HOME
DETAILS

സഊദിയിലെ അബഹയില്‍ വാഹനാപകടം; മലയാളി യുവാവടക്കം രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

  
January 20, 2026 | 12:00 PM

saudi arabia abha road accident claims two lives including young malayali man in crash highway tragedy

റിയാദ്: തെക്കന്‍ സഊദിയിലെ അബഹക്ക് സമീപം ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവിനും കര്‍ണാടക സ്വദേശിക്കും ദാരുണാന്ത്യം. കാസര്‍കോട് വലിയപറമ്പ സ്വദേശി എ.ജി റിയാസ്, ഉഡുപ്പി സ്വദേശി അമ്മാര്‍ അഹമ്മദ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. 

തിങ്കളാഴ്ച രാത്രി പത്തു മണിയോടെ അബഹയില്‍ നിന്നും എണ്‍പതു കിലോമീറ്റര്‍ അകലെ മര്‍ദ എന്ന സ്ഥലത്ത് വെച്ചായിരുന്നു പ്രവാസ ലോകത്തെ നടക്കിയ അപകടം സംഭവിച്ചത്.

സെന്‍ട്രല്‍ പോയിന്റ് ജീസാന്‍ ബ്രാഞ്ചിലെ ജീവനക്കാരായിരുന്നു ഇവര്‍. അബഹയിലെ റീജിയണല്‍ ഓഫീസില്‍ വെച്ച് നടന്ന സ്റ്റാഫ് മീറ്റിംഗില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു അപകടം. സഊദിയ പൗരന്‍ ഓടിച്ചിരുന്ന വാഹനവുമായി അവരുടെ ടൊയോട്ട യാരിസ് കൂട്ടിയിടിക്കുകയായിരുന്നു. ഇതിനുപിന്നാലെ ഇവരുടെ കാര്‍ നിയന്ത്രണം വിട്ട മറ്റൊരു കാറിലും ഇടിച്ചു.

റിയാസും അമ്മാറും അപകട സ്ഥലത്തു വെച്ചു തന്നെ മരിച്ചു. കാറിലുണ്ടായിരുന്ന സഹയാത്രികരായ തമീം, ബിഷാല്‍ എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ ദര്‍ബിലെ ജനറല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. 

കാസര്‍കോട് വലിയപറമ്പ എഎല്‍പി സ്‌കൂളിന് സമീപം താമസിക്കുന്ന റംലത്ത്-മുബാറക് ദമ്പതികളുടെ മകനാണ് അപകടത്തില്‍ മരിച്ച റിയാസ്. ഉഡുപ്പി കുന്ദാപുര സ്വദേശികളായ ഇര്‍ഷാദ് അഹമ്മദ്-നജീന ദമ്പതികളുടെ മകനാണ് അമ്മാര്‍ അഹമ്മദ്.

two people died in a tragic vehicle accident in abha saudi arabia including a young malayali expatriate prompting condolences and safety concerns among kerala community and indian expats abroad after late night highway collision incident

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൂപ്പർതാരം വീണ്ടും കളത്തിലേക്ക്; ടി-20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്ക് ആശ്വാസം

Cricket
  •  3 hours ago
No Image

അഗ്നിബാധയിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കേണൽ സൗദ് നാസർ അൽ ഖംസാന് കണ്ണീരോടെ വിടചൊല്ലി കുവൈത്ത്

Kuwait
  •  3 hours ago
No Image

ഐസിസിയുടെ അന്ത്യശാസനം തള്ളി ബംഗ്ലാദേശ്; "ഇന്ത്യയിൽ കളിക്കില്ല, സമ്മർദ്ദത്തിന് വഴങ്ങില്ല"

Cricket
  •  3 hours ago
No Image

ആഴ്ച്ചകളുടെ കാത്തിരിപ്പിന് വിരാമം; റോയല്‍ ഹോസ്പിറ്റലില്‍ ഇനി വേഗത്തില്‍ പരിശോധന

oman
  •  4 hours ago
No Image

ഫെബ്രുവരി 10 മുതൽ വിമാന സർവീസുകൾ റദ്ദാക്കില്ല; ഡിജിസിഎയ്ക്ക് ഇൻഡി​ഗോയുടെ ഉറപ്പ്

National
  •  4 hours ago
No Image

ചരിത്രത്തിലേക്കുള്ള ദൂരം വെറും നാല് ഗോളുകൾ; ലോക റെക്കോർഡിനരികെ റൊണാൾഡോ

Football
  •  4 hours ago
No Image

ലോകത്തിന്റെ ഉയരങ്ങളിലേക്കുളള യാത്ര; ഒമാനി സാഹസികന്റെ യാത്രാവിവരണം

oman
  •  4 hours ago
No Image

കോടതിയെ വിഡ്ഢിയാക്കാൻ നോക്കുന്നോ? കേന്ദ്ര സർക്കാരിന് 25,000 രൂപ പിഴയിട്ട് സുപ്രീം കോടതി

National
  •  4 hours ago
No Image

ഇന്ത്യൻ ലോകകപ്പ് ഹീറോ ഇനി മുംബൈ ഇന്ത്യൻസിനൊപ്പം; ഇനി കളി മാറും!

Cricket
  •  4 hours ago
No Image

നിസ്‌വയില്‍ പുരാവസ്തു ഖനനം; വിലപ്പെട്ട ശിലാലേഖനങ്ങളും അവശിഷ്ടങ്ങളും കണ്ടെത്തി

oman
  •  4 hours ago