അവഗണിക്കപ്പെട്ട മുന്നറിയിപ്പുകൾ, ആവർത്തിക്കുന്ന ദുരന്തങ്ങൾ: കേരളത്തോട് മാധവ് ഗാഡ്‌ഗിൽ പറഞ്ഞിരുന്നത് എന്ത്
മനുഷ്യനും പ്രകൃതിയും ഒത്തുചേർന്ന് പോകുന്ന ഒരു ജീവിതരീതിയാണ് ഉണ്ടാകേണ്ടതെന്ന് പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്‌ഗിൽ എപ്പോഴും ഓർമ്മിപ്പിച്ചിരുന്നു. പ്രകൃതിയെ മറന്നുകൊണ്ടുള്ള വികസനം വലിയ അപകടങ്ങൾ വരുത്തിവെക്കുമെന്ന് അദ്ദേഹം തന്റെ പഠനങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും നിരന്തരം മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച്, പശ്ചിമഘട്ടത്തിന്റെ സംരക്ഷണം കേരളത്തെ സംബന്ധിച്ചിടത്തോളം എത്രത്തോളം പ്രധാനമാണെന്ന് അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി.
കിഴക്കൻ മലനിരകളിലെ അനധികൃത ഖനനം, നിർമ്മാണ പ്രവർത്തനങ്ങൾ, വനനശീകരണം എന്നിവ കേരളത്തിന്റെ കാലാവസ്ഥയെയും ഭൂപ്രകൃതിയെയും ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇത്തരം പ്രവർത്തനങ്ങൾ തുടരുന്നത് ജനജീവിതം ദുസ്സഹമാക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കിലും, രാഷ്ട്രീയ-സാമൂഹിക മേഖലയിലുള്ളവർ അത് ഗൗരവമായി എടുത്തില്ല. എന്നാൽ, 2018-ലെ പ്രളയവും 2024-ൽ വയനാട്ടിലുണ്ടായ ഉരുൾപൊട്ടലും ഗാഡ്‌ഗിലിന്റെ കണ്ടെത്തലുകൾ ശരിയായിരുന്നു എന്ന് തെളിയിക്കുന്നതാണ്.
കേരളത്തിലുണ്ടാകുന്ന പല പ്രകൃതിക്ഷോഭങ്ങളും പ്രകൃതിയുടെ മാത്രം കുറ്റമല്ലെന്നും അവ മനുഷ്യനിർമ്മിതമാണെന്നുമാണ് ഗാഡ്‌ഗിൽ പറഞ്ഞത്. നൽകിയ മുന്നറിയിപ്പുകളെല്ലാം അവഗണിച്ചതിന്റെ കയ്പ്പേറിയ ഫലമാണ് കേരളം ഇപ്പോൾ അനുഭവിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.
As Kerala grapples with frequent natural calamities, the warnings issued by renowned ecologist Madhav Gadgil are gaining renewed attention. Gadgil had long emphasized the necessity of a balanced ecosystem where nature and humans coexist.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."