HOME
DETAILS

''ദൈവത്തെ പോലും വെറുതേ വിട്ടില്ല'; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം ശങ്കര്‍ദാസിന്റെ ഹരജി തള്ളി സുപ്രിംകോടതി

  
January 05, 2026 | 7:27 AM

sabarimala-gold-scam-supreme-court-rejects-shankardas-plea

ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി ശങ്കര്‍ദാസ് നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. നിങ്ങള്‍ ദൈവത്തെ പോലും വെറുതേ വിട്ടില്ലെന്നാണ് ഹരജിയില്‍ കോടതി നിരീക്ഷണം നടത്തിയത്. ജസ്റ്റിസ് ദീപാങ്കര്‍ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. 

ദേവസ്വം ബോര്‍ഡിന്റെ അന്നത്തെ മിനിറ്റ്‌സില്‍ ശങ്കരദാസ് ഒപ്പിട്ടിരുന്ന കാര്യം കോടതി പ്രത്യേകം ചൂണ്ടിക്കാട്ടി. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ബോര്‍ഡ് അംഗം എന്ന നിലയില്‍ ഉത്തരവാദിത്തം ഉണ്ടെന്നും കോടതി നിരീക്ഷണം. ജാമ്യം ആവശ്യമെങ്കില്‍ ബന്ധപ്പെട്ട കോടതിയെ സമീപിക്കാനും കോടതി നിര്‍ദ്ദേശിച്ചു. 

വലിയ ക്രമക്കേടാണ് നടന്നത് എന്നും  പ്രായത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യത്തില്‍ മാത്രമാണ് അനുകമ്പ എന്നും സുപ്രിം കോടതി വ്യക്തമാക്കി. 

സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ.പി ശങ്കര്‍ദാസിനും വിജയകുമാറിനും ഉത്തരവാദിത്തം ഉണ്ടെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് ഇത്തരം പരാമര്‍ശം ഹൈക്കോടതിയില്‍ നിന്നും ഉണ്ടായതെന്നും പരാമര്‍ശം നീക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹരജിയാണ് തള്ളിയത്.

 

 

The Supreme Court has dismissed the plea filed by former Travancore Devaswom Board member K. P. Shankardas seeking protection from arrest in the Sabarimala gold theft case. While rejecting the petition, the court remarked that the accused had “not even spared God.” The bench was headed by Justice Dipankar Datta.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാറിൽ ഗ്ലാസുകൾ എറിഞ്ഞുപൊട്ടിച്ചു; ചോദ്യം ചെയ്തയാളെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചു: മൂന്നുപേർ പിടിയിൽ

crime
  •  4 hours ago
No Image

വി.കെ ഇബ്രാഹിംകുഞ്ഞ്, രാഷ്ട്രീയഉയര്‍ച്ചയിലും വിനയം കാത്തുസൂക്ഷിച്ച ജനകീയനേതാവ്

Kerala
  •  4 hours ago
No Image

ഡൽഹിയിലെ വായു മലിനീകരണം; എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷനെതിരെ വിമർശനവുമായി സുപ്രീംകോടതി

National
  •  4 hours ago
No Image

തീരുമാനമെടുക്കും മുൻപ് തന്നെ കേൾക്കണം; ബലാത്സം​ഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരി ഹൈക്കോടതിയിൽ

Kerala
  •  4 hours ago
No Image

വാഹനാപകടത്തിൽ മരിച്ച ഭിക്ഷാടകന്റെ സഞ്ചിയിൽ ലക്ഷങ്ങൾ; ഒരു സഞ്ചിയിൽ നിന്ന് മാത്രം എണ്ണിത്തീർത്തത് രണ്ടര ലക്ഷത്തോളം രൂപ

Kerala
  •  4 hours ago
No Image

ഇങ്ങനെയൊരു താരം ഇന്ത്യയിൽ ആദ്യം; പുതു ചരിത്രം കുറിച്ച് പടിക്കൽ

Cricket
  •  4 hours ago
No Image

വീട്ടമ്മ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ; ഭർത്താവ് ഒളിവിൽ

crime
  •  5 hours ago
No Image

മധ്യകേരളത്തിലെ മുസ്‌ലിം ലീഗിന്റെ ശബ്ദം'; വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

Kerala
  •  5 hours ago
No Image

ഓടുന്ന ട്രെയിനിൽനിന്ന് കല്ലേറും കുപ്പിയേറും; സബേർബൻ യാത്രക്കാർ ഭീതിയിൽ, മൂന്നുപേർക്ക് പരിക്ക്

crime
  •  5 hours ago
No Image

വണ്ടൂരിൽ വയോധികയെ ആക്രമിച്ച് സ്വർണം കവർന്ന സംഭവം: സഹോദരങ്ങളടക്കം മൂന്നുപേർ അറസ്റ്റിൽ; പിടിയിലായവരിൽ സിപിഐ ബ്രാഞ്ച് സെക്രട്ടറിയും

Kerala
  •  5 hours ago