HOME
DETAILS

എൽഡിഎഫിൽ നിന്ന് വിഴിഞ്ഞം പിടിച്ചെടുത്ത് യുഡിഎഫ് വിജയം; ബിജെപിയ്ക്ക് നിരാശ

  
Web Desk
January 13, 2026 | 6:27 AM

udf won on thiruvananthapuram corporation vizhinjam seat

തിരുവനന്തപുരം: സ്ഥാനാർഥികളുടെ മരണത്തെ തുടർന്ന് പ്രത്യേക തിരഞ്ഞെടുപ്പ് നടന്ന മൂന്ന് വാർഡുകളിലെ ഫലം പുറത്തുവന്നപ്പോൾ മൂന്നിൽ രണ്ടിടത്ത് യുഡിഎഫ് വിജയം. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞത്ത് യുഡിഎഫും, മലപ്പുറം ജില്ലയിലെ മൂത്തേടം പഞ്ചായത്തിലെ പായിമ്പാടത്തും യുഡിഎഫ് വിജയിച്ചു. പിറവം പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂര്‍ വാർഡിൽ എൽഡിഎഫും വിജയിച്ചു. ഇതിൽ ശക്തമായ പോരാട്ടം നടന്ന വിഴിഞ്ഞത്ത് എൽഡിഎഫിനെ അട്ടിമറിച്ചാണ് യുഡിഎഫിന്റെ ആധികാരിക വിജയം.

ശ്രദ്ധേയമായ പോരാട്ടം നടന്ന വാർഡ് ആയിരുന്നു തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡ്. എല്‍ഡിഎഫിന്റെ സിറ്റിംഗ് വാർഡായ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. എച്ച്. സുധീര്‍ ഖാനാണ് വിജയിച്ചത്. 172 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് വിജയം. ഇതോടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫിന്റെ സീറ്റ് വർധിച്ച് 20 സീറ്റായി.

നിലവില്‍ ഒരു സ്വതന്ത്രന്റെ പിന്തുണയോടെ 51 സീറ്റുകളുമായി ഭരണം നടത്തുന്ന ബിജെപിയ്ക്ക് കേവല ഭൂരിപക്ഷം നേടാനുള്ള അവസരമായിരുന്നു വിഴിഞ്ഞത്തെ തെരഞ്ഞെടുപ്പ്. എന്നാൽ സീറ്റ് കോൺഗ്രസ് നേടിയതോടെ ബിജെപിയുടെ സ്വപ്നം ഇല്ലാതാക്കാൻ യുഡിഎഫിന് സാധിച്ചു. 2015 മുതൽ എൽഡിഎഫിന്റെ കയ്യിലുള്ള സീറ്റായിരുന്നു ഇത്. പതിറ്റാണ്ടിന് ശേഷം ഈ സീറ്റ് നഷ്ടപ്പെട്ടത് എൽഡിഎഫിനും തിരിച്ചടിയായി.

വിഴിഞ്ഞത്ത് വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി സുധീര്‍ ഖാന്‍ ഐഎന്‍ടിയുസി നേതാവും ഹാര്‍ബര്‍ വാര്‍ഡിലെ മുന്‍ കൗണ്‍സിലറുമാണ്. സ്വതന്ത്ര സ്ഥാനാർഥി വോട്ടെടുപ്പ് ദിവസത്തിന്റെ തലേദിവസം മരണപ്പെട്ടത്തിനെ തുടർന്നാണ് ഇവിടുത്തെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹം ക്ഷണിക്കാൻ പോയവർ സഞ്ചരിച്ച ബൈക്കിൽ അമിത വേ​ഗതയിലെത്തിയ ഓഡി കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം

National
  •  4 days ago
No Image

രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ആക്രമണം'; ഇന്ത്യ-യുഎസ് വ്യാപാരക്കരാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം പിബി

Kerala
  •  4 days ago
No Image

പാകിസ്താനെതിരെ പുതിയ നീക്കവുമായി ഇന്ത്യ; ചെനാബില്‍ 5,129 കോടിയുടെ മെഗാ അണക്കെട്ട് പണിയുന്നു

National
  •  4 days ago
No Image

ദേവ സേവനങ്ങൾ ഇനി ചാറ്റ്ജിപിടിയിലൂടെ; വിപ്ലവകരമായ ചുവടുവെപ്പുമായി ദുബൈ

uae
  •  4 days ago
No Image

എക്സ്ട്രാ ടൈമിൽ കളി കൈവിട്ട് കേരളം; കേരളത്തെ വീഴ്ത്തി സർവീസസ് സന്തോഷ് ട്രോഫി ചാമ്പ്യന്മാർ

Football
  •  4 days ago
No Image

ടി20 ലോകകപ്പ് 2026: അഫ്ഗാൻ പടയെ തകർത്ത് ന്യൂസിലൻഡിന് ചരിത്ര വിജയം

Cricket
  •  4 days ago
No Image

നെല്ലുല്‍പാദനം വര്‍ദ്ധിക്കുന്നത് നാടിനാകെ ബാധ്യതയാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ വിചിത്ര ന്യായം കര്‍ഷകരോടുള്ള വെല്ലുവിളി: മുഖ്യമന്ത്രി

Kerala
  •  4 days ago
No Image

സന്തോഷ് ട്രോഫി ഫൈനൽ: രണ്ടാം പകുതിയും ഗോൾരഹിതം; കളി എക്സ്ട്രാ ടൈമിലേക്ക്

Football
  •  4 days ago
No Image

ചെന്നൈയിൽ കനത്ത മൂടൽമഞ്ഞ്; ദുബൈയിൽ നിന്നുള്ള എമിറേറ്റ്സ് വിമാനം ബെംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടു

uae
  •  4 days ago
No Image

സമസ്താരവം കാത്ത് കുണിയ, മഹാസംഗമത്തിന് സജ്ജമായി നഗരി

Kerala
  •  4 days ago