ക്ഷേമപെന്ഷന് വിതരണം: ഇടുക്കിയില്‍ നടന്നത് മാതൃകാ പ്രവര്‍ത്തനമെന്ന്
തൊടുപുഴ: സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപെന്ഷന് വിതരണത്തില്‍ ഇടുക്കിയില്‍ നടന്നത് മാതൃകാപരമായ പ്രവര്‍ത്തനമെന്ന് സഹകരണ വകുപ്പ്. 54585 ഗുണഭോക്താക്കളില്‍ 42041 പേര്‍ക്കും ഇതിനകം പെന്ഷന് നല്കി. ശേഷിക്കുന്നവര്‍ക്കും ഓണത്തിനുമുമ്പ് പെന്ഷന് വിതരണം ചെയ്യുമെന്നും സമ്പൂര്‍ണമായി പെന്ഷന് വിതരണം പൂര്‍ത്തിയാക്കിയ ജില്ലയായി ഇടുക്കി മാറുമെന്നും ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ഇന്‍ചാര്‍ജ് സുരേഷ് മാധവന്, അസിസ്റ്റന്റ് രജിസ്ട്രാര്‍ (പ്ലാനിങ്) എം കെ സുരേഷ്കുമാര്‍ എന്നിവര്‍ അറിയിച്ചു.
പെന്ഷന് വിതരണം കാര്യക്ഷമമായും സമയബന്ധിതമായും നടപ്പാക്കുന്നതിന് സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരും ഭരണസമിതികളും ത്യാഗപൂര്‍ണമായ സേവനം നടത്തിയിട്ടുണ്ട്. അവര്‍ക്കും പെന്ഷന് വിതരണം കാര്യക്ഷമമായി നടത്തുന്നതിന് സഹകരിച്ച ജില്ലാ സഹകരണ ബാങ്കിനും സഹകരണ ജീവനക്കാര്‍ക്കും സഹകാരികള്‍ക്കും രജിസ്ട്രാറും അസിസ്റ്റന്റ് രജിസ്ട്രാറും നന്ദിയും അഭിനന്ദനവും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."