'കടിക്കാതിരിക്കാന്‍ നായകള്‍ക്ക് കൗണ്‍സിലിങ് നല്‍കാം'; മൃഗസ്‌നേഹികളെ പരിഹസിച്ച് സുപ്രിംകോടതി
ന്യൂഡല്‍ഹി: തെരുവുനായ വിഷയത്തില്‍ മൃഗസ്‌നേഹികളെ പരിഹസിച്ച് സുപ്രിംകോടതി. കടിക്കാതിരിക്കാന്‍ നായകള്‍ക്ക് കൗണ്‍സിലിങ് നല്‍കാമമെന്നും അതാണ് ഇനി ചെയ്യാന്‍ ബാക്കിയുള്ളതെന്നും സുപ്രിംകോടതി പറഞ്ഞു.
തെരുവുനായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് സുപ്രീംകോടതി മുന്നംഗ ബെഞ്ചില്‍ വാദം നടക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇടക്കാല ഉത്തരവ് പ്രകാരം നടപ്പിലാക്കിയ വിഷയങ്ങള്‍ കേരളം അടക്കം സംസ്ഥാനങ്ങള്‍ സുപ്രിംകോടതിയെ ധരിപ്പിച്ചു. നായ്ക്കള്‍ക്കായി സംരക്ഷണ കേന്ദ്രങ്ങള്‍ തുടങ്ങുന്നതില്‍ സംസ്ഥാനം നേരിടുന്ന പ്രയോഗിക പ്രശ്‌നങ്ങളും അമിക്കസ് ക്യൂറി സുപ്രീംകോടതിയെ ധരിപ്പിച്ചു.
അതേസമയം രാജ്യത്തെ നായകളുടെ എണ്ണത്തില്‍ കൃത്യമായ കണക്കില്ലെന്നും ജനങ്ങളെ ബോധവല്‍ക്കരിച്ചാല്‍ തെരുവ് നായ ആക്രമണം തടയാമെന്നും മൃഗസ്‌നേഹികളുടെ സംഘടനകള്‍ സുപ്രീംകോടതിയില്‍ വാദിച്ചു. ഇവര്‍ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിക്കുന്നതിനിടെയാണ് കടിക്കാതിരിക്കാന്‍ നായകള്‍ക്ക് കൌണ്‍സിലിംഗ് നല്‍കാമെന്നും അതുമാത്രമാണ് ഇനി പോംവഴിയെന്നും സുപ്രിംകോടതി പരിഹസിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."