നാല്‍പ്പതാം വയസ്സിലും ഒന്നാമന്‍; ഗ്ലോബ് സോക്കര്‍ അവാര്‍ഡ്‌സ് പുരസ്‌കാരത്തിനര്‍ഹനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; മികച്ച താരമായി ഡെംബലെ : Full List
ദുബൈ: ലോക ഫുട്‌ബോളിലെ മികച്ച താരങ്ങളെ ആദരിക്കുന്ന ഗ്ലോബ് സോക്കര്‍ അവാര്‍ഡ്‌സിന് 2025 (Globe Soccer Awards 2025) അര്‍ഹനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഉസ്മാന്‍ ഡെംബലെയും. ഇന്നലെ രാത്രി ദുബൈയില്‍ നടന്ന ചടങ്ങില്‍ നിലവില്‍ സൗദി ക്ലബ്ബ് അല്‍ നസ്‌റിന് വേണ്ടി കളിക്കുന്ന പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലീഗ് വണ്‍ ക്ലബ്ബായ പി.എസ്.ജിയുടെ ഫ്രഞ്ച് മുന്നേറ്റനിരക്കാരന്‍ ഉസ്മാന്‍ ഡെംബലെയും ബഹുമതികള്‍ ഏറ്റുവാങ്ങി.
ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിച്ച പുരസ്‌കാരദാന ചടങ്ങില്‍ ഫുട്‌ബോളിലെ മികച്ച പ്രകടനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഇവരുള്‍പ്പെടെയുള്ള താരങ്ങള്‍ ഏറ്റുവാങ്ങിയത്.
മികച്ച മിഡില്‍ ഈസ്റ്റേണ്‍ കളിക്കാരനുള്ള പുരസ്‌കാരമാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. മികച്ച പുരുഷ കളിക്കാരനുള്ള അവാര്‍ഡാണ് ഡെംബലെ നേടിയത്. പിഎസ്ജിക്കും ഫ്രാന്‍സ് ദേശീയ ടീമിനും വേണ്ടിയുള്ള പ്രകടനമാണ് ഡെംബലെയെ ഈ നേട്ടത്തിലെത്തിച്ചത്. റയലിന്റെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ, സ്‌പെയിനിന്റെ പുതിയ താരോദയം ലാമിന്‍ യമാല്‍, റാഫിഞ്ഞ തുടങ്ങിയവരെ പിന്തള്ളിയാണ് ഡെംബലെ ഈ പുരസ്‌കാരം സ്വന്തമാക്കിയത്.
പിഎസ്ജി ചടങ്ങില്‍ കൂടുതല്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി. മികച്ച പുരുഷ ക്ലബ്ബ് പിഎസ്ജിയാണ്. ക്ലബ്ബിനെ ആദ്യമായി യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലെത്തിച്ചതിനും 2024, 25 ലിഗ് വണ്‍ കിരീടം നേടിച്ചതിനുമുള്ള അംഗീകാരമായി പരിശീലകന്‍ ലൂയിസ് എന്റിക്വെ മികച്ച പരിശീലകനുള്ള പുരസ്‌കാരം ലഭിച്ചു. പിഎസ്ജിയുടെ വിറ്റിഞ്ഞ മികച്ച മിഡ്ഫീല്‍ഡര്‍ ആയി.
മികച്ച സ്‌പോര്‍ട്ടിങ് കംബാക്കിനുള്ള പുരസ്‌കാരം ഫ്രഞ്ച് താരം പോള്‍ പോഗ്ബയ്ക്ക് ലഭിച്ചു. ഗ്ലോബ് സ്‌പോര്‍ട്‌സ് അവാര്‍ഡ് സെര്‍ബിയന്‍ ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ചും നേടി.
ഗ്ലോബ് സോക്കര്‍ അവാര്‍ഡ്‌സ് 2025: വിജയികളുടെ പൂര്‍ണ പട്ടിക
വിഭാഗം | ജേതാവ് | ടീം / രാജ്യം
മികച്ച പുരുഷ താരം | ഉസ്‌മാന്‍ ഡെംബെലെ | ഫ്രാന്‍സ്
വനിതാ താരം | ഐതാന ബോണ്‍മാറ്റി | സ്‌പെയിന്‍
പുരുഷ ക്ലബ് | ഫ്രാന്‍സ്
വനിതാ ക്ലബ് | സ്‌പെയിന്‍
പരിശീലകന്‍ | ലൂയിസ് എന്‍റിക്കെ | PSG
ഫോര്‍വേഡ് | ലാമിന്‍ യാമാല്‍ | ബാഴ്സലോണ
മിഡ്ഫീല്‍ഡര്‍ | വിറ്റിന്യ | PSG
ഉയര്‍ന്നുവരുന്ന താരം | ഡെസിറേ ഡൂയേ | PSG
ദേശീയ ടീം | പോര്‍ച്ചുഗല്‍ | —
ഏജന്റ് | ഹോര്‍ജെ മെന്‍ഡസ് | —
സ്പോര്‍ട്ടിംഗ് ഡയറക്ടര്‍ | ലൂയിസ് കാംപോസ് | PSG
സ്പോര്‍ട്‌സ് പ്രസിഡന്‍റ് | നാസര്‍ അല്‍-ഖലൈഫി | PSG
മിഡില്‍ ഈസ്റ്റ് താരം | ക്രിസ്റ്റ്യാനോ റൊണാള്‍ഡോ | അല്‍-നസര്‍
കണ്ടന്റ് ക്രിയേറ്റര്‍ | ബിലാല്‍ ഹലാല്‍ | —
അക്കാദമി | റൈറ്റ് ടു ഡ്രിം | —
ലൈഫ്‌ടൈം അച്ചീവ്മെന്‍റ് | ഹിഡേതോഷി നകത, ആന്‍ഡ്രസ് ഇനിയസ്റ്റ | —
ബ്രാന്‍ഡിംഗ് | ലോസ് ആഞ്ചലസ് ഫുട്ബോള്‍ ക്ലബ് | —
മെന്റല്‍ കോച്ച് | നിക്കൊലെറ്റ റോമനാസി | —
സ്പോര്‍ട്ടിംഗ് കംബാക്ക് | പോള്‍ പോഗ്ബ | എഎസ് മോനാക്കോ
Cristiano Ronaldo and Ousmane Dembele stole the show at the Globe Soccer Awards 2025 in Dubai on Sunday which saw biggest stars of world football on and off the field under the same roof. Organised by Dubai Sports Council, the Globe Soccer Awards recognises the top performers across players, coaches and other fields around football.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."