HOME
DETAILS

നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത്തവണ കൊല്ലത്ത് മുകേഷിന് സീറ്റില്ല; മറ്റൊരാളെ നിര്‍ത്താന്‍ സിപിഎം

  
Web Desk
January 07, 2026 | 5:42 AM

mukesh-will-not-candidate-in-kollam-election2026

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ട് തവണ നിയമസഭയിലേക്ക് ജയിച്ച് കയറിയ മുകേഷിനെ ഇത്തവണ കൊല്ലത്ത് മത്സരിച്ചേക്കില്ല. മുകേഷിന് പകരക്കാരനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ സിപിഎമ്മില്‍ സജീവമാണ്. 

2016ല്‍ 17611വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുകേഷിന്റെ നിയമസഭ പ്രവേശനം. 2021ല്‍ മുകേഷിനെ സിപിഎം വീണ്ടും കളത്തിലിറക്കി. അന്നും ജയിച്ചെങ്കിലും ഭൂരിപക്ഷം 2072 ആയി കുറഞ്ഞു. 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കൊല്ലം പിടിക്കാന്‍ മുകേഷിനെ മത്സരിപ്പിച്ച പാര്‍ട്ടിക്ക് തെറ്റി. ഒന്നര ലക്ഷത്തിന് പുറത്ത് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എന്‍ കെ പ്രേമചന്ദ്രന്‍ വിജയിച്ചു. വീണ്ടും ഒരു പരീക്ഷണത്തിന് പാര്‍ട്ടി മുതിരുന്നില്ല എന്നാണ് സൂചന. 

മുകേഷിനെതിരായ ലൈംഗികാതിക്രമ കേസും അറസ്റ്റും സിപിഎമ്മിന് ഉണ്ടാക്കിയ കളങ്കം വലുതാണ്. ഇൗ ക്ഷീണം മറികടക്കാന്‍ പൊതുസ്വീകാര്യതയുള്ള സ്ഥാനാര്‍ഥി സിപിഎമ്മിന് അനിവാര്യമാണ്. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നഷ്ടമായെങ്കിലും മണ്ഡലത്തിലെ ആകെ വോട്ട് നില അനുകൂലമെന്നാണ് സിപിഎമ്മിന്റെ ആത്മവിശ്വാസം.

സിപിഎം ജില്ലാ ആക്ടിങ് സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായ എസ് ജയമോഹന്റെ പേര് കൊല്ലത്ത് പരിഗണിക്കുന്നുണ്ട്. സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോമും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപനും പരിഗണനയിലുള്ളവരാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മിനിയാപൊളിസിൽ യുവതിയെ വെടിവെച്ച് കൊലപ്പെടുത്തി ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ; പ്രകോപനമില്ലാതെ കൊലപ്പെടുത്തിയതിൽ പ്രതിഷേധം ശക്തം

International
  •  8 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി ബന്ധമില്ല;  ഡി മണിക്ക് ക്ലീന്‍ചിറ്റ്

Kerala
  •  8 hours ago
No Image

ടി-20 ലോകകപ്പിന് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരം പരുക്കേറ്റ് പുറത്ത്

Cricket
  •  8 hours ago
No Image

'വിധി പറയാന്‍ അര്‍ഹയല്ല, നടനെതിരായ തെളിവുകള്‍ പരിഗണിച്ചില്ല'; ഗുരുതര പരാമര്‍ശങ്ങളുമായി നിയമോപദേശം

Kerala
  •  9 hours ago
No Image

സിഡ്നിയിലും കരുത്തുകാട്ടി കങ്കാരുപ്പട; ഇംഗ്ലണ്ടിനെ വീഴ്ത്തി തുടർച്ചയായ അഞ്ചാം ആഷസ്

Cricket
  •  9 hours ago
No Image

ഇന്ത്യക്ക് അമേരിക്കയുടെ തിരിച്ചടി; റഷ്യൻ എണ്ണ ഉപയോഗിക്കുന്ന രാജ്യങ്ങൾക്ക് 500% തീരുവ ചുമത്താൻ നീക്കം, പുതിയ ബില്ലിന് അനുമതി

International
  •  9 hours ago
No Image

ബഹ്‌റൈനില്‍ സാമ്പത്തിക തട്ടിപ്പുകള്‍ പെരുകുന്നു; പിന്‍ സുരക്ഷയില്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

bahrain
  •  10 hours ago
No Image

ഇനി മുഖം മറച്ച് ജ്വല്ലറികളില്‍ കയറാനാവില്ല; ബിഹാറിലെ സ്വര്‍ണക്കടകളില്‍ പുതിയ സുരക്ഷാ നിയമം നിലവില്‍ വന്നു

National
  •  10 hours ago
No Image

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കേരളം; ആയുധമാക്കാൻ വിവാദങ്ങളും ആരോപണങ്ങളും

Kerala
  •  10 hours ago
No Image

സമസ്ത സെൻ്റിനറി ക്യാംപ്; 33,313 പേരെ നയിക്കാൻ സജ്ജരായി 939 കോഡിനേറ്റർമാർ

Kerala
  •  10 hours ago