HOME
DETAILS

ആഴ്ച്ചകളുടെ കാത്തിരിപ്പിന് വിരാമം; റോയല്‍ ഹോസ്പിറ്റലില്‍ ഇനി വേഗത്തില്‍ പരിശോധന

  
January 20, 2026 | 12:35 PM

royal hospital fast cancer testing oman

 

 

മസ്‌കറ്റ്: ഒമാനിലെ റോയല്‍ ഹോസ്പിറ്റലില്‍ ക്യാന്‍സര്‍ പരിശോധനാ ഫലങ്ങള്‍ ഇനി ഒരു ദിവസത്തിനകം ലഭ്യമാകും. ഇതുവരെ ഇത്തരം പരിശോധനകള്‍ക്ക് ആഴ്ചകള്‍ വരെ കാത്തിരിക്കേണ്ടിവന്നിരുന്നുവെങ്കിലും, പുതിയ സംവിധാനങ്ങളിലൂടെ സമയം ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

കൊളോറെക്ടല്‍ ക്യാന്‍സറുമായി ബന്ധപ്പെട്ട പ്രധാന പരിശോധനകളായ കെ.ആര്‍.എ.എസ്, എന്‍.ആര്‍.എ.എസ്, ബി.ആര്‍.എ.എസ്  എന്നിവ ഇപ്പോള്‍ റോയല്‍ ഹോസ്പിറ്റലില്‍ തന്നെ നടത്തുകയാണ്. മുമ്പ് ഈ സാമ്പിളുകള്‍ വിദേശ ലാബുകളിലേക്ക് അയച്ചിരുന്നതിനാല്‍ ഫലം ലഭിക്കാന്‍ രണ്ടുമുതല്‍ മൂന്ന് ആഴ്ച വരെ സമയമെടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പരിശോധന പൂര്‍ത്തിയാക്കി ഒരേ പ്രവര്‍ത്തന ദിവസത്തിനുള്ളില്‍ ഫലം നല്‍കാന്‍ സാധിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി.

പരിശോധനാഫലം വേഗത്തില്‍ ലഭിക്കുന്നതോടെ രോഗിക്ക് വേണ്ട ചികിത്സ ഉടന്‍ ആരംഭിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയുമെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ചികിത്സാ തീരുമാനങ്ങള്‍ വൈകാതെ എടുക്കാന്‍ ഇത് സഹായകരമാകുമെന്നും വ്യക്തമാക്കി.

റോയല്‍ ഹോസ്പിറ്റലിലെ ഹിസ്റ്റോപത്തോളജി വിഭാഗം തലവന്‍ ഡോ. മുഹമ്മദ് അല്‍ മസ്‌കാരി പറഞ്ഞു, ഈ പരിശോധനകള്‍ നാട്ടില്‍ തന്നെ നടത്താന്‍ കഴിയുന്നത് രാജ്യത്തെ ആരോഗ്യ മേഖലയ്ക്ക് വലിയ മുന്നേറ്റമാണെന്ന്. രോഗികളുടെ ചികിത്സാ നിലവാരം മെച്ചപ്പെടുത്താനും സമയനഷ്ടം ഒഴിവാക്കാനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആധുനിക മെഡിക്കല്‍ സേവനങ്ങള്‍ രാജ്യത്തിനുള്ളില്‍ തന്നെ ലഭ്യമാക്കുകയെന്ന ഒമാന്റെ ആരോഗ്യ മേഖലയിലെ ലക്ഷ്യങ്ങളുടെ ഭാഗമായാണ് ഈ സംവിധാനം നടപ്പാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.

 

Royal Hospital in Oman has reduced cancer test waiting time from weeks to just one day by conducting key tests locally, helping doctors begin treatment faster.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫെബ്രുവരി 10 മുതൽ വിമാന സർവീസുകൾ റദ്ദാക്കില്ല; ഡിജിസിഎയ്ക്ക് ഇൻഡി​ഗോയുടെ ഉറപ്പ്

National
  •  5 hours ago
No Image

ചരിത്രത്തിലേക്കുള്ള ദൂരം വെറും നാല് ഗോളുകൾ; ലോക റെക്കോർഡിനരികെ റൊണാൾഡോ

Football
  •  5 hours ago
No Image

ലോകത്തിന്റെ ഉയരങ്ങളിലേക്കുളള യാത്ര; ഒമാനി സാഹസികന്റെ യാത്രാവിവരണം

oman
  •  5 hours ago
No Image

കോടതിയെ വിഡ്ഢിയാക്കാൻ നോക്കുന്നോ? കേന്ദ്ര സർക്കാരിന് 25,000 രൂപ പിഴയിട്ട് സുപ്രീം കോടതി

National
  •  6 hours ago
No Image

സഊദിയിലെ അബഹയില്‍ വാഹനാപകടം; മലയാളി യുവാവടക്കം രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

Saudi-arabia
  •  6 hours ago
No Image

ഇന്ത്യൻ ലോകകപ്പ് ഹീറോ ഇനി മുംബൈ ഇന്ത്യൻസിനൊപ്പം; ഇനി കളി മാറും!

Cricket
  •  6 hours ago
No Image

നിസ്‌വയില്‍ പുരാവസ്തു ഖനനം; വിലപ്പെട്ട ശിലാലേഖനങ്ങളും അവശിഷ്ടങ്ങളും കണ്ടെത്തി

oman
  •  6 hours ago
No Image

കേരളത്തിലുടനീളം ഇനി വി 5ജി; 299 രൂപ മുതൽ ആകർഷകമായ പ്ലാനുകളുമായി വോഡഫോൺ ഐഡിയ

auto-mobile
  •  6 hours ago
No Image

സമസ്ത പൊതുപരീക്ഷ 2,95,240 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും

organization
  •  6 hours ago
No Image

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷണൻ പോറ്റിക്ക് ജാമ്യം

Kerala
  •  6 hours ago