ശബരിമല സ്വര്‍ണക്കൊള്ള: എസ്.ഐ.ടി വിപുലീകരിച്ചു, രണ്ട് സി.ഐമാരെ കൂടി ഉള്‍പ്പെടുത്തും
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണകൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ വിപുലീകരിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. അന്വേഷണ സംഘത്തില്‍ 2 സി.ഐമാരെ കൂടി ഉള്‍പ്പെടുത്താനാണ് തീരുമാനം. ഇതോടെ എസ്.ഐ.ടിയില്‍ പത്ത് അംഗങ്ങളായി.
എസ്.ഐ.ടിയുടെ ആവശ്യം അംഗീകരിച്ച് കേരള ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് നടപടിയെടുത്തത്. അടിയന്തിര ആവശ്യമായി ഇക്കാര്യം പരിഗണിക്കണമെന്നും ഉദ്യോഗസ്ഥരെ ഉടനടി അനുവദിക്കണമെന്നുമാണ് എസ്.ഐ.ടി ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്.
ജനുവരിയില്‍ കോടതി നല്‍കിയിരിക്കുന്ന സമയപരിധി അവസാനിക്കാനിരിക്കെയാണ് എത്രയും വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ വേണ്ടി കൂടുതല്‍ ഉദ്യോഗസ്ഥരെ എസ്.ഐ.ടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഡി.മണി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായിട്ടുണ്ട്യ ഈഞ്ചക്കലിലെ എസ്.ഐ.ടി ഓഫിസിലാണ് മണി സുഹൃത്ത് ബാലമുരുകനൊപ്പം എത്തിയത്.
The Kerala High Court has granted permission to expand the Special Investigation Team (SIT) probing the Sabarimala gold smuggling case. As part of the expansion, two additional Circle Inspectors (CIs) will be included in the team, increasing its total strength to ten members.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."