HOME
DETAILS

വ്യാജ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചയാള്‍ പിടിയില്‍

  
backup
September 10, 2016 | 1:52 AM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d


മഞ്ചേരി: വ്യാജ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചു പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചയാള്‍ പിടിയില്‍. പൂക്കോട്ടൂര്‍ അറവങ്കര പാറാഞ്ചേരി പള്ളിയാളിതാടി അബ്ദുസമദാ(28)ണു പിടിയിലായത്. മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസറുടെ പരാതിയില്‍ നടത്തിയ അന്വേഷത്തിലാണു പ്രതി പിടിയിലായത്.
നാഷണല്‍ ഓപ്പണ്‍ സ്‌കൂളിന്റെ  പേരിലുള്ള സര്‍ട്ടിഫിക്കറ്റാണു വ്യാജമായി നിര്‍മിച്ചത്. മൂന്നുമാസം മുന്‍പ് ഇത്തരത്തില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച പതിനാലോളം സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നു മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസില്‍ നടത്തിയ പരിശോധനയില്‍ കണ്ടത്തിയിരുന്നു. എല്ലാം നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓപ്പണ്‍ സ്‌കൂളിന്റെ പേരില്‍ ഉള്ളതായിരുന്നു. ഇയാള്‍ നേരത്തെ പാസ്‌പോര്‍ട്ട് എടുത്തിട്ടുണ്ടെന്നു പൊലിസ് പറഞ്ഞു.
പ്രതിക്കു സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കിയതു നേരത്തെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച കേസില്‍ പിടിയിലായ പൂക്കോറ്റൂര്‍ വെള്ളൂര്‍ സ്വദേശി അലവിയാണെന്നു അന്വേഷണത്തില്‍ കണ്ടെത്തി.
പ്രതിയെ കൂടുതല്‍ അന്വേഷത്തിനായി  കസ്റ്റഡിയില്‍ വാങ്ങും. ഇത്തരം 50 സര്‍ട്ടിഫിക്കറ്റുകള്‍ അലവി നിര്‍മിച്ചു നല്‍കിയതായി പൊലിസ് പറഞ്ഞു. പാസ്‌പോര്‍ട്ട് എടുത്തു വിദേശത്തു കടന്നവരെക്കുറിച്ചും വിവരം ലഭിച്ചു. പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മഞ്ചേരി സി.ഐ ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ  കൈലാസ് നാഥനനാണു പ്രതിയെ പിടികൂടിയത്. ക്രൈം സ്‌ക്വാഡ് അംഗങ്ങള്‍ ഉണ്ണികൃഷ്ണന്‍ മാറാത്ത്, പി.സഞ്ജീവ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

ഫോട്ടോ..അബ്ദുസമദ്





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപറേഷന്‍ തൂഫാന്‍: സമസ്ത സ്പെഷല്‍ കാംപയിന്‍ ഉദ്ഘാടനം നാളെ

latest
  •  3 days ago
No Image

മദ്യപാനത്തിനിടെ തര്‍ക്കം; കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു, സുഹൃത്ത് പിടിയില്‍

Kerala
  •  3 days ago
No Image

ജോര്‍ദാനില്‍ ഇറാന്റെ മിസൈലാക്രമണത്തില്‍ രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി; പിന്നാലെ ഇറാനില്‍ യു.എസിന്റെ ശക്തമായ വ്യോമാക്രമണം

International
  •  3 days ago
No Image

കോഴിക്കോട് പാളയത്ത് യുവാവ് രക്തംവാര്‍ന്ന് മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  3 days ago
No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  3 days ago
No Image

യുഎഇയിൽ ഇന്നും കനത്ത ചൂട്; ഉൾപ്രദേശങ്ങളിൽ 48°C വരെ, വരും ദിവസങ്ങളിൽ നേരിയ ആശ്വാസം | UAE Weather updates

uae
  •  3 days ago
No Image

കെ.എസ്.ആര്‍.ടി.സി: നാല് കോടിയുടെ ബസുകൾ കട്ടപ്പുറത്ത് ;63 ബസുകള്‍ വാടകയ്‌ക്കെടുക്കും

latest
  •  3 days ago
No Image

വഖ്ഫിൽ സർക്കാരിന്റെ ഒളിച്ചുകളി; റവന്യൂ വകുപ്പ് അറിയാതെ

latest
  •  3 days ago
No Image

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  3 days ago
No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  3 days ago