23ാം വയസ്സിൽ ചരിത്രത്തിലേക്ക്; മിന്നിത്തിളങ്ങി ആർസിബിയുടെ ശ്രേയങ്ക പാട്ടീൽ
മുംബൈ: വനിത പ്രീമിയർ ലീഗിൽ ചരിത്രനേട്ടം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരം ശ്രേയങ്ക പാട്ടീൽ. ഗുജറാത്ത് ജയന്റ്സിനെതിരെയുള്ള മത്സരത്തിൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയാണ് ശ്രേയങ്ക തിളങ്ങിയത്. 3.5 ഓവറിൽ വെറും 23 റൺസ് മാത്രം വിട്ടുനൽകിയാണ് താരം അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കിയത്.
വനിതാ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ ഫൈഫർ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ശ്രേയങ്ക മാറിയത്. 23 വയസ്സും 169 ദിവസവും പ്രായമുള്ളപ്പോഴാണ് താരം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
മത്സരത്തിൽ ശ്രേയങ്കക്ക് പുറമേ ആർസിബിക്കായി ലോറൻ ബെൽ മൂന്ന് വിക്കറ്റുകളും നദീൻ ഡി ക്ലർക്ക് ഒരു വിക്കറ്റും സ്വന്തമാക്കി.
മത്സരത്തിൽ ഗുജറാത്തിനെതിരെ 32 റൺസിന്റെ വിജയമാണ് ആർസിബി സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആർ സി ബി 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 182 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്ത് 18.5 ഓവറിൽ 150 റൺസിന് പുറത്തായി.
ബെംഗളൂരുവിനായി ബാറ്റിംഗിൽ മികച്ച പ്രകടനം കാഴ്ചവച്ചത് രാധ യാദവായിരുന്നു 47 പന്തിൽ ആറ് ഫോറുകളും മൂന്ന് സിക്സുകളും അടക്കം 66 റൺസ് ആണ് താരം നേടിയത്. വിക്കറ്റ് കീപ്പർ ർ8 പന്തിൽ 44 റൺസും നേടി തിളങ്ങി. ആറ് ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് റിച്ചയുടെ ഇന്നിംഗ്സ്.
Royal Challengers Bangalore's Shreyanka Patil has created history in the 2026 Women's Premier League. Shreyanka shone by taking five wickets in the match against Gujarat Giants. She took five wickets for just 23 runs in 3.5 overs. Shreyanka became the youngest player to achieve the feat in the history of the Women's Premier League. She achieved this feat at the age of 23 years and 169 days.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."