HOME
DETAILS

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു

  
Web Desk
December 30, 2025 | 7:58 AM

sabarimala-gold-smuggling-case-kadakampally-surendran-questioned-by-sit

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ നിര്‍ണായകനീക്കം. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടി സംഘം മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മൊഴിയെടുത്തു. 

കഴിഞ്ഞ ശനിയാഴ്ച്ചയാണ് സംഘം കടകംപള്ളിയെ ചോദ്യം ചെയ്തത്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്തിനെയും എസ്.ഐ.ടി ചോദ്യം ചെയ്‌തെന്നാണ് വിവരം. 2019 ല്‍ സ്വര്‍ണക്കൊള്ള നടക്കുന്ന സമയത്ത് കടകംപള്ളി സുരേന്ദ്രനായിരുന്നു ദേവസ്വം മന്ത്രി. എസ്.ഐ.ടിക്ക് മുന്നില്‍ ഹാജരായ വിവരം കടകംപള്ളി സ്ഥിരീകരിച്ചിട്ടുണ്ട്.

സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്എ. പത്മകുമാറിന്റെ മൊഴിയനുസരിച്ചാണ് അന്വേഷണസംഘം കടകംപള്ളിയുടെയും മൊഴി രേഖപ്പെടുത്തിയത്.

അതേസമയം, കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പത്മകുമാറിന്റെയും ഗോവര്‍ധനന്റെയും ജാമ്യാപേക്ഷ കോടതി തള്ളി.

എല്ലാം സഖാവ് പറഞ്ഞിട്ടെന്ന് വിജയകുമാര്‍

ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ എന്‍ വിജയകുമാറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. പത്മകുമാറിനെ വിശ്വസിച്ച് വായിച്ചു പോലും നോക്കാതെയാണ് രേഖകളില്‍ ഒപ്പിട്ടതെന്നാണ് വിജയകുമാറിന്റെ മൊഴിയിലുള്ളത്.

താന്‍ നിരപരാധിയാണെന്നും എല്ലാം സഖാവ് (പത്മകുമാര്‍) പറഞ്ഞിട്ടാണ് ചെയ്തതെന്നും വിജയകുമാര്‍ പറയുന്നു. സ്വര്‍ണപ്പാളി മാറ്റുന്ന കാര്യമടക്കം ബോര്‍ഡില്‍ അവതരിപ്പിച്ചത് പത്മകുമാറാണ്. പ്രധാനതീരുമാനങ്ങളെല്ലാം പ്രസിഡന്റ് പറയുന്നതായിരുന്നു രീതി. അതുകൊണ്ട് വായിച്ചുപോലും നോക്കാതെ ഒപ്പിട്ടു. മറ്റു കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചിരുന്നില്ലെന്നും പ്രശ്നമുണ്ടാകുമെന്ന് അറിഞ്ഞില്ലെന്നും വിജയകുമാര്‍ നല്‍കിയ മൊഴിയിലുണ്ട്. സമ്മര്‍ദ്ധം സഹിക്കാന്‍ വയ്യാതെ ആത്മഹത്യ ചെയ്യാന്‍ വരെ തോന്നിയെന്നും വിജയകുമാര്‍ പറയുന്നു. ബന്ധുക്കള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് കീഴടങ്ങാന്‍ തീരുമാനിച്ചതെന്നും മൊഴിയില്‍ പറയുന്നു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ എ.പത്മകുമാര്‍ പ്രസിഡന്റായിരുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി ഗുരുതര വീഴ്ച വരുത്തിയതായി അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു. പോറ്റിയെ അതിരുവിട്ട് സഹായിക്കാന്‍ ദേവസ്വം മാന്വല്‍ തിരുത്തി. മാന്വല്‍ തിരുത്തിയതില്‍ പത്മകുമാറിനും വിജയകുമാറിനും ശങ്കരദാസിനും പങ്ക്. മിനിറ്റ്സിലെ തിരുത്തല്‍ പത്മകുമാര്‍ രണ്ടുപേരെയും അറിയിച്ചു. മൂവരും അറിഞ്ഞുകൊണ്ടാണ് പാളികള്‍ പോറ്റിക്ക് കൊടുത്തുവിട്ടത്. സാമ്പത്തിക ലാഭം ആഗ്രഹിച്ച് ഇരുവരും പത്മകുമാറിന് കൂട്ടുനിന്നെന്നുമാണ് എസ്.ഐ.ടി കോടതിയില്‍ അറിയിച്ചിരിക്കുന്നത്. പത്മകുമാര്‍ ഇക്കാര്യങ്ങള്‍ സമ്മതിച്ചിട്ടുള്ളതാണെന്ന് വ്യക്തമാക്കിയ സംഘം വിജയകുമാറിനും ശങ്കരദാസിനും ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ലെന്നും കൂട്ടിച്ചേര്‍ത്തു.

പത്മകുമാരിന്റേയും വിജയകുമാറിന്റേയും അറസ്റ്റിന് ശേഷം എസ്.ഐ.ടിയുടെ അടുത്ത ലക്ഷ്യം ശങ്കരദാസിലേക്ക് എന്നാണ് സൂചന. ആരോഗ്യ കാരണങ്ങള്‍ പറഞ്ഞ് ചോദ്യം ചെയ്യലിന് അവധി ആവശ്യപ്പെടുന്ന ശങ്കരദാസിന്റെ നീക്കം എസ്.ഐ.ടി പ്രത്യേകം നിരീക്ഷിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജനുവരി 12 വരെ വിജയകുമാറിനെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ടെങ്കിലും വിജയകുമാര്‍ നല്‍കിയ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി നാളെ പരിഗണിക്കും.

 

In a significant development in the Sabarimala gold smuggling case, the Special Investigation Team (SIT) questioned former Devaswom Minister Kadakampally Surendran. The SIT recorded his statement as part of the ongoing probe into the alleged smuggling of gold and valuables linked to the Sabarimala temple.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള: എസ്.ഐ.ടി വിപുലീകരിച്ചു, രണ്ട് സി.ഐമാരെ കൂടി ഉള്‍പ്പെടുത്തും

Kerala
  •  5 hours ago
No Image

കെഎസ്ആർടിസിയിൽ ഗൂഗിൾ പേ പണിമുടക്കി: യുവതിയെ വഴിയിൽ ഇറക്കിവിട്ടതിൽ അന്വേഷണം

Kerala
  •  5 hours ago
No Image

നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ ഹമാസിനും ഇറാനുമെതിരെ ഭീഷണിയുമായി ട്രംപ്; രണ്ടാംഘട്ട വെടിനിര്‍ത്തല്‍ വൈകില്ലെന്നും സൂചന

International
  •  5 hours ago
No Image

ചെങ്ങന്നൂരിലെ എ.ബി.വി.പി പ്രവര്‍ത്തകന്‍ വിശാല്‍ വധക്കേസ്: എല്ലാ പ്രതികളെയും വെറുതേവിട്ട് കോടതി

Kerala
  •  5 hours ago
No Image

കിവീസിനെതിരെ വരുന്നത് വൻ മാറ്റങ്ങൾ: ഇഷാൻ കിഷൻ തിരിച്ചെത്തുന്നു, പന്ത് പുറത്തേക്ക്?

Cricket
  •  5 hours ago
No Image

ബഹ്‌റൈനില്‍ പെട്രോള്‍, ഡീസല്‍ വില കൂട്ടി;  ഇന്ന് മുതല്‍ നിങ്ങള്‍ നല്‍കേണ്ട തുക അറിയാം

bahrain
  •  6 hours ago
No Image

'14 ദിവസത്തെ സ്വാതന്ത്ര്യത്തിന് ശേഷം വീണ്ടും തിഹാര്‍ ജയിലിലേക്ക് ...ഈ അന്ധകാരം നാം അതിവേഗം മറികടക്കും' ജാമ്യം കഴിഞ്ഞ് ഉമര്‍ ഖാലിദ് മടങ്ങി

National
  •  6 hours ago
No Image

ഇ-ബസ് സിറ്റിക്കുള്ളില്‍ മതിയെന്ന് തിരുവനന്തപുരം മേയര്‍; തലസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സിമായി പോര്

Kerala
  •  6 hours ago
No Image

യുണൈറ്റഡിനെ ഞെട്ടിച്ച് പോർച്ചുഗീസ് താരം; 160 കോടിയുടെ സഊദി കരാർ ഉപേക്ഷിക്കുന്നത് റയൽ മാഡ്രിഡിന്റെ വെള്ളക്കുപ്പായത്തിനായി!

Football
  •  6 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: ഡി. മണി എസ്.ഐ.ടിക്ക് മുന്നില്‍, കൂടെ ബാലമുരുകനും

Kerala
  •  6 hours ago