അടിയന്തര ചികിത്സ മാത്രം; സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. ശമ്പള പരിഷ്‌കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുക, ശമ്പള ഡി.എ. കുടിശ്ശിക നല്‍കുക, താല്‍ക്കാലിക കൂട്ടസ്ഥലം മാറ്റങ്ങള്‍ ഒഴിവാക്കുക, ആവശ്യത്തിന് തസ്തികകള്‍ സൃഷ്ടിക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഈ വരുന്ന പതിമൂന്നാം തിയ്യതി മുതല്‍ അധ്യാപനം നിര്‍ത്തിവെക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ അറിയിച്ചു.
കഴിഞ്ഞ ജൂലൈ ഒന്നുമുതല്‍ സമരം നടക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്ത സാഹചര്യത്തിലാണ് കടുത്ത സമരത്തിലേക്ക് നീങ്ങുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
അടിയന്തിരമല്ലാത്ത ചികിത്സകളും നിര്‍ത്തിവയ്ക്കുവാനാണ് കെ.ജി.എം.സി.ടി.എ. തീരുമാനിച്ചിരിക്കുന്നത്. 19 ന് സെക്രട്ടറിയേറ്റ് ധര്‍ണയും നടത്തും. അവശ്യ ആരോഗ്യ സേവനങ്ങളായ ക്യാഷ്വാലിറ്റി, ലേബര്‍ റൂം, ഐ.സി.യു., ഐ.പി. ചികിത്സ, മറ്റ് അടിയന്തിര ചികിത്സകള്‍, അടിയന്തിര ശസ്ത്രക്രിയകള്‍, പോസ്റ്റ്മോര്‍ട്ടം പരിശോധന എന്നിവയെ പ്രതിഷേധ പരിപാടികളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. റോസ്നാരാ ബീഗം.ടി, ജനറല്‍ സെക്രട്ടറി ഡോ. അരവിന്ദ് സി.എസ്. എന്നിവര്‍ അറിയിച്ചു.
Doctors working in government medical colleges across Kerala have announced an indefinite strike, restricting services to emergency care only. The strike is being organised by the Kerala Government Medical College Teachers’ Association (KGMCTA) in protest against unresolved issues related to salary revision orders, pending dearness allowance arrears, frequent temporary transfers, and the lack of adequate sanctioned posts.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."