HOME
DETAILS

'കേരളത്തിലെ ക്രൈസ്തവന്യൂനപക്ഷം വെറും പോഴരാണെന്നാണ് ധാരണ'മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കത്തോലിക്ക സഭ മുഖപത്രം ദീപിക 

  
Web Desk
January 09, 2026 | 4:31 AM

catholic church criticises pinarayi vijayan over jb koshi commission report

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കത്തോലിക്ക സഭ. മുഖപത്രമായ ദീപികയുടെ എഡിറ്റോരിയലിലാണ് രൂക്ഷ വിമര്‍ശനം. കേരളത്തിലെ ക്രൈസ്തവന്യൂനപക്ഷം വെറും പോഴരാണെന്ന മട്ടിലാണ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചതെന്ന് ംുഖപ്രസംഗം തുറന്നടിക്കുന്നു. മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് കുറിപ്പും ഇതേ നിലപാടാണ് വ്യക്തമാക്കുന്നതെന്നും കുറ്റപ്പെടുത്തുന്നു.

'സംസ്ഥാനത്തെ ക്രൈസ്തവരുടെ വിദ്യാഭ്യാസ-സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പഠിച്ച് 2023 മേയ് 17ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും നടപ്പാക്കണമെന്നും ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് രണ്ടര വര്‍ഷത്തിലേറെയായി. സര്‍ക്കാര്‍ അനങ്ങിയില്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പെട്ടെന്നു മുഖ്യമന്ത്രിയുടെ വിശദീകരണം; ''റിപ്പോര്‍ട്ടിലെ ശിപാര്‍ശകളിലേറെയും നടപ്പാക്കിക്കഴിഞ്ഞു. ബാക്കി ഉടനെ ശരിയാക്കും' - മുഖപ്രസംഗത്തില്‍ പറയുന്നു. ഇനിയെങ്കിലും ആ റിപ്പോര്‍ട്ട് പുറത്തുവിടണം. ഈ സമുദായം എത്ര ശ്രമിച്ചിട്ടും കണ്ടെത്താനാകാത്ത ആനുകൂല്യങ്ങള്‍ തിരിച്ചറിഞ്ഞ് നന്ദി പ്രകടിപ്പിക്കാനാണെന്നും മുഖപ്രസംഗം വിമര്‍ശിക്കുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് ജെ.ബി. കോശി കമ്മീഷനെ നിയോഗിച്ചപ്പോള്‍ അതു ക്രൈസ്തവന്യൂനപക്ഷത്തിന്റെ സംരക്ഷണത്തിനുവേണ്ടിയാണെന്നു തോന്നിപ്പിച്ചു. അടുത്ത തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് റിപ്പോര്‍ട്ട് വെളിപ്പെടുത്താതെ അതിന്റെ ശിപാര്‍ശകള്‍ നടത്തിക്കഴിഞ്ഞെന്ന് അവകാശപ്പെടുമ്പോള്‍ അതു കാണിക്കുന്നത് നിയന്ത്രണത്തിന്റെ അടയാളങ്ങളാണെന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു

പൂര്‍ണരൂപം
കേരളത്തിലെ ക്രൈസ്തവന്യൂനപക്ഷം വെറും പോഴരാണെന്ന മട്ടിലാണ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചതും ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചതും. സംസ്ഥാനത്തെ ക്രൈസ്തവരുടെ വിദ്യാഭ്യാസ-സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പഠിച്ച് 2023 മേയ് 17ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും നടപ്പാക്കണമെന്നും ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് രണ്ടര വര്‍ഷത്തിലേറെയായി. സര്‍ക്കാര്‍ അനങ്ങിയില്ല.

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പെട്ടെന്നു മുഖ്യമന്ത്രിയുടെ വിശദീകരണം; ''റിപ്പോര്‍ട്ടിലെ ശിപാര്‍ശകളിലേറെയും നടപ്പാക്കിക്കഴിഞ്ഞു. ബാക്കി ഉടനെ ശരിയാക്കും.'' അതിദാരിദ്ര്യം തുടച്ചുനീക്കിയതിനേക്കാള്‍ ലാഘവത്തോടെ ഒരു ക്രിസ്ത്യാനിപോലും അറിയാതെ ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകളിലേറെയും നടപ്പാക്കിക്കഴിഞ്ഞത്രേ. സര്‍, ഇനിയെങ്കിലും ആ റിപ്പോര്‍ട്ട് പുറത്തുവിടണം. ഈ സമുദായം എത്ര ശ്രമിച്ചിട്ടും കണ്ടെത്താനാകാത്ത ആനുകൂല്യങ്ങള്‍ തിരിച്ചറിഞ്ഞ് നന്ദി പ്രകടിപ്പിക്കാനാണ്.

2020 നവംബര്‍ അഞ്ചിനാണ് ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷനെ ഒന്നാം പിണറായി സര്‍ക്കാര്‍ നിയമിച്ചത്. 2023 മേയില്‍ രണ്ടാം പിണറായി സര്‍ക്കാരിനു കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതില്‍നിന്നു സര്‍ക്കാര്‍ ക്രോഡീകരിച്ച ഉപശിപാര്‍ശകള്‍ ഉള്‍പ്പെടെയുള്ള 328 ശിപാര്‍ശകളില്‍ 220 ശിപാര്‍ശകള്‍ പൂര്‍ണമായും നടപ്പാക്കിയെന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നത്.

ബാക്കിയുള്ള ശിപാര്‍ശകള്‍ ഉടനടി പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഇതുസംബന്ധിച്ച് ആശയക്കുഴപ്പം തീര്‍ക്കാന്‍ ഫെബ്രുവരി ആറിന് ബന്ധപ്പെട്ട സംഘടനാ ഭാരവാഹികളുടെ യോഗം ചേരുമെന്നും മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തിലും പറഞ്ഞു. പക്ഷേ, റിപ്പോര്‍ട്ടിലെ ഏതെങ്കിലും ശിപാര്‍ശകള്‍ നടപ്പാക്കിയതിന്റെ ലക്ഷണമോ ഫലമോ എത്ര ശ്രമിച്ചിട്ടും ആര്‍ക്കും കണ്ടുപിടിക്കാനാകുന്നില്ല. ഏതൊക്കെ ശിപാര്‍ശകള്‍ എപ്പോള്‍, എവിടെ, എങ്ങനെ നടപ്പാക്കി എന്നറിയാനുള്ള അവകാശം ക്രൈസ്തവസമൂഹം കൈവെടിയില്ല.

4.87 ലക്ഷം പരാതികളും വിവിധ ക്രൈസ്തവസഭകളും സംഘടനകളും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളും അപഗ്രഥിച്ച് തയാറാക്കിയ റിപ്പോര്‍ട്ടും നിര്‍ദേശങ്ങളുമാണ് കമ്മീഷന്‍ സമര്‍പ്പിച്ചത്. സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കാതെ വന്നതോടെ ക്രൈസ്തവര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് 2023 ഡിസംബര്‍ 27ന് ന്യൂനപക്ഷമന്ത്രി വി. അബ്ദുറഹിമാന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഉടന്‍ നടപ്പാക്കുമെന്നു പ്രഖ്യാപിച്ചു.

2024 മാര്‍ച്ചില്‍, ശിപാര്‍ശകള്‍ പരിശോധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായും പൊതുഭരണവകുപ്പ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറിമാര്‍ അംഗങ്ങളായുമുള്ള മൂന്നംഗ സമിതിയെ നിയോഗിച്ചു. ഫിഷറീസ്, പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം എന്നീ വകുപ്പുകള്‍ക്ക് മുന്‍ഗണന നല്‍കി, കുറഞ്ഞ സമയത്തിനുള്ളില്‍ നടപ്പാക്കാന്‍ കഴിയുന്ന നിര്‍ദേശങ്ങള്‍ സമിതി ഒരു മാസത്തിനുള്ളില്‍ മന്ത്രിസഭയുടെ പരിഗണനയ്ക്ക് നല്കുമെന്നും പറഞ്ഞു.

21 മാസത്തിനിടെ ഒന്നും സംഭവിച്ചില്ല. വീണ്ടും പ്രതിഷേധം ഉയര്‍ന്നതോടെയാണ് ശിപാര്‍ശകളിലേറെയും നടപ്പാക്കിയെന്ന അപ്രതീക്ഷിത മറുപടി. ഒരു കമ്മീഷന്‍ റിപ്പോര്‍ട്ടില്‍, ബന്ധപ്പെട്ട സമൂഹത്തെ ഇതുപോലെ ഇരുട്ടില്‍ നിര്‍ത്തിയ ഉദാഹരണം രാജ്യത്തു വേറെ അധികമില്ല. ശരിക്കും എന്താണ് പ്രശ്‌നം സര്‍ക്കാര്‍ ആരെയാണു ഭയപ്പെടുന്നത് ക്രൈസ്തവ ന്യൂനപക്ഷത്തിനു കൊടുത്തതും കൊടുക്കാനുള്ളതുമായ ക്ഷേമങ്ങളെക്കുറിച്ചു പറഞ്ഞാല്‍ ഈ സമൂഹത്തില്‍ എന്തെങ്കിലും സംഘര്‍ഷമുണ്ടാകുമോ അതോ നടപ്പാക്കിയെന്നു പറഞ്ഞതു വെറുതെയാണോ ശിപാര്‍ശകള്‍ നടപ്പാക്കിയെങ്കില്‍ അത് അര്‍ഹരായവര്‍ക്കു ലഭിച്ചോയെന്നുപോലും അറിയാനാകാത്ത സ്ഥിതിയാണ്.

ഒരു കാര്യം ഉറപ്പാണ്, നടപ്പാക്കിയെന്നു പറയുന്ന 220 ശിപാര്‍ശകള്‍ കേരളത്തിലെ ക്രൈസ്തവസമൂഹത്തില്‍ ഒരു മാറ്റവും ഉണ്ടാക്കിയതായി ആര്‍ക്കുമറിയില്ല. സുപ്രീംകോടതിവിധിയുടെ പിന്തുണ ഉണ്ടായിട്ടുപോലും ഭിന്നശേഷി സംവരണത്തിന്റെ മറപിടിച്ച് ക്രൈസ്തവ മാനേജ്‌മെന്റുകളിലെ അധ്യാപകരുടെ നിയമനം സ്ഥിരപ്പെടുത്താതെ ഈ സര്‍ക്കാര്‍ നടത്തിയ ഒളിച്ചുകളിയും ചതിയും കേരളം കണ്ടതാണ്. 16,000 അധ്യാപകരുടെ ജീവിതമാണ് അനിശ്ചിതത്വത്തിലാക്കിയത്.

യൂണിഫോം വിഷയത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ അവകാശത്തില്‍ കടന്നുകയറി പ്രീണനത്തിന്റെ പേരില്‍ വിദ്യാഭ്യാസ മന്ത്രി നടത്തിയ അനാവശ്യപ്രതികരണങ്ങളും മറന്നിട്ടില്ല. സര്‍ക്കാരും തീവ്രസംഘടനകളും സൃഷ്ടിച്ച പുകമറയില്‍നിന്നു രക്ഷിച്ചതു കോടതിയാണ്. ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടില്ലെങ്കിലും ക്രൈസ്തവസമൂഹത്തോടുള്ള മനോഭാവം ഈ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്.

റിപ്പോര്‍ട്ട് പരസ്യമാക്കണം. അതിന്റെ പേരിലുണ്ടാകുന്ന ചര്‍ച്ചകളെ ക്രൈസ്തവസമൂഹം തെല്ലും ഭയപ്പെടുന്നില്ല. ഭരണഘടനാവിരുദ്ധമോ പൊതുസമൂഹത്തിനു ദോഷകരമോ ആയ കാര്യങ്ങള്‍ നടത്തിയെടുക്കാനല്ല ഒരു ജഡ്ജി അധ്യക്ഷനായ കമ്മീഷനെ നിയോഗിച്ചത്. ഒരു പിന്‍വാതില്‍ ആനുകൂല്യവും ക്രൈസ്തവര്‍ക്കു വേണ്ട. അനാവശ്യ ദുരൂഹത സൃഷ്ടിക്കാതെ, സര്‍ക്കാര്‍ ഇരുട്ടില്‍നിന്നു മാറി നില്‍ക്കണം. ''ചിലപ്പോള്‍ സംരക്ഷണവും നിയന്ത്രണവും ഒരുപോലെ തോന്നും'' എന്ന എക്കോ സിനിമയിലെ നിരീക്ഷണം ഇവിടെയും മുഴങ്ങുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് ജെ.ബി. കോശി കമ്മീഷനെ നിയോഗിച്ചപ്പോള്‍ അതു ക്രൈസ്തവന്യൂനപക്ഷത്തിന്റെ സംരക്ഷണത്തിനുവേണ്ടിയാണെന്നു തോന്നിപ്പിച്ചു. അടുത്ത തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് റിപ്പോര്‍ട്ട് വെളിപ്പെടുത്താതെ അതിന്റെ ശിപാര്‍ശകള്‍ നടത്തിക്കഴിഞ്ഞെന്ന് അവകാശപ്പെടുമ്പോള്‍ അതു കാണിക്കുന്നത് നിയന്ത്രണത്തിന്റെ അടയാളങ്ങളാണ്. പക്ഷേ, ജനാധിപത്യത്തില്‍ യഥാര്‍ഥ നിയന്ത്രണം ജനത്തിന്റെ വിരല്‍ത്തുന്പിലല്ലേ!

 

catholic church has strongly criticised kerala chief minister pinarayi vijayan through a deepika editorial over the non disclosure and implementation claims of the jb koshi commission report.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുജൈറയിൽ കനത്തമഴ; അപകടങ്ങൾ ഒഴിവാക്കാൻ പട്രോളിങ്ങ് ശക്തമാക്കി ഫുജൈറ പൊലിസ്

uae
  •  12 hours ago
No Image

ഇ.ഡിയെ ഞെട്ടിച്ച് മമത ബാനർജിയുടെ കൂറ്റൻ റാലി; 'ഐ-പാകി'ലെ റെയ്ഡിനെതിരെ കൊൽക്കത്തയിൽ പ്രതിഷേധ മാർച്ച്

National
  •  12 hours ago
No Image

കോഴിക്കോട് സ്‌കൂള്‍ ബസ് കടന്നുപോയതിന് പിന്നാലെ റോഡില്‍ സ്‌ഫോടനം; അന്വേഷണം ആരംഭിച്ചതായി പൊലിസ്

Kerala
  •  12 hours ago
No Image

100 രൂപ കൊടുത്താൽ 11,02,654 ഇറാൻ റിയാൽ കിട്ടും; കുത്തനെ ഇടിഞ്ഞ് ഇറാൻ കറൻസി, നാടെങ്ങും കലാപം 

International
  •  12 hours ago
No Image

ശബരിമല കേസ് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സിയും; കേസ് രജിസ്റ്റര്‍ ചെയ്ത് ഇ.ഡി

Kerala
  •  13 hours ago
No Image

'ഐ-പാകി'ലെ ഇ.ഡി റെയ്ഡ്: അമിത്ഷായുടെ ഓഫിസിന് മുന്നില്‍ പ്രതിഷേധിച്ച മഹുവ മൊയ്ത്ര,ഡെറിക് ഒബ്രിയാന്‍ ഉള്‍പെടെ തൃണമൂല്‍ എം.പിമാര്‍ കസ്റ്റഡിയില്‍

National
  •  13 hours ago
No Image

സ്കൂൾ കലോത്സവ വേദികൾക്ക് പൂക്കളുടെ പേര്; 'താമര'യെ ഒഴിവാക്കിയതിൽ പ്രതിഷേധവുമായി യുവമോർച്ച

Kerala
  •  13 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

Kerala
  •  13 hours ago
No Image

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവം; ബെവ്‌കോയ്ക്ക് നോട്ടിസ് അയച്ച് ഹൈക്കോടതി

Kerala
  •  15 hours ago
No Image

ഗസ്സയില്‍ ഇസ്‌റാഈലി ബോംബാക്രമണത്തില്‍ കേള്‍വി ശക്തി നഷ്ടമായവര്‍ മാത്രം 35,000ത്തിലേറെ പേര്‍

International
  •  15 hours ago


No Image

അച്ഛനെതിരെ പരാതി പറയാൻ കമ്മിഷണർ ഓഫീസിലെത്തി; പൊലിസുകാരന്റെ ബൈക്ക് മോഷ്ടിച്ച് മടങ്ങി, യുവാവ് പിടിയിൽ

Kerala
  •  16 hours ago
No Image

In Depth Story: കേള്‍ക്കാന്‍ തയാറാകാതിരുന്ന ആ മുന്നറിയിപ്പുകള്‍; ഗാഡ്ഗില്‍ പകര്‍ന്ന ഹരിതപാഠങ്ങള്‍

latest
  •  16 hours ago
No Image

ഷാജഹാന്റെ ഉറൂസിനായി ഒരുങ്ങി താജ്മഹൽ; ഖവാലിയും മൗലീദും ഉയരും, രഹസ്യഅറ തുറക്കും, ജനങ്ങൾക്ക് സൗജന്യ പ്രവേശനത്തിന്റെ മൂന്ന് നാളുകൾ വിരുന്നെത്തി

Travel-blogs
  •  17 hours ago
No Image

'രാവിലെ വന്ന് വാതിലില്‍ മുട്ടി,വീടൊഴിയാന്‍ ആവശ്യപ്പെട്ടു' കര്‍ണാടകയില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്; 20ലേറെ വീടുകള്‍ തകര്‍ത്തു, നൂറുകണക്കിനാളുകള്‍ പെരുവഴിയില്‍, നടപടി നോട്ടിസ് പോലും നല്‍കാതെ

National
  •  17 hours ago