HOME
DETAILS

വ്യായാമത്തിനായി അടുക്കളയില്‍ കെട്ടിയ പ്ലാസ്റ്റിക് കയറില്‍ കുരുങ്ങി 11കാരിക്ക് ദാരുണാന്ത്യം 

  
January 05, 2026 | 3:40 AM

schoolgirl dies in tragic accident during exercise in palakkad

 


പാലക്കാട്: വ്യായാമത്തിനായി അടുക്കളയില്‍ കെട്ടിയ പ്ലാസ്റ്റിക് കയര്‍ അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ത്ഥിനി മരിച്ചു. കൂറ്റനാട് പുളിക്കല്‍ വീട്ടില്‍ അലിമോന്റെ മകള്‍ ആയിഷ ഹിഫ (11) ആണ് മരിച്ചത്. വട്ടേനാട് ജിവിഎച്ച്എസ്എസ്സിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ച ആയിഷ.

ഉയരക്കുറവ് പരിഹരിക്കാനായി വീടിന്റെ അടുക്കളയില്‍ വ്യായാമത്തിനായി പ്ലാസ്റ്റിക് കയര്‍ കെട്ടിയിരുന്നു. ഇതില്‍ തൂങ്ങി വ്യായാമം ചെയ്യുന്നതിനിടെയാണ് അബദ്ധത്തില്‍ കഴുത്തില്‍ കയര്‍ കുരുങ്ങിയെതെന്നാണ് പ്രാഥമിക വിവരം. കുട്ടിയുടെ മാതാവും സഹോദരിയും പുറത്തുപോയ സമയത്തായിരുന്നു അപകടം നടന്നത്.

വീട്ടിലുണ്ടായിരുന്ന മുത്തശ്ശിമാര്‍ കുട്ടിയെ കുറച്ചുനേരമായി കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അടുക്കളയില്‍ കയറില്‍ കുരുങ്ങിയ നിലയില്‍ ആയിഷയെ കണ്ടെത്തിയത്. ഉടന്‍ തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ തൃത്താല പൊലിസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം നിലവില്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

An 11-year-old schoolgirl, Aisha Hifa of Pulikkal House in Kuttanad, Palakkad, died in a tragic domestic accident when a plastic rope tied in the kitchen for exercise accidentally got entangled around her neck while she was working out to improve her height. The incident occurred when her mother and sister were away, and she was later found by family members and rushed to a private hospital in Edappal, where she was declared dead. A Class 6 student of GVHSS Vattenad, Aisha’s death is being followed up by Thrithala police, and her body is currently kept in the hospital mortuary.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യവ്യാപക എസ്.ഐ.ആർ; ഹരജികള്‍ സുപ്രിം കോടതി ഇന്ന് പരി​ഗണിക്കും

National
  •  10 hours ago
No Image

മുസഫയില്‍ പൊതു പാര്‍ക്കിങ്ങിന് 12 മുതല്‍ പണമടയ്ക്കണം

uae
  •  11 hours ago
No Image

സംഭലില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്: പള്ളിയും മദ്‌റസയും പൊളിച്ചു; ഭൂമി 20 ദലിത് കുടുംബങ്ങള്‍ക്ക് നല്‍കും

National
  •  11 hours ago
No Image

ഉപയോഗിക്കാതെ തുരുമ്പെടുത്ത് ഒരു കോടിയുടെ ലാപ്ടോപ്പുകൾ; കാലിക്കറ്റ് സർവകലാശാലക്ക് വൻ നഷ്ടം

Kerala
  •  17 hours ago
No Image

മുറിയിൽ പുക നിറഞ്ഞു, പുറത്തിറങ്ങാനായില്ല; ബെംഗളൂരുവിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ ഐടി ജീവനക്കാരിക്ക് ദാരുണാന്ത്യം

National
  •  18 hours ago
No Image

'ഇനി വയ്യ, നമുക്ക് മതിയാക്കാം'; പരിക്കുകൾ തളർത്തിയപ്പോൾ വിരമിക്കലിനെക്കുറിച്ച് നെയ്മർ ആലോചിച്ചിരുന്നതായി പിതാവ്

Football
  •  18 hours ago
No Image

കുവൈത്തിൽ നിന്ന് കഴിഞ്ഞ വർഷം നാടുകടത്തിയത് 39,487 പ്രവാസികളെ; നിയമലംഘകർക്കെതിരെയുള്ള നടപടി തുടർന്നേക്കും

Kuwait
  •  18 hours ago
No Image

എണ്ണ ശേഖരത്തിൽ വെനിസ്വേല ഒന്നാമത്, പക്ഷേ ഉൽപ്പാദനത്തിൽ മുമ്പൻ മറ്റൊരു രാജ്യം!; ആഗോള എണ്ണ വിപണിയിലെ കണക്കുകൾ ഇങ്ങനെ...

International
  •  19 hours ago
No Image

ചെല്ലാനം ഫിഷിങ് ഹാർബറിൽ തീപിടുത്തം; നിരവധി വള്ളങ്ങൾ കത്തിനശിച്ചു; ആർക്കും പരുക്കുകളില്ല

Kerala
  •  19 hours ago
No Image

വോട്ടർ പട്ടികയിൽ എല്ലാവരെയും ഉൾപ്പെടുത്തും; അടിയന്തര നടപടികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  19 hours ago