HOME
DETAILS

ബംഗ്ലാദേശിൽ നിർണ്ണായക രാഷ്ട്രീയ നീക്കം: 17 വർഷത്തെ പ്രവാസത്തിന് ശേഷം താരിഖ് റഹ്മാൻ തിരിച്ചെത്തി; ധാക്കയിൽ ജനസാഗരം

  
December 25, 2025 | 6:52 AM

bangladesh sees major political shift as tarique rahman returns after seventeen years massive dhaka rally

ധാക്ക: നീണ്ട 17 വർഷത്തെ ലണ്ടൻ പ്രവാസത്തിന് വിരാമമിട്ട് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (BNP) ആക്ടിംഗ് ചെയർമാൻ താരിഖ് റഹ്മാൻ മാതൃരാജ്യത്ത് തിരിച്ചെത്തി. രാജ്യം കടുത്ത രാഷ്ട്രീയ സംഘർഷങ്ങളിലൂടെ കടന്നുപോകുന്നതിനിടെയാണ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനായ താരിഖ് റഹ്മാന്റെ മടക്കം. ഭാര്യയ്ക്കും മകൾക്കുമൊപ്പം സിൽഹെറ്റിലെ ഉസ്മാനി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തിന് ആയിരക്കണക്കിന് പ്രവർത്തകരാണ് ആവേശോജ്ജ്വലമായ സ്വീകരണം നൽകിയത്.

2026 ഫെബ്രുവരിയിൽ ബംഗ്ലാദേശിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള ഏറ്റവും ശക്തനായ സ്ഥാനാർത്ഥിയാണ് താരിഖ് റഹ്മാൻ. രാജ്യത്ത് ഷെ0യ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷമുള്ള രാഷ്ട്രീയ ശൂന്യതയിൽ താരിഖ് റഹ്മാന്റെ സാന്നിധ്യം ബിഎൻപിക്ക് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. ശൈത്യകാലത്തെ കഠിനമായ തണുപ്പിനെ അവഗണിച്ചും പതിനായിരങ്ങളാണ് അദ്ദേഹത്തെ കാണാൻ വിമാനത്താവളത്തിലും ധാക്കയിലെ തെരുവുകളിലും തടിച്ചുകൂടിയത്.

യുവനേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തെത്തുടർന്ന് രാജ്യം കടുത്ത അശാന്തിയിലൂടെ കടന്നുപോകുന്ന ഘട്ടത്തിലാണ് താരിഖിന്റെ മടങ്ങിവരവ്. വധശ്രമത്തെത്തുടർന്ന് സിംഗപ്പൂരിൽ ചികിത്സയിലിരിക്കെയാണ് ഹാദി അന്തരിച്ചത്. ഇതിനു പിന്നാലെ ധാക്കയിലെ മൊഗ്ബസാർ പ്രദേശത്ത് ഫ്ലൈഓവറിൽ നിന്ന് അക്രമികൾ ക്രൂഡ് ബോംബ് എറിഞ്ഞ സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ഇതോടെ തലസ്ഥാന നഗരിയിൽ സുരക്ഷാ ക്രമീകരണങ്ങൾ അതീവ കർശനമാക്കിയിരിക്കുകയാണ്.

ഹാദിയുടെ കൊലയാളികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് 'ഇങ്ക്വിലാബ് മോഞ്ചോ' എന്ന സംഘടനയുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധ റാലികളാണ് നടക്കുന്നത്. 2024 ജൂലൈയിലെ പ്രക്ഷോഭങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ച സംഘടനയാണിത്. കൊലയാളികളെ പിടികൂടാൻ സർക്കാരിന് 24 മണിക്കൂർ അന്ത്യശാസനം നൽകിയ പ്രതിഷേധക്കാർ, ജനഹിത പരിശോധനയ്ക്കും പൊതുതിരഞ്ഞെടുപ്പിനും മുൻപായി നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.

താരിഖ് റഹ്മാന്റെ വരവോടെ ബംഗ്ലാദേശ് രാഷ്ട്രീയം പുതിയൊരു ദിശയിലേക്ക് മാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. വരും ദിവസങ്ങളിൽ ബിഎൻപിയുടെ നേതൃത്വത്തിൽ കൂടുതൽ രാഷ്ട്രീയ പരിപാടികൾ രാജ്യത്തുടനീളം സംഘടിപ്പിക്കാനാണ് തീരുമാനം.

bangladesh witnessed a decisive political moment as tarique rahman returned after seventeen years in exile. huge crowds gathered in dhaka to welcome the bnp leader marking a significant boost for the party. the return is seen as reshaping opposition politics influencing upcoming elections and intensifying political activity across the country amid heightened public interest and national attention nationwide today.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത് ബാറ്റിംഗ് അല്ല, താണ്ഡവം! 84 പന്തിൽ 190 റൺസ്; ലോക ക്രിക്കറ്റിനെ ഞെട്ടിച്ച് 14-കാരൻ വൈഭവ് സൂര്യവംശി

Cricket
  •  3 hours ago
No Image

തൃശൂര്‍ മേയറാകാന്‍ ഡോ. നിജി ജസ്റ്റിന്‍; ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് എ പ്രസാദ്

Kerala
  •  3 hours ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു: വിദ്യാർഥികൾക്കും സ്ഥിരം യാത്രക്കാർക്കും വൻ ഇളവുകൾ; 2026 മുതൽ പുതിയ മാറ്റം

Saudi-arabia
  •  3 hours ago
No Image

തടവുകാരുടെ കൈമാറ്റം; കരാറിനെ സ്വാഗതം ചെയ്ത് ഖത്തറും യെമനും 

qatar
  •  4 hours ago
No Image

യുപിയില്‍ ട്രെയിനിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു; അപകടം ബൈക്കില്‍ സഞ്ചരിക്കവെ 

National
  •  4 hours ago
No Image

വ്യാജ കീടനാശിനികൾ വിറ്റാൽ 10 മില്യൺ റിയാൽ പിഴയും അഞ്ച് വർഷം തടവും; കടുത്ത നടപടികളുമായി സഊദി

Saudi-arabia
  •  4 hours ago
No Image

രോഹിത് പുറത്ത്; ഐപിഎൽ ചരിത്രത്തിലെ 'ഓൾ ടൈം ഇലവനെ' പ്രഖ്യാപിച്ച് മുൻ മുംബൈ ഇന്ത്യൻസ് താരം

Cricket
  •  4 hours ago
No Image

ചുറുചുറുക്കുള്ള യുവാക്കളെ എങ്ങനെ തൊഴിലാളികളായി നിങ്ങളുടെ കമ്പനികളിൽ എത്തിക്കാം?

Abroad-career
  •  4 hours ago
No Image

യുഎഇയിൽ പുതുവത്സര അവധി പ്രഖ്യാപിച്ചു; നാല് ദിവസത്തെ ലോങ്ങ് വീക്കെൻഡിന് ഇതാ ഒരു വഴി!

uae
  •  4 hours ago
No Image

കർണാടകയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചു; ഇരുപതിലധികം യാത്രക്കാർ വെന്തുമരിച്ചു

National
  •  5 hours ago