HOME
DETAILS

റിയാദ് മെട്രോ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു: വിദ്യാർഥികൾക്കും സ്ഥിരം യാത്രക്കാർക്കും വൻ ഇളവുകൾ; 2026 മുതൽ പുതിയ മാറ്റം

  
December 25, 2025 | 6:20 AM

riyadh metro announces ticket fares big discounts for students regular commuters new changes from 2026

റിയാദ്: റിയാദിലെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റിയാദ് മെട്രോയിലെ പുതിയ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ വാർഷിക പാസുകൾക്കും വിദ്യാർത്ഥികൾക്കായുള്ള പ്രത്യേക ടേം ടിക്കറ്റുകൾക്കുമാണ് റിയാദ് പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി വില നിശ്ചയിച്ചിരിക്കുന്നത്.

വാർഷിക പാസുകൾ: യാത്രക്കാർക്ക് ലാഭകരം

സ്ഥിരം യാത്രക്കാർക്കായി ഡിജിറ്റൽ, പ്ലാസ്റ്റിക് ഫോർമാറ്റുകളിൽ വാർഷിക ടിക്കറ്റുകൾ ലഭ്യമാകും. രണ്ട് വിഭാഗങ്ങളിലായാണ് പാസുകൾ ക്രമീകരിച്ചിരിക്കുന്നത്. സ്റ്റാൻഡേർഡ് ക്ലാസ് ടിക്കറ്റിന് 1,260 റിയാലും ഫസ്റ്റ് ക്ലാസ് ടിക്കറ്റിന് 3,150 റിയാലുമാണ് നിരക്ക്.

യാത്രക്കാർക്ക് അവരുടെ പേരിൽ രജിസ്റ്റർ ചെയ്ത അക്കൗണ്ടുകൾ വഴി ടിക്കറ്റുകൾ വാങ്ങാവുന്നതാണ്. ഇത് ടിക്കറ്റുകൾ സുരക്ഷിതമായി സൂക്ഷിക്കാനും നഷ്ടപ്പെട്ടാൽ എളുപ്പത്തിൽ വീണ്ടെടുക്കാനും സഹായിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.

വിദ്യാർത്ഥികൾക്കായി സെമസ്റ്റർ ടിക്കറ്റുകൾ

സ്കൂൾ, യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് ആശ്വാസമായി കുറഞ്ഞ നിരക്കിലുള്ള പാസുകളും പ്രഖ്യാപിച്ചിട്ടുണ്ട്. സെമസ്റ്റർ ടിക്കറ്റിന് 260 റിയാൽ ആണ് നിരക്ക്. നാല് മാസം ആയിരിക്കും ഇതിന്റെ നിരക്ക്. സ്റ്റാൻഡേർഡ് ക്ലാസിൽ മാത്രമാണ് വിദ്യാർത്ഥി പാസുകൾ ലഭ്യമാകുക. ഇവയും ഡിജിറ്റൽ രൂപത്തിലും പ്ലാസ്റ്റിക് കാർഡുകളായും ലഭിക്കും.

റിയാദ് നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും പൊതുജനങ്ങൾക്ക് സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ യാത്രാ സൗകര്യം ഉറപ്പാക്കാനുമാണ് പുതിയ ടിക്കറ്റ് നിരക്കുകളിലൂടെ ലക്ഷ്യമിടുന്നത്. സാധാരണക്കാരായ യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും വലിയ സാമ്പത്തിക ലാഭം നൽകുന്നതാണ് പുതിയ പാസുകൾ. നഗരത്തിലുടനീളം പൊതുഗതാഗത സംവിധാനത്തിന്റെ ഉപയോഗം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുമെന്ന് ട്രാൻസ്‌പോർട്ട് അതോറിറ്റി പ്രത്യാശ പ്രകടിപ്പിച്ചു.

riyadh metro has officially announced ticket fares with major discounts for students and frequent commuters. the new fare structure aims to encourage public transport usage and reduce traffic congestion. authorities confirmed additional changes will come into effect from 2026 including revised passes smart ticketing options and improved accessibility making daily travel more affordable convenient and sustainable for residents visitors and long term urban mobility plans.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തടവുകാരുടെ കൈമാറ്റം; കരാറിനെ സ്വാഗതം ചെയ്ത് ഖത്തറും യെമനും 

qatar
  •  4 hours ago
No Image

യുപിയില്‍ ട്രെയിനിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു; അപകടം ബൈക്കില്‍ സഞ്ചരിക്കവെ 

National
  •  4 hours ago
No Image

വ്യാജ കീടനാശിനികൾ വിറ്റാൽ 10 മില്യൺ റിയാൽ പിഴയും അഞ്ച് വർഷം തടവും; കടുത്ത നടപടികളുമായി സഊദി

Saudi-arabia
  •  4 hours ago
No Image

രോഹിത് പുറത്ത്; ഐപിഎൽ ചരിത്രത്തിലെ 'ഓൾ ടൈം ഇലവനെ' പ്രഖ്യാപിച്ച് മുൻ മുംബൈ ഇന്ത്യൻസ് താരം

Cricket
  •  4 hours ago
No Image

ചുറുചുറുക്കുള്ള യുവാക്കളെ എങ്ങനെ തൊഴിലാളികളായി നിങ്ങളുടെ കമ്പനികളിൽ എത്തിക്കാം?

Abroad-career
  •  4 hours ago
No Image

യുഎഇയിൽ പുതുവത്സര അവധി പ്രഖ്യാപിച്ചു; നാല് ദിവസത്തെ ലോങ്ങ് വീക്കെൻഡിന് ഇതാ ഒരു വഴി!

uae
  •  4 hours ago
No Image

കർണാടകയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചു; ഇരുപതിലധികം യാത്രക്കാർ വെന്തുമരിച്ചു

National
  •  5 hours ago
No Image

ദുബൈയിൽ ഇനി 14 കാരറ്റ് സ്വർണ്ണവും; വില കുറയുമോ? വാങ്ങും മുൻപ് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

uae
  •  5 hours ago
No Image

എട്ടുമാസം ഗർഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളലേൽപ്പിച്ച സംഭവം; ലഹരിക്കടിമയായ പങ്കാളി അറസ്റ്റിൽ

crime
  •  5 hours ago
No Image

ക്രിസ്മസ് ദിനത്തിൽ ദുബൈയിലെ റോഡുകൾ കാലിയോ? യാത്രക്കാർ അറിയാൻ

uae
  •  5 hours ago