സച്ചിനും കോഹ്‌ലിയുമല്ല! ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റർ അദ്ദേഹമാണ്: ഇന്ത്യൻ സൂപ്പർതാരം
ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർ ആരാണെന്ന് തെരഞ്ഞെടുത്ത ഇന്ത്യൻ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മ. സൗത്ത് ആഫ്രിക്കൻ ഇതിഹാസം എബി ഡിവില്ലിയേഴ്സിനെയാണ് ജിതേഷ് എക്കാലത്തെയും മികച്ച ബാറ്ററായി തെരഞ്ഞെടുത്തത്. ക്രിക്ട്രാക്ടറിന് നൽകിയ അഭിമുഖത്തിലാണ് താരം ഡിവില്ലിയേഴ്സിനെ തെരഞ്ഞെടുത്തത്.
ടി-20 ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് എബിഡി. ഡിവില്ലിയേഴ്സ് 78 ഇന്റർനാഷണൽ ടി-20 മത്സരങ്ങളിൽ നിന്നും 10 അർദ്ധ സെഞ്ച്വറികൾ അടക്കം 1672 റൺസാണ് നേടിയിട്ടുള്ളത്. 2025 വേൾഡ് ലെജന്റ്സ് ചാമ്പ്യൻഷിപ്പിൽ പ്രായം പോലും തളർത്താത്ത പോരാട്ടവീര്യമാണ് എബിഡി നടത്തിയത്. ടൂർണമെന്റിൽ ഫൈനലിൽ പാകിസ്താനെ വീഴ്ത്തിയാണ് സൗത്ത് ആഫ്രിക്ക ചാമ്പ്യന്മാരായത്. ഫൈനലിൽ സെഞ്ച്വറി നേടി ഡിവില്ലിയേഴ്സ് തിളങ്ങിയിരുന്നു. 60 പന്തിൽ പുറത്താവാതെ 120 റൺസ് നേടിയാണ് എബിഡി സൗത്ത് ആഫ്രിക്കക്ക് വിജയം സമ്മാനിച്ചത്.
12 ഫോറുകളും ഏഴ് സിക്സുകളും ആണ് ഡിവില്ലിയേഴ്സ് അടിച്ചെടുത്തത്. നേരത്തെ ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകൾക്കെതിരെയും ഡിവില്ലിയേഴ്സ് സെഞ്ച്വറി നേടിയിരുന്നു. ഓസ്‌ട്രേലിയൻ ചാമ്പ്യൻസിനെതിരെ 46 പന്തിൽ 123 റൺസ് നേടിയാണ് ഡിവില്ലിയേഴ്സ് തിളങ്ങിയത്. 15 ഫോറുകളും എട്ട് കൂറ്റൻ സിക്സുകളുമാണ് ഡിവില്ലിയേഴ്‌സിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഇംഗ്ലണ്ട് ചാമ്പ്യൻസിനെതിരെ 51 പന്തിൽ പുറത്താവാതെ 116 റൺസാണ് എബിഡി നേടിയത്. 15 ഫോറുകളും ഏഴ് സിക്‌സും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.
ഇംഗ്ലണ്ടിനെതിരെ വേൾഡ് ലെജന്റ്സ് ചാമ്പ്യൻഷിപ്പിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായി മാറാനും ഡിവില്ലിയേഴ്‌സിന് സാധിച്ചിരുന്നു. തന്റെ നാല്പത്തി ഒന്നാം വയസിലാണ് സൗത്ത് ആഫ്രിക്കൻ ഇതിഹാസം ഈ നേട്ടം കൈവരിച്ചത്. ഇതിനു മുമ്പ് ഈ റെക്കോർഡ് മുൻ ഓസ്‌ട്രേലിയൻ ബെൻ ഡങ്ക് ആണ്. 37 വയസിലാണ് ഡങ്ക് വേൾഡ് ലെജന്റ്സ് ചാമ്പ്യൻഷിപ്പിൽ സെഞ്ച്വറി നേടിയിരുന്നത്.
ഫൈനലിൽ പാകിസ്താൻ ചാമ്പ്യൻസിനെ ഒമ്പത് വിക്കറ്റുകൾക്ക് കീഴടക്കിയാണ് സൗത്ത് ആഫ്രിക്ക കിരീടം ചൂടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 195 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സൗത്ത് ആഫ്രിക്ക 16.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.
Indian wicketkeeper Jitesh Sharma has named the best batsman in cricket. Jitesh has named South African legend AB de Villiers as the best batsman of all time. The player chose de Villiers in an interview with Cricketer. ABD is one of the best players in T20 cricket. De Villiers has scored 1672 runs in 78 international T20 matches, including 10 half-centuries. ABD showed a fighting spirit that did not let his age get him down in the 2025 World Legends Championship.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."