HOME
DETAILS

റോഡ് വികസനം: അൽ വർഖ 1 ലേക്കുള്ള എൻട്രൻസ് നാളെ അടയ്ക്കും; ബദൽ മാർ​ഗങ്ങൾ അറിയാം

  
Web Desk
December 27, 2025 | 1:05 PM

dubai rta announces temporary closure of ras al khor road gate to al warq 1

ദുബൈ: റാസ് അൽ ഖോർ റോഡിൽ നിന്നും അൽ വർഖ 1-ലേക്കുള്ള എൻട്രൻസ് താൽക്കാലികമായി അടച്ചിടുമെന്ന് ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. അൽ വർഖ പ്രദേശത്തെ റോഡ് വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് റോഡ് അടച്ചിടുന്നത്.  ഈ മേഖലയിലെ ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിനും സുരക്ഷ വർധിപ്പിക്കുന്നതിനുമായാണ് പുതിയ എൻട്രി-എക്സിറ്റ് പാതകൾ നിർമ്മിക്കുന്നത്.

ഡിസംബർ 28 പുലർച്ചെ 1:00 മണി മുതൽ ഡിസംബർ 29 പുലർച്ചെ 1:00 മണി വരെയാണ് റോഡ് അടച്ചിടുക. ഈ സമയം, യാത്രക്കാർ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, അൽജീരിയ സ്ട്രീറ്റ്, ട്രിപ്പോളി സ്ട്രീറ്റ് തുടങ്ങിയ ബദൽ റോഡുകൾ ഉപയോഗിക്കണമെന്ന് അതോറിറ്റി വ്യക്തമാക്കി. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • റാസ് അൽ ഖോർ റോഡിൽ നിന്ന് അൽ വർഖ 1-ലേക്ക് പ്രവേശിക്കുന്ന കവാടമാണ് അടയ്ക്കുന്നത്.
  • ഡ്രൈവർമാർ ട്രാഫിക് സൈനുകളും നിർദ്ദേശങ്ങളും കൃത്യമായി പാലിക്കണം.
  • യാത്രാ തടസ്സങ്ങൾ ഒഴിവാക്കാൻ നേരത്തെ തന്നെ യാത്രകൾ ആസൂത്രണം ചെയ്യുക

അൽ വർഖ മേഖലയിലെ ഗതാഗതം സുഗമമാക്കുന്നതിനും സുരക്ഷ വർധിപ്പിക്കുന്നതിനുമുള്ള വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്നും, പൊതുജനങ്ങൾ സഹകരിക്കണമെന്നും ആർടിഎ അഭ്യർത്ഥിച്ചു.

The Dubai Roads and Transport Authority (RTA) has announced the temporary closure of the gate connecting Ras Al Khor Road to Al Warq 1, effective immediately, for road development works in the area.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈഭവിന്റെ ലങ്കാദഹനം; ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത്യക്ക് കീരിടം

Cricket
  •  7 days ago
No Image

അടിച്ചു കൂട്ടിയത് 68 പന്തിൽ 155 റൺസ്; തകർന്ന് വീണത് സർവകാല റെക്കോർഡുകൾ!

Cricket
  •  7 days ago
No Image

അവയവക്കടത്ത് കേസ്: പ്രമുഖ ആശുപത്രികളില്‍ ഇഡി റെയ്ഡ്; ഡിജിറ്റല്‍ തെളിവുകള്‍ പിടിച്ചെടുത്തു, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

Kerala
  •  7 days ago
No Image

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  7 days ago
No Image

'അമ്മ' ജനറല്‍ ബോഡിയില്‍ വാക്കേറ്റം; ഭരണസമിതി രാജിവെച്ചു, അംഗത്വം രാജിവെച്ച് ശ്വേത മേനോന്‍

Kerala
  •  7 days ago
No Image

ക്രിസ് ഗെയ്‌ലിന്റെ ‘യൂണിവേഴ്സൽ ബോസ്’ സിംഹാസനം തെറിച്ചു; ടി20 ക്രിക്കറ്റിൽ ഇനി പൊള്ളാർഡ് യുഗം!

Cricket
  •  7 days ago
No Image

തമിഴ്‌നാട്ടിലെ കടല്‍വിഭവ കയറ്റുമതി യൂണിറ്റില്‍ അമോണിയ വാതക ചോര്‍ച്ച; 7 മരണം, 60 ലധികം പേര്‍ ആശുപത്രിയില്‍

National
  •  7 days ago
No Image

ചരിത്രം കുറിക്കാൻ റോണോയ്ക്ക് ഇനി ഒരൊറ്റ ഗോൾ; ഐതിഹാസിക നേട്ടത്തിനരികെ CR7!

Football
  •  7 days ago
No Image

12 വയസില്‍ താഴെ പ്രായമുള്ള കുട്ടി ഓടിച്ചത് കോടികള്‍ വിലവരുന്ന സ്‌പോര്‍ട്‌സ് കാര്‍; വൈറല്‍ വീഡിയോയ്ക്ക് പിന്നാലെ പിതാവിനെതിരെ കേസ്

National
  •  7 days ago
No Image

'ഈ പരിപാടി നിര്‍ത്തണം, തുടര്‍ന്നാല്‍ ഞങ്ങള്‍ പിടിക്കും'; ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി

Kerala
  •  7 days ago