സുബ്രമണ്യന്റെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലെന്ന് രമേശ് ചെന്നിത്തല: ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച സ്ഥിതിയെന്ന് കെ.സി വേണുഗോപാല്‍
തിരുവനന്തപുരം: എന്‍.സുബ്രമണ്യനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍.എന്‍ സുബ്രഹ്മണ്യനെതിരായ കേസ് രാഷ്ട്രീയ പക പോക്കലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.
എന്തുകൊണ്ട് സമാന ഫോട്ടോ ഇട്ട ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെ കെസെടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. എത്രയോ ചിത്രങ്ങള്‍ ആരൊക്കെ പങ്കുവെക്കുന്നു. മുഖ്യമന്ത്രിക്ക് എതിരെ ആരും സംസാരിക്കരുത് എന്നാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയാ ഗാന്ധിയെ കണ്ടത് മാത്രമേ മുഖ്യമന്ത്രിക്ക് ഓര്‍മയുള്ളു. കടകംപള്ളിയെ കണ്ടത് ഓര്‍മ ഇല്ലേ? രാജീവ് ചന്ദ്രശേഖറിനെതിരെ കേസ് എടുക്കാത്തത് ബിജെപിയുമായുള്ള ധാരണയുടെ ഭാഗമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
സുബ്രഹ്മണ്യന്റെ അറസ്റ്റില്‍ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ചങ്ങലക്ക് ഭ്രാന്ത് പിടിച്ച സ്ഥിതിയാണെന്നും പൊലീസിന്റേത് ഇരട്ടത്താപ്പ് ആണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാന്‍ സുബ്രഹ്മണ്യന്‍ കൊലപാതക കേസിലെ പ്രതിയാണോ എന്നും അദ്ദേഹം ചോദിച്ചു.
ശബരിമല സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുഖ്യമന്ത്രിയെയും ബന്ധിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് സുബ്രഹ്മണ്യന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. 'പിണറായി വിജയനും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ ഇത്രമേല്‍ അഗാധമായ ബന്ധമുണ്ടാകാന്‍ എന്തായിരിക്കും കാരണം?' എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്.
ഈ ചിത്രം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്നും മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും സിപിഎം ആരോപിച്ചിരുന്നു.സമൂഹത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തി ഭാരതീയ ന്യായ സംഹിത (BNS) സെക്ഷന്‍ 192, കേരള പൊലിസ് ആക്ട് സെക്ഷന്‍ 120 എന്നിവ പ്രകാരമാണ് ചേവായൂര്‍ പൊലിസ് സ്വമേധയാ കേസെടുത്തത്.സുബ്രഹ്മണ്യന്റെ കോഴിക്കോട്ടെ വീട്ടിലെത്തിയാണ് പൊലിസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."