ഇന്ത്യയിൽ രണ്ട്, ലോകത്തിൽ നാല്; സ്‌മൃതിയുടെ ചരിത്രത്തിന് സാക്ഷിയായി കേരളം
തിരുവനന്തപുരം: ശ്രീലങ്കക്കെതിരായ നാലാം ടി-20യിൽ ഇന്ത്യ ൻ വിമൺസ് ടീം 30 റൺസിന്റെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്കയുടെ ഇന്നിങ്സ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 191 റൺസിൽ അവസാനിക്കുകയായിരുന്നു.
സ്മൃതി മന്ദാനയുടെയും ഷഫാലി വർമ്മയുടെയും തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്ക് കൂറ്റൻ ടോട്ടൽ സമ്മാനിച്ചത്. ഇരുവരും അർദ്ധ സെഞ്ച്വറി നേടിയാണ് മത്സരത്തിൽ തിളങ്ങിയത്. 48 പന്തിൽ 11 ഫോറുകളും മൂന്ന് സിക്സുകളും അടക്കം 80 റൺസാണ് സ്മൃതിയുടെ ബാറ്റിൽ നിന്നും പിറന്നത്. ഈ മികച്ച പ്രകടനത്തിന് ഇന്റർനാഷണൽ ക്രിക്കറ്റിൽ 10,000 റൺസ് പൂർത്തിയാക്കാനും സ്മൃതിക്ക് സാധിച്ചു.
𝗜𝗺𝗽𝗮𝗰𝘁𝗳𝘂𝗹 🤝 𝗚𝗿𝗮𝗰𝗲𝗳𝘂𝗹
— BCCI Women (@BCCIWomen) December 28, 2025
For her sublime knock, #TeamIndia vice-captain Smriti Mandhana is named the Player of the Match 🏅
Relive her knock ▶️ https://t.co/VOmV5kFbF5#INDvSL | @mandhana_smriti | @IDFCFIRSTBank pic.twitter.com/K9KnEOOoK8
ഈ നേട്ടത്തിൽ എത്തുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ താരമാണ് സ്മൃതി. ആദ്യമായി ഈ റെക്കോർഡ് സ്വന്തമാക്കിയത് മിതാലി രാജ് ആണ്. ലോകത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ വനിതാ താരം കൂടിയാണ് സ്മൃതി. മിതാലിക്ക് പുറമേ ഷാർലറ്റ് എഡ്വേർഡ്‌സ്, സൂസി ബേറ്റസ് എന്നിവരുമാണ് ഈ റെക്കോർഡിൽ ഇതിനുമുമ്പ് എത്തിയിട്ടുള്ളത്.
അതേസമയം ഇന്ത്യക്കായി മത്സരത്തിൽ ഷഫാലി വർമ്മ 46 പന്തിൽ 79 റൺസും സ്വന്തമാക്കി. 12 ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. റിച്ച ഘോഷ് 16 പന്തിൽ പുറത്താവാതെ 40 റൺസും നേടി. നാല് ഫോറുകളും മൂന്ന് സിക്സുമാണ് താരം നേടിയത്.
പരമ്പര നേരത്തേ തന്നെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. പരമ്പരയിലെ അവസാന മത്സരം നാളെയാണ് നടക്കുന്നത്. ഗ്രീൻഫീൽഡ് സ്റ്റേഡിയം തന്നെയാണ് വേദി.
Smriti Mandhana shone for India in the fourth T20I against Sri Lanka by scoring a half-century. Smriti's 80 runs came off 48 balls, including 11 fours and three sixes. With this excellent performance, Smriti also completed 10,000 runs in international cricket.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."