HOME
DETAILS

ഡിറ്റ് വാക്ക് പിന്നാലെ അടുത്ത ഭീഷണി: ശ്രീലങ്കയിൽ അതിതീവ്ര ന്യൂനമർദ്ദം; കേരളത്തിലും മഴയ്ക്ക് സാധ്യത; ശനിയാഴ്ച പത്തനംതിട്ടയിലും ഇടുക്കിയിലും യെല്ലോ അലർട്ട്

  
January 08, 2026 | 2:24 PM

sri lanka braces for another deep depression heavy rain alert issued

കൊളംബോ: ഡിറ്റ് വാ ചുഴലിക്കാറ്റ് വിതച്ച നാശനഷ്ടങ്ങളിൽ നിന്ന് കരകയറുന്നതിനിടെ ശ്രീലങ്കയിൽ വീണ്ടും തീവ്ര ന്യൂന മർദ്ദ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം നാളെ (ജനുവരി 9) ശ്രീലങ്കൻ തീരത്തെത്തിയേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

നാളെ വൈകിട്ട് 5.30-നും രാത്രി 11.30-നും ഇടയിൽ ന്യൂനമർദ്ദം കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. ഹംബൻടോട്ടയ്ക്കും കൽമുനാക്കിനും ഇടയിലുള്ള തീരപ്രദേശങ്ങളിലൂടെയാകും ഇത് കടന്നുപോകുക. ഈ സാഹചര്യത്തിൽ കിഴക്കൻ പ്രവിശ്യയിലും മുല്ലൈത്തീവ്, വവുനിയ, കിളിനോച്ചി, പോളൊന്നറുവ എന്നീ ജില്ലകളിലും അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. 

ഈ സാഹചര്യത്തിൽ, ജനുവരി 8 മുതൽ 12 വരെയുള്ള തീയതികളിൽ കേരളത്തിൽ നേരിയ / ഇടത്തരം മഴക്കും, ശനിയാഴ്ച, (ജനുവരി 10) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇതനുസരിച്ച്, ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Even as SriLanka recovers from the devastation caused by Cyclone Ditwa, the Meteorological Department has issued a fresh warning regarding a Deep Depression forming in the Bay of Bengal. The system is expected to cross the coast between Hambantota and Kalmunai on January 9, 2026, between 5:30 PM and 11:30 PM.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗദിയില്‍ അടിയന്തര ചികിത്സയ്ക്ക് ധനസഹായം ഉറപ്പാക്കാന്‍ റെഡ് ക്രസന്റ്

Saudi-arabia
  •  19 hours ago
No Image

സ്കൂൾ ബാഗിന്റെ ഭാരം കുറയും: പൊതുവിദ്യാഭ്യാസ രംഗത്ത് വൻ പരിഷ്കാരം; കുട്ടികൾക്കും രക്ഷിതാക്കൾക്കും അഭിപ്രായം അറിയിക്കാൻ അവസരം

Kerala
  •  19 hours ago
No Image

വെനിസ്വേലയിൽ നിന്ന് വീണ്ടും എണ്ണയെത്തുന്നു; നിർണ്ണായക നീക്കവുമായി റിലയൻസ്; ഉറ്റുനോക്കി ആഗോള വിപണി

National
  •  20 hours ago
No Image

ബംഗാളില്‍ ഇ.ഡി - മമത പോര്, പ്രചാരണ ചുമതലയുള്ള ഐപാക് ആസ്ഥാനത്ത് റെയ്ഡ്, രഹസ്യങ്ങള്‍ ചോര്‍ത്താനെന്ന് ആരോപണം; ഇരുകൂട്ടരും കോടതിയില്‍, ഇ.ഡിക്കെതിരേ കേസും

National
  •  20 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ഈ സീസണിലെ ഏറ്റവും വലിയ ഡ്രോൺ ഷോ നാളെ; ആകാശത്ത് 3,000 ഡ്രോണുകൾ വിസ്മയം തീർക്കും

uae
  •  20 hours ago
No Image

ആഗോള അയ്യപ്പസംഗമത്തിന്റെ വരവ് ചെലവ് കണക്കുകളിൽ അതൃപ്തി; ബോർഡിന് ഒരു മാസം കൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  20 hours ago
No Image

റൊണാൾഡോ പിച്ചിലുണ്ടെങ്കിൽ യുവതാരങ്ങൾക്ക് സമ്മർദ്ദമാണ്; യുണൈറ്റഡിലെ ദിനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മുൻ മിഡ്‌ഫീൽഡർ

Football
  •  20 hours ago
No Image

ഷാർജയിൽ സാമൂഹിക ധനസഹായം 17,500 ദിർഹമാക്കി ഉയർത്തി; 4,237 കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും

uae
  •  20 hours ago
No Image

കെ.എഫ്.സി വായ്പാ തട്ടിപ്പ്; 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; പി.വി അൻവറിനെ ഇഡി വിട്ടയച്ചു

Kerala
  •  20 hours ago
No Image

വാടക വർദ്ധനവ് നിയമപരമാണോ?, ദുബൈ സ്മാർട്ട് റെന്റൽ ഇൻഡക്സ് വഴി നിമിഷങ്ങൾക്കുള്ളിൽ പരിശോധിക്കാം

uae
  •  21 hours ago