ചെങ്ങന്നൂരിലെ എ.ബി.വി.പി പ്രവര്‍ത്തകന്‍ വിശാല്‍ വധക്കേസ്: എല്ലാ പ്രതികളെയും വെറുതേവിട്ട് കോടതി
ആലപ്പുഴ: ചെങ്ങന്നൂരിലെ എ.ബി.വി.പി പ്രവര്‍ത്തകനായിരുന്ന വിശാല്‍ വധക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്. കൊലപാതകം നടന്ന് 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വന്നത്.
കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതികളെ വെറുതെ വിട്ടത്. വിധി തിരിച്ചടിയായതിനു പിന്നാലെ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു
ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായിരുന്ന 19 പേരാണ് കേസിലെ പ്രതികള്‍. കോന്നി എന്‍.എസ്.എസ് കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന വിശാലിന് 2012 ജൂലൈ പതിനാറിനാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ വിശാല്‍ പിറ്റേന്നാണ് മരിച്ചത്.
A court in Alappuzha has acquitted all the accused in the murder case of Vishal, an ABVP worker from Chengannur. The verdict was delivered by the Mavelikkara Additional Sessions Court, nearly 13 years after the incident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."