ചരിത്രത്തിലേക്കുള്ള ദൂരം വെറും നാല് ഗോളുകൾ; ലോക റെക്കോർഡിനരികെ റൊണാൾഡോ
സഊദി പ്രൊ ലീഗിൽ നാളെയാണ് അൽ നസർ അടുത്ത മത്സരത്തിനിറങ്ങുന്നത്. ഡമാക് എഫ്‌സിക്കെതിരെയാണ് അൽ നസർ കളത്തിൽ ഇറങ്ങുന്നത്. സീസണിൽ തുടർച്ചയായ 10 മത്സരങ്ങൾ വിജയിച്ചെത്തിയ അൽ നസറിന് പിന്നീടുള്ള മത്സരങ്ങളിൽ കാലിടറുകയായിരുന്നു. പിന്നീടുള്ള നാല് മത്സരങ്ങളിൽ ഒരു സമനിലയും മൂന്ന് തോൽവിയുമാണ് അൽ നസർ നേരിട്ടത്. എന്നാൽ അൽ ഷബാബ് എഫ്‌സിയെ വീഴ്ത്തി അൽ നസർ വിജയവഴിയിൽ തിരിച്ചെത്തുകയായിരുന്നു.
മികച്ച ഫോമിൽ കളിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് അൽ നസറിന്റെ പ്രതീക്ഷകൾ. വരും മത്സരങ്ങളിൽ നാല് ഗോളുകൾ കൂടി നേടിയാൽ റൊണാൾഡോയെ കാത്തിരിക്കുന്നത് ഒരു ലോക റെക്കോർഡാണ്. 30 വയസ്സിന് ശേഷം ഫുട്ബോളിൽ 500 ഗോളുകൾ നേടുന്ന ആദ്യ താരമാവാനുള്ള അവസരമാണ് റൊണാൾഡോക്കുള്ളത്. 30 വയസ്സിന് ശേഷം ഇതുവരെ റൊണാൾഡോ 496 ഗോളുകളാണ് അടിച്ചുകൂട്ടിയിട്ടുള്ളത്. 493 ഗോളുകൾ 30 വയസ്സിന് ശേഷം നേടിയ മുൻ ഇംഗ്ലണ്ട് താരം റൂക്ക് ആണ് റൊണാൾഡോക്ക് പിന്നിലുള്ളത്.
അൽ ഹിലാലിനെതിരായ മത്സരത്തിൽ ഒരു പുതിയ നാഴികക്കല്ലും റൊണാൾഡോ സ്വന്തമാക്കിയിരുന്നു. അൽ നസറിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന വിദേശ താരമെന്ന റെക്കോർഡാണ് റൊണാൾഡോ കൈവരിച്ചത്. അൽ നസർ ജേഴ്സിയിൽ 115 ഗോളുകൾ നേടിയാണ് റൊണാൾഡോ റെക്കോർഡ് സ്വന്തമാക്കിയത്. നിലവിൽ ഈ നേട്ടത്തിൽ മൊറോക്കൻ താരം ഹംദല്ലക്കൊപ്പമാണ് റൊണാൾഡോ.
ഇതിനോടകം തന്നെ റൊണാൾഡോയുടെ ഗോൾ നേട്ടം 959 ആയി ഉയർന്നിട്ടുണ്ട്. 41 ഗോളുകൾ കൂടി നേടാൻ സാധിച്ചാൽ ഫുട്ബോളിൽ ആയിരം ഗോളുകൾ എന്ന നാഴികക്കല്ലിലേക്ക് നടന്നു കയറാനും റൊണാൾഡോക്ക് സാധിക്കും.
Al Nasr will play their next match in the Saudi Pro League tomorrow. Al Nasr will play against Damac FC. Al Nasr's hopes are on Cristiano Ronaldo, who is in great form. If Ronaldo scores four more goals in the coming matches, a world record awaits him. Ronaldo has the opportunity to become the first player to score 500 goals in football after the age of 30. Ronaldo has scored 496 goals since the age of 30.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."