പത്തടിപ്പാലം റെയില്‍വേ പാളത്തില്‍ വിളളല്‍
കളമശ്ശേരി: പത്തടിപ്പാലം മേത്തര്‍ നഗറിനു സമീപം വടക്കു ഭാഗത്തെ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തി. കീമാന്‍ അറിയിച്ചതിനെതുടര്‍ന്ന് അപകടമൊഴിവായി. രാവിലെ ഒന്‍പതിന് ട്രാക്കിലൂടെ വരികയായിരുന്ന കീമാന്‍ രാജേഷ് കുമാര്‍ ചൗധരിയാണ് വിളളല്‍ കണ്ടത്. ഉടന്‍ തന്നെ ട്രാഫിക് കണ്‍ ട്രോള്‍ വിഭാഗത്തില്‍ അറിയിക്കുകയായിരുന്നു.
വിള്ളലുണ്ടായ ട്രാക്കില്‍ വന്നുകൊണ്ടിരുന്ന ചെന്നൈ ആലപ്പുഴ ട്രയിനിന് സിഗ്‌നല്‍ നല്‍കിയതിനാല്‍ ട്രയിന്‍ നിര്‍ത്തുകയായിരുന്നു. സിഗ്‌നല്‍ കണ്ട് വേഗത കുറച്ചെങ്കിലും പാളത്തിലെ വിളളലുണ്ടായ ഭാഗവും കടന്നാണ് ട്രയിന്‍ നിര്‍ത്താനായത്. ഉടന്‍ തന്നെ ആലുവ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ കളമശ്ശേരി റയില്‍വേ സ്റ്റേഷനടുത്ത് റെയില്‍വേ ട്രാക്കില്‍ പണിനടത്തികൊണ്ടിരുന്ന 8 തൊഴിലാളികള്‍ എത്തി.
വിളളലുണ്ടിയ പാളത്തില്‍ ക്‌ളാംബ് ഉറപ്പിച്ച് ട്രെയിന്‍ കടത്തി വിട്ടു. 9.12ന് എത്തിയ ആലപ്പുഴ എക്‌സ്പ്രസ് 9.45നാണ് കടന്നു പോയത്. പിന്നീട് പാളത്തില്‍ പണി നടത്തി വിളളലുണ്ടായ ഭാഘം ബലപ്പെടുത്തി. ട്രാക്കില്‍ പണി നടത്താന്‍ താമസം വരുമെന്നു കരുതിയ നിരവധി തനയാത്രക്കാര്‍ ഇവിടെയിറങ്ങി നടന്ന് ദേശീയ പാതയിലെത്തി ബസില്‍ യാത്ര തുടര്‍ന്നു. വടക്കോട്ടുളള ട്രയിനുകളെല്ലാം പണി പൂര്‍ത്തിയാകുന്നതു വരെ വേഗത കുറച്ചാണു കടന്നു പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."