HOME
DETAILS

ഗൾഫിലെ കൊടുംചൂടിന് പിന്നിലെ രഹസ്യം കണ്ടെത്തി യുഎഇ ശാസ്ത്രജ്ഞർ; വില്ലന്മാർ ഇവർ

  
December 29, 2025 | 10:29 AM

uae scientists uncover secrets behind gulf heat identify hidden climate villains

അബൂദബി: അറേബ്യൻ ഗൾഫ് മേഖലയിൽ വേനൽക്കാലത്ത് അനുഭവപ്പെടുന്ന അതിശക്തമായ ചൂടിനും കടൽ താപനില ഉയരുന്നതിനും പിന്നിലെ കാരണങ്ങൾ കണ്ടെത്തി യുഎഇയിലെ ശാസ്ത്രജ്ഞർ. എൻവൈയു അബൂദബിയിലെ (NYU Abu Dhabi) മുബദല ആക്സസ് സെന്ററിലെ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നിൽ. ഈ പഠനം വഴി സമുദ്രത്തിലെ ഉഷ്ണതരംഗങ്ങൾ (Marine Heatwaves) രണ്ട് മുതൽ മൂന്ന് മാസം മുൻപേ പ്രവചിക്കാൻ സാധിക്കും.

ഗവേഷകർ പറയുന്നത് അനുസരിച്ച് രണ്ട് കാറ്റുകളുടെ മാറ്റമാണ് ഒരേസമയം ഗൾഫിൽ ചൂട് വർദ്ധിപ്പിക്കുന്നത്.  വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്നുള്ള ഷമാൽ കാറ്റിന്റെ വേഗത കുറയുന്നതും ഇന്ത്യൻ വേനൽക്കാല മൺസൂൺ കാറ്റ് ശക്തിപ്പെടുന്നതുമാണ് ​ഗൾഫിലെ ചൂട് വർദ്ധിക്കാൻ കാരണം.

ഈ രണ്ട് മാറ്റങ്ങളും ഒരേസമയം സംഭവിക്കുമ്പോൾ അന്തരീക്ഷത്തിൽ ഈർപ്പം കൂടുകയും കടൽ ഉപരിതലത്തിലെ ചൂട് പുറത്തേക്ക് പോകാതെ തങ്ങിനിൽക്കുകയും ചെയ്യുന്നു. ഇതാണ് സമുദ്രത്തിലെ താപനില അസാധാരണമായി ഉയർത്തുന്നത്. സാധാരണയായി തെളിഞ്ഞ ആകാശമുള്ളപ്പോഴാണ് ചൂട് കൂടുകയെങ്കിൽ, ഗൾഫിൽ ഈർപ്പവും മൂടൽമഞ്ഞുമുള്ളപ്പോഴാണ് കടൽ കൂടുതൽ ചൂടാകുന്നതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

കടൽ ചൂടാകുന്നത് പവിഴപ്പുറ്റുകൾ നശിക്കാനും (Coral Bleaching) മത്സ്യസമ്പത്ത് കുറയാനും കാരണമാകുന്നുണ്ട്. പുതിയ കണ്ടെത്തലിലൂടെ ചൂട് കൂടാൻ പോകുന്നത് മുൻകൂട്ടി അറിയാൻ കഴിയുന്നതിനാൽ പവിഴപ്പുറ്റുകളെ സംരക്ഷിക്കാനും മത്സ്യബന്ധന മേഖലയിലെ ആഘാതം കുറയ്ക്കാനും അധികൃതർക്ക് ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ സമയം ലഭിക്കും.

ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ 'എൽ നിനോ' പ്രതിഭാസം ചൂട് കൂട്ടാറുണ്ടെങ്കിലും ഗൾഫ് മേഖലയിൽ 'ലാ നിന' (La Niña) പ്രതിഭാസമാണ് കടുത്ത ഉഷ്ണതരംഗങ്ങൾക്ക് കാരണമാകുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ സൗഹൈർ ലച്ച്കർ പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം വലിയ വെല്ലുവിളിയാകുന്ന ഈ കാലഘട്ടത്തിൽ, കടൽ വിഭവങ്ങളെയും തീരദേശങ്ങളെയും സംരക്ഷിക്കാൻ ഈ പുതിയ പ്രവചന രീതി വലിയ സഹായമാകുമെന്ന് ഗവേഷകർ പ്രത്യാശ പ്രകടിപ്പിച്ചു.

uae scientists have identified the key factors driving extreme heat across the gulf region, revealing human activities and environmental changes as major contributors, while highlighting urgent measures needed to reduce rising temperatures and protect public health.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വെറുപ്പ് ഒരു രാത്രി കൊണ്ട് ഉണ്ടായതല്ല, ഉണ്ടാക്കിയതാണ്; ബി.ജെ.പി വിദ്വേഷ രാഷ്ട്രീയത്തെ സാധാരണവല്‍ക്കരിച്ചു' ഡെറാഡൂണ്‍ ആള്‍ക്കൂട്ടക്കൊലയില്‍ രാഹുല്‍ ഗാന്ധി

National
  •  5 hours ago
No Image

ദുബൈയിൽ വാടക കുതിപ്പ് തുടരും; 2026-ൽ 6 ശതമാനം വരെ വർദ്ധനവിന് സാധ്യതയെന്ന് റിപ്പോർട്ട്

uae
  •  5 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക നീക്കം; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍

Kerala
  •  5 hours ago
No Image

ആരവല്ലി കുന്നുകളുടെ നിര്‍വചനത്തില്‍ വ്യക്തത വേണം: കേന്ദ്രസര്‍ക്കാരിന് നോട്ടിസ് അയച്ച് സുപ്രിംകോടതി

National
  •  5 hours ago
No Image

പക്ഷിപ്പനി; പത്തനംതിട്ടയിലും ആലപ്പുഴയിലും മുട്ടയുടെയും ചിക്കന്റെയും വില്‍പ്പന നിരോധിച്ചു

Kerala
  •  5 hours ago
No Image

ഷിന്ദഗയിലെ ആ ബാങ്കൊലി നിലക്കുന്നു; ശുയൂഖ് പള്ളിയിൽ നിന്നും ഇബ്രാഹിം മുസ്ലിയാർ പടിയിറങ്ങുന്നു

uae
  •  6 hours ago
No Image

ചരക്കുലോറിക്കടിയിൽ പെട്ട് ജീപ്പ് ഡ്രൈവർക്ക് ദാരുണാന്ത്യം; ഞെട്ടിക്കുന്ന വീഡിയോ

National
  •  6 hours ago
No Image

ചെരിപ്പ് മാറി ഇട്ടതിന് ആദിവാസി വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം

Kerala
  •  6 hours ago
No Image

ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ ലംഘിച്ചത് ആയിരത്തോളം തവണ; 418 ഫലസ്തീനികളെ കൊലപ്പെടുത്തി

International
  •  6 hours ago
No Image

ഫിഫ വേൾഡ് ഫുട്ബോൾ അവാർഡ് ചടങ്ങിന് ദുബൈ വേദിയാകും; പ്രഖ്യാപനവുമായി ജിയാനി ഇൻഫാന്റിനോ

uae
  •  6 hours ago