HOME
DETAILS

വ്യാജ കീടനാശിനികൾ വിറ്റാൽ 10 മില്യൺ റിയാൽ പിഴയും അഞ്ച് വർഷം തടവും; കടുത്ത നടപടികളുമായി സഊദി

  
December 25, 2025 | 6:02 AM

saudi arabia imposes harsh penalties for selling fake pesticides including heavy fines and five year jail

റിയാദ്: നിരോധിക്കപ്പെട്ടതോ വ്യാജമോ ആയ കീടനാശിനികളുടെ നിർമ്മാണവും വിതരണവും തടയുന്നതിനായി നിയമങ്ങൾ കർശനമാക്കാൻ സഊദി അറേബ്യ. നിയമലംഘകർക്ക് അഞ്ച് വർഷം വരെ തടവും 10 മില്യൺ റിയാൽ വരെ പിഴയും ശിക്ഷയായി നൽകുന്ന കീടനാശിനി നിയന്ത്രണ ഭേദഗതികൾക്ക് സഊദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം നിർദ്ദേശം നൽകി. ജിസിസി കീടനാശിനി നിയമത്തിന്റെ ഭാഗമായുള്ള കരട് പരിഷ്കരണത്തിലാണ് ഈ നിർദ്ദേശങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.

മനുഷ്യർക്കോ, മൃഗങ്ങൾക്കോ, പരിസ്ഥിതിക്കോ ദോഷം വരുത്തുന്ന വ്യാജ കീടനാശിനികൾ നിർമ്മിക്കുകയോ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുകയോ ചെയ്യുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. കുറ്റവാളികൾക്ക് അഞ്ച് വർഷം വരെ തടവോ 10 മില്യൺ റിയാൽ വരെ പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. മൂന്ന് വർഷത്തിനുള്ളിൽ കുറ്റകൃത്യം ആവർത്തിച്ചാൽ പിഴത്തുക ഇരട്ടിയാക്കും. നിയമലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങൾ ആറ് മാസം വരെ താൽക്കാലികമായോ അല്ലെങ്കിൽ സ്ഥിരമായോ അടച്ചുപൂട്ടാൻ അധികൃതർക്ക് അധികാരമുണ്ടാകും.

ഗുരുതരമല്ലാത്തതും പൊതുജനാരോഗ്യത്തിന് ഉടനടി ദോഷം വരുത്താത്തതുമായ ലംഘനങ്ങൾക്ക് തുടക്കത്തിൽ ഔദ്യോഗിക മുന്നറിയിപ്പ് നൽകും. കുറ്റവാളികൾക്ക് ലംഘനങ്ങൾ തിരുത്തുന്നതിനായി കൃത്യമായ ഒരു സമയപരിധി (Grace Period) അനുവദിക്കും. പബ്ലിക് പ്രോസിക്യൂഷൻ കേസുകൾ അന്വേഷിച്ച് കോടതിക്ക് കൈമാറും. പിഴ ചുമത്തുന്ന തീരുമാനങ്ങൾക്കെതിരെ അഡ്മിനിസ്ട്രേറ്റീവ് കോടതിയിൽ അപ്പീൽ നൽകാൻ കുറ്റവാളികൾക്ക് അവകാശമുണ്ടാകും.

പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട കീടനാശിനികളിലെ ലംഘനങ്ങൾ നിരീക്ഷിക്കുന്നതും നടപടികൾ സ്വീകരിക്കുന്നതും സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ആയിരിക്കും. അതോറിറ്റിയുടെ പ്രസിഡന്റോ അംഗീകൃത പ്രതിനിധിയോ ആയിരിക്കും പിഴകൾ അംഗീകരിക്കുന്നത്.

പിടിച്ചെടുക്കുന്ന നിരോധിത വസ്തുക്കൾ നിയമലംഘകന്റെ ചെലവിൽ പ്രത്യേക കെമിക്കൽ ഡിസ്പോസൽ കമ്പനി വഴി നശിപ്പിക്കും. അല്ലെങ്കിൽ കയറ്റുമതി ചെയ്ത രാജ്യത്തേക്ക് തന്നെ തിരിച്ചയക്കാനാണ് കരട് നിയമത്തിലെ നിർദ്ദേശം. സുരക്ഷിതമായ കൃഷിയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുകയാണ് കർശന നിയമങ്ങളിലൂടെ സഊദി ലക്ഷ്യമിടുന്നത്.

saudi authorities announced strict action against selling fake pesticides with penalties reaching ten million riyals and up to five years imprisonment. the move aims to protect farmers public health and the environment. officials warned traders importers and retailers to comply with regulations licensing and quality standards or face severe legal consequences under tightened inspection and enforcement campaigns nationwide.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തടവുകാരുടെ കൈമാറ്റം; കരാറിനെ സ്വാഗതം ചെയ്ത് ഖത്തറും യെമനും 

qatar
  •  4 hours ago
No Image

യുപിയില്‍ ട്രെയിനിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു; അപകടം ബൈക്കില്‍ സഞ്ചരിക്കവെ 

National
  •  4 hours ago
No Image

രോഹിത് പുറത്ത്; ഐപിഎൽ ചരിത്രത്തിലെ 'ഓൾ ടൈം ഇലവനെ' പ്രഖ്യാപിച്ച് മുൻ മുംബൈ ഇന്ത്യൻസ് താരം

Cricket
  •  4 hours ago
No Image

ചുറുചുറുക്കുള്ള യുവാക്കളെ എങ്ങനെ തൊഴിലാളികളായി നിങ്ങളുടെ കമ്പനികളിൽ എത്തിക്കാം?

Abroad-career
  •  4 hours ago
No Image

യുഎഇയിൽ പുതുവത്സര അവധി പ്രഖ്യാപിച്ചു; നാല് ദിവസത്തെ ലോങ്ങ് വീക്കെൻഡിന് ഇതാ ഒരു വഴി!

uae
  •  4 hours ago
No Image

കർണാടകയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചു; ഇരുപതിലധികം യാത്രക്കാർ വെന്തുമരിച്ചു

National
  •  5 hours ago
No Image

ദുബൈയിൽ ഇനി 14 കാരറ്റ് സ്വർണ്ണവും; വില കുറയുമോ? വാങ്ങും മുൻപ് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

uae
  •  5 hours ago
No Image

എട്ടുമാസം ഗർഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളലേൽപ്പിച്ച സംഭവം; ലഹരിക്കടിമയായ പങ്കാളി അറസ്റ്റിൽ

crime
  •  5 hours ago
No Image

ക്രിസ്മസ് ദിനത്തിൽ ദുബൈയിലെ റോഡുകൾ കാലിയോ? യാത്രക്കാർ അറിയാൻ

uae
  •  5 hours ago
No Image

പള്ളിയിൽ പോയ സമയം വീട് കുത്തിത്തുറന്നു; തിരുവനന്തപുരത്ത് 60 പവൻ സ്വർണ്ണം കവർന്നു

Kerala
  •  5 hours ago