനെ തൊഴിലാളികളായി നിങ്ങളുടെ കമ്പനികളിൽ എത്തിക്കാം?
പുതിയ കാലത്ത് യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മ പ്രധാന പ്രശ്നമായി മാറിയിരിക്കുകയാണ്. വിദ്യാഭ്യാസവും, അത്യാവശ്യം സ്‌കില്ലുമുള്ള പല യുവാക്കളും ജോലി കിട്ടാതെ അലയുകയാണ്. പുതിയ കാലത്ത് ജോലി സാധ്യത ഏറെ വർദ്ധിച്ചിട്ടും എന്ത് കൊണ്ടാവും ഈകൂട്ടർക്ക് തൊഴിൽ ലഭിക്കാത്തത്? കേവലം തൊഴിലെടുത്ത് ശമ്പളം നേടുക എന്നതിനപ്പുറം തൊഴിലിടത്ത് നിന്ന് പുതിയ തലമുറ ചിലത് കൂടി പ്രതീക്ഷിക്കുന്നുണ്ട്. ഇത് മനസ്സിലാക്കാൻ സാധിച്ചാൽ നിങ്ങൾക്ക് നിങ്ങളുടെ കമ്പനികളിൽ വിദ്യാസമ്പന്നരും, സ്കില്ലുമുള്ള പുതിയ തലമുറയെ തൊഴിലാളികളായി ലഭിക്കുന്നതാണ്.
ജോലിക്ക് പുതു തലമുറയെ ലഭിക്കണമെങ്കിൽ എവിടെ പരസ്യം നൽകണം?
സമയത്തിന്റെ വലിയൊരു പങ്കും സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്നവരാണ് പുതു തലമുറ. അവർ കാര്യങ്ങൾ മനസ്സിലാക്കുന്നതും, പരസ്പരം പങ്കു വെക്കുന്നതും സോഷ്യൽ മീഡിയയിലൂടെയാണ്. അത് കൊണ്ട് തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ജോലി സംബന്ധമായ പരസ്യം ആകർഷിക്കുന്ന രീതിയിൽ നൽകാൻ സാധിച്ചാൽ പുതു തലമുറയെ എളുപ്പത്തിൽ നിങ്ങളുടെ കമ്പനികളിൽ എത്തിക്കാൻ സാധിക്കും. 18നും 34നും ഇടയിൽ വയസ്സുള്ളവരിൽ 73% ആളുകളും അവരുടെ അവസാന ജോലി കണ്ടെത്തിയിട്ടുള്ളത് സോഷ്യൽ മീഡിയ വഴിയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
സുഖകരമായ തൊഴിൽ അന്തരീക്ഷം
പുതു തലമുറ കുറേ കൂടി സ്വാതന്ത്ര്യവും അതേ സമയം തന്നെ ക്രിയാത്മകവുമായ തൊഴിൽ അന്തരീക്ഷമാണ് ഇഷ്ടപ്പെടുന്നത്. കർശനമായ നിയമ നിർദ്ദേശങ്ങൾക്കപ്പുറം കുറേ കൂടി എളുപ്പത്തിൽ ടീം വർക്ക് സ്വഭാവത്തിൽ ജോലി ചെയ്യാനാണ് ഈകൂട്ടർക്ക് താത്പ്പര്യം. തുല്യത, സഹകരണം, കൃത്യമായ ഇടവേളകൾ, ശമ്പളവും ആനുകൂല്യങ്ങളും എന്നിവയൊക്കെയും ഇവർ തൊഴിലിടങ്ങളിൽ നിന്ന് ആഗ്രഹിക്കുന്നുണ്ട്.
വളരാനുള്ള അവസരം നൽകുക
കേവലം ജോലി ചെയ്ത് തീർത്ത് വീട്ടിലേക്ക് മടങ്ങുക എന്നതിനപ്പുറം എടുക്കുന്ന ജോലിയിലൂടെ സ്വന്തത്തെ വളർത്താനും പുതു തലമുറ ശ്രമിക്കുന്നുണ്ട്. പുതിയ തലമുറയിലെ 87% ആളുകളും ജോലി സ്ഥലത്ത് നിന്ന് പുതിയ കാര്യങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്നവരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അത് കൊണ്ട് തൊഴിലിനിടൊപ്പം തന്നെ അവരുടെ കഴിവിനെ വളർത്താനുള്ള സാഹചര്യവും ഒരുക്കുക.
തൊഴിലിന് പുറമെ മറ്റു ആക്റ്റിവിറ്റികളും ഉണ്ടാവുക
കേവലം തൊഴിൽ മാത്രമാകുന്ന നേരത്ത് പെട്ടെന്ന് ജോലി മടുക്കുകയും മറ്റൊരു കമ്പനി തേടി പോകാൻ സാധ്യതയുമുണ്ട്. ഇതിനെ മറികടക്കാൻ ജോലിക്ക് പുറമെ എല്ലാവരെയും ചേർത്ത് പ്രത്യേക ആഘോഷ പരിപാടികളോ, യാത്രകളോ നടത്താവുന്നതാണ്. ഒപ്പം തന്നെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങൾ, സമ്മർദ്ദം കളയുന്നതിനായുള്ള ഗെയിം സ്പോട്ടുകൾ എന്നിവയൊക്കെ കമ്പനിയിൽ ഉണ്ടാവുന്നത് എന്ത് കൊണ്ടും നല്ലതാണ്.
companies seeking energetic youth must focus on modern recruitment channels internships fair wages growth opportunities flexible culture and skill training. strong employer branding campus hiring digital outreach mentorship programs and clear career paths help attract retain and motivate young workers while improving productivity innovation and long term workforce stability across competitive markets globally today for sustainable business growth success models
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."