ഐടി കമ്പനി സിഇഒയും വനിതാ മേധാവിയും ചേർന്ന് മാനേജറെ കൂട്ടബലാത്സംഗം ചെയ്തു; ക്രൂരത വീട്ടിൽ വിടാമെന്ന് പറഞ്ഞ് കാറിൽ കയറ്റിയ ശേഷം
ഉദയ്പൂർ: ജന്മദിന ആഘോഷത്തിന് പിന്നാലെ വീട്ടിൽ വിടാമെന്ന് വിശ്വസിപ്പിച്ച് കാറിൽ കൊണ്ടുപോയി ഐടി കമ്പനി മാനേജറെ കൂട്ടബലാത്സംഗം ചെയ്തു. രാജസ്ഥാനിലെ ഉദയ്പൂരിൽ ഡിസംബർ 20-ന് നടന്ന സംഭവത്തിൽ ഐടി കമ്പനി സിഇഒ ജിതേഷ് പ്രകാശ് സിസോദിയ, വനിതാ എക്സിക്യൂട്ടീവ് ഹെഡ്, അവരുടെ ഭർത്താവ് ഗൗരവ് സിരോഹി എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു.
സംഭവം നടന്നത് ഇങ്ങനെ:
ഉദയ്പൂരിലെ 'ജി.കെ.എം' (GKM) എന്ന ഐടി കമ്പനിയിലെ മാനേജരായ യുവതിയാണ് ക്രൂരമായ പീഡനത്തിനിരയായത്. ഡിസംബർ 20-ന് രാത്രി നടന്ന ഒരു ജന്മദിന പാർട്ടിയിലാണ് സംഭവങ്ങളുടെ തുടക്കം.പാർട്ടിക്ക് ഇടെ അമിതമായി മധ്യപിച്ച് ആരോഗ്യനില വഷളായ യുവതിയെ സിഇഒയും വനിതാ മേധാവിയും ഭർത്താവും ചേർന്ന് വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് കാറിൽ കയറ്റി.യാത്രയ്ക്കിടെ വാഹനം നിർത്തുകയും യുവതിക്ക് ലഹരി കലർന്ന സിഗരറ്റ് നൽകുകയും ചെയ്തു. ഇത് ഉപയോഗിച്ചതോടെ യുവതി പൂർണ്ണമായും അബോധാവസ്ഥയിലായി.
കാറിൽ വെച്ച് കൂട്ടബലാത്സംഗം:
യുവതി അബോധാവസ്ഥയിലായ സമയം നോക്കി ഓടിക്കൊണ്ടിരുന്ന കാറിൽ വെച്ച് പ്രതികൾ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ ബോധം വന്നപ്പോഴാണ് താൻ ലൈംഗികമായി ആക്രമിക്കപ്പെട്ട വിവരം യുവതി തിരിച്ചറിയുന്നത്.യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബുധനാഴ്ചയാണ് മൂന്ന് പ്രതികളെയും പൊലിസ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ നാല് ദിവസത്തെ പൊലിസ് കസ്റ്റഡിയിൽ വിട്ടു.
പ്രതികളുടെ പശ്ചാത്തലം:
സിഇഒ ജിതേഷ് പ്രകാശ് സിസോദിയ ഉദയ്പൂരിലെ ശോഭാഗ്പുരയിൽ ഐടി കമ്പനി നടത്തുന്നയാളും ആഡംബര ജീവിതം നയിക്കുന്ന വ്യക്തിയുമാണ്. വനിതാ എക്സിക്യൂട്ടീവ് മേധാവിയും ഭർത്താവും മീററ്റ് സ്വദേശികളാണ്.സംഭവത്തിൽ ഉപയോഗിച്ച കാർ പൊലിസ് പിടിച്ചെടുക്കുകയും ശാസ്ത്രീയ പരിശോധനകൾക്കായി ഫോറൻസിക് സംഘം തെളിവുകൾ ശേഖരിക്കുകയും ചെയ്തു. യുവതിയുടെ വൈദ്യപരിശോധനയും പൂർത്തിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."