നിസ്‌വയില്‍ പുരാവസ്തു ഖനനം; വിലപ്പെട്ട ശിലാലേഖനങ്ങളും അവശിഷ്ടങ്ങളും കണ്ടെത്തി
ഒമാന്‍: ഒമാനിലെ നിസ്‌വ വില്ലായത്തിലെ രണ്ട് പ്രധാന പ്രദേശങ്ങളില്‍ നടത്തിയ പുരാവസ്തു സര്‍വേയും ഖനനവും പൈതൃകടൂറിസം മന്ത്രാലയം പൂര്‍ത്തിയാക്കി. വാടി തനൂഫ്, അല്‍ ഘബ്ര മേഖലകളിലായിരുന്നു പഠനം. ജപ്പാനിലെ പുരാവസ്തു ഗവേഷണ സംഘങ്ങളുടെ സഹകരണത്തോടെയായിരുന്നു ഖനന പ്രവര്‍ത്തനങ്ങള്‍.
ഖനനത്തിനിടെ വിവിധ കാലഘട്ടങ്ങളെക്കുറിച്ച് സൂചനകള്‍ നല്‍കുന്ന നിരവധി പുരാവസ്തുക്കള്‍ കണ്ടെത്തി. മണിമുത്തുകള്‍, അസ്ഥി അവശിഷ്ടങ്ങള്‍, പുരാതന ദക്ഷിണ അറേബ്യന്‍ ലിപിയിലുള്ള ശിലാലേഖനങ്ങള്‍ എന്നിവയാണ് പ്രധാന കണ്ടെത്തലുകള്‍. കൂടാതെ പാറകളില്‍ കൊത്തിയിട്ട ചിത്രങ്ങളും രേഖപ്പെടുത്തി.
നിസ്‌വ മേഖലയിലെ പഴയ മനുഷ്യവാസത്തിന്റെയും ജീവിതരീതികളുടെയും തെളിവുകളാണ് ഈ കണ്ടെത്തലുകള്‍ നല്‍കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ചരിത്രപരമായും സാംസ്‌കാരികമായും പ്രദേശത്തിന് വലിയ പ്രാധാന്യമുണ്ടെന്നതും ഖനനം വ്യക്തമാക്കുന്നു.
ഖനന പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചതിന് പിന്നാലെ, വാടി തനൂഫ് പുരാവസ്തു പ്രദേശത്ത് ലഭിച്ച പുതിയ കണ്ടെത്തലുകളെക്കുറിച്ച് പ്രത്യേക പ്രഭാഷണവും സംഘടിപ്പിച്ചു. കണ്ടെത്തലുകളുടെ ചരിത്ര മൂല്യവും പഠന പ്രാധാന്യവും ഇതിലൂടെ വിശദീകരിച്ചു.
ഒമാനിലെ സമ്പന്നമായ പൈതൃകം സംരക്ഷിക്കുന്നതിനും ചരിത്രം ശാസ്ത്രീയമായി രേഖപ്പെടുത്തുന്നതിനുമുള്ള മന്ത്രാലയത്തിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ ഖനനമെന്ന് അധികൃതര്‍ അറിയിച്ചു. ഭാവിയില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ ഇത്തരം പഠനങ്ങള്‍ നടത്താനും പദ്ധതിയുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
Oman’s Ministry of Heritage and Tourism has completed archaeological surveys and excavations in Nizwa, uncovering important historical remains including inscriptions, artefacts and rock carvings.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."