HOME
DETAILS

ദിരിയയില്‍ 'മിന്‍സല്‍' പരിപാടി; സൗദി പാരമ്പര്യങ്ങളും അറബ് ജീവിതശൈലിയും നേരില്‍ അനുഭവിക്കാം

  
January 08, 2026 | 4:22 PM

diriya minzal saudi cultural event

 

റിയാദ്: സൗദി അറേബ്യയുടെ ചരിത്രപ്രാധാന്യമുള്ള നഗരമായ ദിരിയയില്‍, രാജ്യത്തിന്റെ പാരമ്പര്യവും അറബ് ജീവിതശൈലിയും അടുത്തറിയാന്‍ അവസരം നല്‍കുന്ന പ്രത്യേക പരിപാടി ശ്രദ്ധ നേടുന്നു.'മിന്‍സല്‍' എന്ന പേരിലാണ് ഈ സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കുന്നത്. പഴയ സൗദി ജീവിതത്തിന്റെ അടയാളങ്ങളും ബെദ്വീന്‍ സംസ്‌കാരത്തിന്റെ സവിശേഷതകളും ഒരുമിച്ചു പരിചയപ്പെടുത്തുകയാണ് മിന്‍സലിന്റെ ലക്ഷ്യം.

പരിപാടിയുടെ ഭാഗമായി ഒരുക്കിയിരിക്കുന്ന പരമ്പരാഗത കൂടാരങ്ങളിലൂടെ സന്ദര്‍ശകര്‍ക്ക് അറബ് സമൂഹത്തിന്റെ മൂല്യങ്ങളും ആചാരങ്ങളും നേരിട്ട് അനുഭവിക്കാം. തലമുറകളിലൂടെ കൈമാറപ്പെട്ട അതിഥിസല്‍ക്കാരം, ധൈര്യം, മാന്യത, സാമൂഹികബന്ധങ്ങള്‍ തുടങ്ങിയ മൂല്യങ്ങള്‍ ഇവിടെ വിശദീകരിക്കപ്പെടുന്നു. 'സ്ലൂം അല്‍ അറബ്' എന്ന പേരില്‍ അറിയപ്പെടുന്ന ഈ സാമൂഹിക ചട്ടങ്ങള്‍ അറബ്-ബെദ്വീന്‍ ജീവിതത്തിന്റെ അടിസ്ഥാനം തന്നെയാണ്.

മിന്‍സല്‍ പരിപാടിയില്‍ 'സൗദി കാപ്പി' തയ്യാറാക്കുന്ന രീതിയും സന്ദര്‍ശകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു. കാപ്പി എങ്ങനെ ഒരുക്കണം, എപ്പോള്‍ അതിഥികള്‍ക്ക് നല്‍കണം തുടങ്ങിയ കാര്യങ്ങള്‍ അറബ് സംസ്‌കാരത്തില്‍ എത്രത്തോളം പ്രധാനമാണെന്ന് ഇവിടെ വിശദമായി കാണിച്ചു തരുന്നു. അതിഥികളെ ആദരിക്കുന്നതിന്റെ ഭാഗമായി കാപ്പിക്ക് അറബ് സമൂഹത്തിലുളള പ്രത്യേക സ്ഥാനവും സന്ദര്‍ശകര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും.

പരമ്പരാഗത തോല്‍ നിര്‍മ്മാണ ശില്പങ്ങളും മിന്‍സലിന്റെ ഭാഗമാണ്. ഒട്ടകം, ആട്, പശു എന്നിവയുടെ തോല്‍ ഉപയോഗിച്ച് പഴയകാലത്ത് ഉപയോഗിച്ചിരുന്ന സാധനങ്ങള്‍ എങ്ങനെ നിര്‍മ്മിച്ചിരുന്നുവെന്ന് പരിചയസമ്പന്നരായ ശില്പികള്‍ പ്രദര്‍ശിപ്പിക്കുന്നു. പഴയ തൊഴില്‍രീതികള്‍ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

പരമ്പരാഗത വില്ലമ്പയറ്റിനും പരിപാടിയില്‍ പ്രത്യേക സ്ഥാനം ഉണ്ട്. അറബ് ചരിത്രത്തില്‍ ധൈര്യത്തിന്റെയും കഴിവിന്റെയും അടയാളമായ ഈ കായികശാഖ ഇന്നും സംസ്‌കാരത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെടുന്നു. യുവാക്കളെയും സന്ദര്‍ശകരെയും ഈ പാരമ്പര്യവുമായി ബന്ധിപ്പിക്കാനാണ് ശ്രമം.

സൗദി അറേബ്യയുടെ ചരിത്രവും സംസ്‌കാരവും സംരക്ഷിക്കുകയും പൊതുജനങ്ങളിലെത്തിക്കുകയും ചെയ്യുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മിന്‍സല്‍ പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ദിരിയയെ ഒരു പ്രധാന സാംസ്‌കാരികവും ടൂറിസം കേന്ദ്രവുമായി വികസിപ്പിക്കാനും ഇത്തരം പരിപാടികള്‍ സഹായകമാകുമെന്ന് അധികൃതര്‍ പറയുന്നു.

 

The Minzal cultural event in Diriyah, Saudi Arabia, showcases traditional Saudi and Bedouin customs. Visitors can experience ancient practices like coffee preparation, leather crafts, and archery, highlighting the country’s rich heritage and cultural values.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാധവ് ഗാഡ്ഗില്‍; പശ്ചിമഘട്ട സംരക്ഷണത്തിന് നിലകൊണ്ട വ്യക്തി; വയനാട്ടിലെ ദുരന്തങ്ങൾ പ്രവചിച്ചു 

Kerala
  •  11 hours ago
No Image

തൃശൂര്‍ കുന്നംകുളത്ത് ബൈക്ക് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  11 hours ago
No Image

പ്രസവശേഷം യുവതിയുടെ ശരീരത്തില്‍ തുണി കുടുങ്ങിയ സംഭവം; ആരോഗ്യവിദഗ്ധരുടെ സംഘം ഇന്ന് യുവതിയില്‍ നിന്ന് വിശദമായി മൊഴി രേഖപ്പെടുത്തും

Kerala
  •  11 hours ago
No Image

മാധവ് ഗാഡ്ഗില്‍; പ്രകൃതിയെ പ്രണയിച്ച പച്ചമനുഷ്യന്‍

Kerala
  •  11 hours ago
No Image

ഞങ്ങൾക്കും കണികണ്ടുണരണം, ഈ നന്മ... പാൽ വില കൂട്ടണം; ക്ഷീര കർഷകർ വീണ്ടും സമരത്തിലേക്ക് 

Kerala
  •  12 hours ago
No Image

എ.കെ ശശീന്ദ്രനും തോമസ് കെ. തോമസും സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു; എൻ.സി.പി (എസ്) യോഗം ബഹളത്തിൽ കലാശിച്ചു

Kerala
  •  12 hours ago
No Image

ബി.ജെ.പിക്ക് തിരിച്ചടിയായി പാളയത്തിൽപട; ഉണ്ണി മുകുന്ദൻ പരിഗണനയിൽ, സന്നദ്ധത അറിയിച്ച് നഗരസഭാ മുൻ ചെയർപേഴ്സനും

Kerala
  •  12 hours ago
No Image

എസ്.ഐ.ആർ; ജുമുഅ നേരത്തും ഹിയറിങ്, പ്രാർഥനയ്ക്ക് തടസമാകും; ശനിയാഴ്ച ഹിയറിങ് ഒഴിവാക്കി

Kerala
  •  12 hours ago
No Image

ജാമിഅ സമ്മേളനത്തിന് ഇന്ന് തുടക്കം; അബ്ദുല്ല അബൂ ഷാവേസ് ഉദ്ഘാടനം ചെയ്യും

organization
  •  12 hours ago
No Image

അതിതീവ്ര ന്യൂനമർദ്ദം ഇന്ന് കരയിലേക്ക്; മഴ ശക്തമാകും; രണ്ട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്

Kerala
  •  13 hours ago