HOME
DETAILS

സഞ്ജുവും ആ രണ്ട് താരങ്ങളും ന്യൂസിലാൻഡിനെതിരെ മികച്ച പ്രകടനം നടത്തും: രഹാനെ

  
January 20, 2026 | 11:03 AM

ajinkya rahane talks about Suryakumar Yadav Sanju Samson and Shreyas Iyer

ന്യൂസിലാൻഡിനെതിരായ അഞ്ചു ടി-20 മത്സരങ്ങളുടെ പരമ്പരക്ക് നാളെയാണ് തുടക്കമാവുന്നത്. ആദ്യ മത്സരം നാഗ്പൂരിലാണ് നടക്കുന്നത്. ഇപ്പോൾ ഈ പരമ്പരക്ക് മുന്നോടിയായി ഇന്ത്യൻ ടീമിലെ താരങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അജിങ്ക്യ രഹാനെ. സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ശ്രേയസ് അയ്യർ എന്നീ താരങ്ങളുടെ തിരിച്ചുവരവ് കാണാൻ സാധിക്കുമെന്ന പ്രതീക്ഷയാണ് രഹാനെ പങ്കുവെച്ചത്. 

''ഈ പരമ്പരയിൽ വേറിട്ട് നിൽക്കുന്നത് മൂന്ന് കാര്യങ്ങളാണ്. സൂര്യയുടെ ബാറ്റിങ്ങാണ് അദ്ദേഹം ഫോമിലല്ല. ലോകകപ്പിന് തൊട്ടുമുമ്പ് സൂര്യകുമാർ യാദവ് ഫോമിലേക്ക് തിരിച്ചുവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പിന്നെ സഞ്ജു സാംസൺ അദ്ദേഹം തിരിച്ചുവരുന്നത് കാണാൻ ഞാൻ ആവേശത്തിലാണ്. അഭിഷേക് ശർമ്മക്കൊപ്പം സഞ്ജു ഓപ്പണിങ് ഇറങ്ങും. പിന്നെ ശ്രേയസ് അയ്യരുടെ തിരിച്ചുവരവുമുണ്ട്. കഴിഞ്ഞ രണ്ട് സീസണുകളിലായി ഐപിഎല്ലിൽ അദ്ദേഹം മികച്ച പ്രകടനം നടത്തുന്നുണ്ട്'' രഹാനെ പറഞ്ഞു. 

നീണ്ട കാലങ്ങൾക്ക് ശേഷമുള്ള അയ്യരിന്റെ ടി-20 ടീമിലേക്കുള്ള തിരിച്ചുവരവാണ് ഏറെ ശ്രദ്ധേയമായത്. പരുക്കേറ്റ തിലക് വർമ്മക്ക് പകരക്കാരനായാണ് അയ്യർ ടീമിലെത്തിയത്.  2023 ഡിസംബറിലാണ് ശ്രേയസ് അയ്യർ അവസാനമായി ഇന്ത്യക്കായി ഒരു ടി-20 മത്സരം കളിച്ചത്. ഓസ്ട്രേലിയക്കെതിരെയായിരുന്നു അവസാനമായി അയ്യർ കുട്ടി ക്രിക്കറ്റിൽ കളത്തിലിറങ്ങിയത്. എന്നാൽ ഇപ്പോൾ നീണ്ട 3 വർഷങ്ങൾക്ക് ശേഷം ശ്രേയസ് അയ്യർ വീണ്ടും ഇന്ത്യൻ ടി-20 ടീമിൽ ഇടം നേടിയിരിക്കുകയാണ്. 

2025 ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനായി മിന്നും പ്രകടനമായിരുന്നു അയ്യർ നടത്തിയിരുന്നത് പഞ്ചാബിനു വേണ്ടി 17 മത്സരങ്ങളിൽ നിന്നും 644 റൺസായിരുന്നു താരം സ്വന്തമാക്കിയിരുന്നത്. ഈ സീസണിൽ ശ്രേയസിന്റെ കീഴിൽ മികച്ച മുന്നേറ്റമാണ് പഞ്ചാബ് നടത്തിയത്. നീണ്ട 11 വർഷങ്ങൾക്ക് ശേഷം പഞ്ചാബിനെ ഐപിഎൽ കലാശപോരാട്ടത്തിലേക്ക് യോഗ്യത നേടിക്കൊടുക്കാൻ അയ്യരിനു സാധിച്ചിരുന്നു.

അതേസമയം പരുക്കേറ്റ ഓൾ റൗണ്ടർ വാഷിംഗ്ടൺ സുന്ദറിന് പകരക്കാരനായി സ്പിന്നർ രവി ബിഷ്ണോയിയും ടീമിൽ ഇടം നേടി. വഡോദരയിൽ കിവീസിനെതിരെ നടന്ന ആദ്യ മത്സരത്തിൽ വാഷിംഗ്ടൺ സുന്ദറിന് ഇടുപ്പിനാണ് പരുക്കേറ്റത്. അഞ്ച് ഓവർ പന്തെറിഞ്ഞതിന് പിന്നാലെ അസ്വസ്ഥത പ്രകടിപ്പിച്ച താരം ഫീൽഡിംഗിനിടെ ഗ്രൗണ്ട് വിടുകയായിരുന്നു. താരം രണ്ടാം മത്സരത്തിൽ കളിച്ചിരുന്നില്ല. 

ഇന്ത്യൻ ടി-20 സ്‌ക്വാഡ്

സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), രവി ബിഷ്‌ണോയി, ഇഷാൻ കിഷൻ, റിങ്കു സിംഗ്.

The five-match T20I series against New Zealand begins tomorrow. The first match will be played in Nagpur. Now, ahead of this series, former Indian opener Ajinkya Rahane has spoken about the players in the Indian team. Rahane shared his hope that we will see the return of players like Suryakumar Yadav, Sanju Samson and Shreyas Iyer.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാണം കെടുത്താൻ വന്നാൽ ബലാത്സംഗം ചെയ്യൂ; യുവാവിന്റെ ആത്മഹത്യയിൽ വിവാദ പരാമർശവുമായി ബിജെപി സ്ഥാനാർത്ഥി

crime
  •  3 hours ago
No Image

In Depth News: ഗ്രീന്‍ലാന്‍ഡിലേക്കുള്ള ട്രംപിന്റെ അധിനിവേശ നീക്കത്തിന് പിന്നില്‍ നമ്മള്‍ വായിച്ചറിഞ്ഞ സത്യങ്ങള്‍ മാത്രമല്ല; യൂറോപ്പിലെ ദ്വീപിനെ ലക്ഷ്യംവയ്ക്കാന്‍ ഹൈബ്രിഡ് യുദ്ധ തന്ത്രവും

International
  •  3 hours ago
No Image

2026 ടി20 ലോകകപ്പ്: 2009-ലെ ചരിത്രം ആവർത്തിക്കുമോ, ബംഗ്ലാദേശിന് പകരം ആ ടീം എത്തുമോ? സസ്പെൻസ് തുടരുന്നു

Cricket
  •  3 hours ago
No Image

ഗ്രീൻലൻഡിൽ യുഎസ് പതാക; കാനഡയും വെനിസ്വേലയും അമേരിക്കൻ ഭൂപടത്തിൽ! നാറ്റോ സഖ്യകക്ഷികളെ പരിഹസിച്ച് ട്രംപ്

International
  •  4 hours ago
No Image

ജീവിച്ചിരിക്കുന്നവരെ 'കൊന്ന്' ഗുജറാത്തിലെ എസ്.ഐ.ആര്‍;  നൂറുകണക്കിന് മുസ്‌ലിം വോട്ടര്‍മാരെ 'മരിച്ചവരായി' പ്രഖ്യാപിച്ച് പട്ടികയില്‍ നിന്ന് നീക്കം ചെയ്തു

National
  •  4 hours ago
No Image

ഫുട്ബോൾ എപ്പോഴും ഒരു പ്രതികാരത്തിനുള്ള അവസരം നൽകും; പെനാൽറ്റി നഷ്ടപ്പെടുത്തിയ മൊറോക്കൻ താരത്തിന് പിന്തുണയുമായി റയൽ മാഡ്രിഡ് ഇതിഹാസം

Football
  •  5 hours ago
No Image

ആ കപ്പൽ ഇനി തിരിച്ചുവരില്ല; ടി20 ലോകകപ്പ് ടീമിൽ നിന്നുള്ള പുറത്താകലിൽ മനസ്സ് തുറന്ന് മുൻ ഓസീസ് നായകൻ

Cricket
  •  5 hours ago
No Image

സംസാരിക്കാൻ കൂട്ടാക്കിയില്ല; ഒമ്പതാം ക്ലാസ്സുകാരിക്ക് നേരെ ആസിഡ് ആക്രമണം,19-കാരൻ പിടിയിൽ

crime
  •  6 hours ago
No Image

വിവാഹ വാഗ്ദാനം നൽകി പീഡനം: 40 പവൻ സ്വർണ്ണവും പണവുമായി കടന്ന പ്രതി ബോംബെ വിമാനത്താവളത്തിൽ പിടിയിൽ

crime
  •  6 hours ago
No Image

കണ്ണൂരില്‍ ശ്രീ മുത്തപ്പന്‍ ക്ഷേത്രമഹോത്സവത്തിനിടെ ആര്‍.എസ്.എസ് ഗണഗീതം; പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍

Kerala
  •  6 hours ago