HOME
DETAILS

ഫെബ്രുവരി 10 മുതൽ വിമാന സർവീസുകൾ റദ്ദാക്കില്ല; ഡിജിസിഎയ്ക്ക് ഇൻഡി​ഗോയുടെ ഉറപ്പ്

  
January 20, 2026 | 12:31 PM

indigo assures dgca no flight cancellations from february 10 as airline stabilizes operations nationwide in india

ന്യൂഡൽഹി: ഫെബ്രുവരി 10-നു ശേഷം വിമാന സർവീസുകൾ റദ്ദാക്കില്ലെന്ന് ഇൻഡിഗോ. പൈലറ്റ് ഡ്യൂട്ടി നിയമങ്ങളിലെ താൽക്കാലിക ഇളവുകൾ അവസാനിച്ചാലും തങ്ങളുടെ പ്രവർത്തനങ്ങൾ കൃത്യമായി തുടരുമെന്നും ഇൻഡിഗോ അറിയിച്ചു. ഡിജിസിഎയെയാണ് ഇൻഡിഗോ ഇക്കാര്യം അറിയിച്ചത്.

അടുത്ത മാസം 10-നു ശേഷം വിമാന സർവീസുകൾ റദ്ദാക്കില്ലെന്നും മതിയായ ജീവനക്കാരുടെ എണ്ണം ഉറപ്പാക്കിയിട്ടുണ്ടെന്നും ഇൻഡിഗോ അധികൃതർ ഡിജിസിഎയെ അറിയിച്ചു.

ഡിസംബറിൽ ഇൻഡിഗോയുടെ നിരവധി സർവീസുകൾ റദ്ദാക്കിയതു മൂലം ആയിരക്കണക്കിന് യാത്രക്കാർ ബുദ്ധിമുട്ടിയിരുന്നു. ഡിസംബറിലെ പ്രതിസ്ധിയെക്കുറിച്ച് ചർച്ച ചെയ്യാനായി ഡിജിസിഎയുടെയും ഇൻഡിയോഗയുടെയും അധികൃതർ സംയുക്തമായി നടത്തിയ അവലോകന യോഗത്തിലാണ് ഇൻഡിഗോ വക്താക്കൾ ഇക്കാര്യങ്ങൾ അറിയിച്ചത്.

ഡിജിസിഎയുടെ ഫ്‌ലൈറ്റ് ഡ്യൂട്ടി സമയ പരിധി നിയമങ്ങൾ നടപ്പാക്കിയാലും കമ്പനിയുടെ പ്രവർത്തനങ്ങൾ നിറവേറ്റാൻ ആവശ്യമായ പൈലറ്റുമാരുണ്ടെന്ന് ഇൻഡിഗോ അറിയിച്ചു. ഫെബ്രുവരി പത്ത് ആകുമ്പോഴേക്കും തങ്ങൾക്ക് 2,280 ക്യാപറ്റന്മാരെ ആവശ്യമുണ്ടെന്ന് ഇൻഡിഗോ ഡിജിസിഎയെ അറിയിച്ചു. നിലവിൽ 2,400 ക്യാപ്റ്റന്മാരാണ് ഇൻഡിഗോയിൽ ഉള്ളത്. ഇതിനുപുറമേ 2,050 ഫർസ്റ്റ് ഓഫീസർമാരെയും തങ്ങൾക്ക് ആവശ്യമുണ്ടെന്ന് ഇൻഡിഗോ വ്യക്തമാക്കി.

നവംബറിൽ പുതുക്കിയ പൈലറ്റ് ഡ്യൂട്ടി നിയമങ്ങളുടെ രണ്ടാം ഘട്ടം പ്രാബല്യത്തിൽ വന്നതിനു പിന്നാലെ ഇൻഡിഗോയ്ക്ക് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കൊണ്ടുവന്ന മാനദണ്ഡങ്ങൾ മൂലം ഡിസംബർ ഒന്നിനും ഒമ്പതിനും ഇടയിൽ 4,200-ലധികം വിമാനങ്ങളാണ് ഇൻഡിഗോയ്ക്ക് റദ്ദാക്കേണ്ടിവന്നത്. 

ക്രൂ പ്ലാനിംഗിലെ പോരായമകളും മാനേജ്‌മെന്റിന്റെ പിടിപ്പുകേടുമാണ് തടസ്സങ്ങൾക്ക് കാരണമായതെന്ന് അധികൃതർ തന്നെ പിന്നീട് തുറന്നുപറഞ്ഞിരുന്നു. ഡിസംബറിലെ പ്രതിസന്ധിയിൽ കരകയറാനായി നിലവിൽ ഫെബ്രുവരി 10 വരെ ഇൻഡിഗോയ്ക്ക് പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സിവിൽ ഏവിയേഷൻ മന്ത്രാലയവും ഡിജിസിഎയുമാണ് ഇളവുകൾ അനുവദിച്ചിരിക്കുന്നത്. 

ഇക്കാലയളിൽ ഇൻഡിഗോയുടെ ഓപ്പറേഷൻ കൺട്രോൾ സെന്ററിലും പ്രധാന വിമാനത്താവളങ്ങളിലും ഡിജിസിഎ പ്രത്യേക ഉദ്യോഗസ്ഥരെ വിന്യസിക്കും. കമ്പനിക്ക് മേൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും തിരുത്തൽ നടപടികളും ഇൻഡിഗോയുടെ വിശ്വാസ്യത മെച്ചപ്പെടുത്താൻ സഹായിച്ചതായി ഡിജിസിഎ അഭിപ്രായപ്പെട്ടു. 

indigo has assured india aviation regulator dgca that it will not cancel flights from february 10 ensuring passenger confidence improved schedules and operational stability amid earlier disruption concerns across domestic routes nationwide airline network operations.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിലേക്കുള്ള ദൂരം വെറും നാല് ഗോളുകൾ; ലോക റെക്കോർഡിനരികെ റൊണാൾഡോ

Football
  •  5 hours ago
No Image

ലോകത്തിന്റെ ഉയരങ്ങളിലേക്കുളള യാത്ര; ഒമാനി സാഹസികന്റെ യാത്രാവിവരണം

oman
  •  5 hours ago
No Image

കോടതിയെ വിഡ്ഢിയാക്കാൻ നോക്കുന്നോ? കേന്ദ്ര സർക്കാരിന് 25,000 രൂപ പിഴയിട്ട് സുപ്രീം കോടതി

National
  •  6 hours ago
No Image

സഊദിയിലെ അബഹയില്‍ വാഹനാപകടം; മലയാളി യുവാവടക്കം രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

Saudi-arabia
  •  6 hours ago
No Image

ഇന്ത്യൻ ലോകകപ്പ് ഹീറോ ഇനി മുംബൈ ഇന്ത്യൻസിനൊപ്പം; ഇനി കളി മാറും!

Cricket
  •  6 hours ago
No Image

നിസ്‌വയില്‍ പുരാവസ്തു ഖനനം; വിലപ്പെട്ട ശിലാലേഖനങ്ങളും അവശിഷ്ടങ്ങളും കണ്ടെത്തി

oman
  •  6 hours ago
No Image

കേരളത്തിലുടനീളം ഇനി വി 5ജി; 299 രൂപ മുതൽ ആകർഷകമായ പ്ലാനുകളുമായി വോഡഫോൺ ഐഡിയ

auto-mobile
  •  6 hours ago
No Image

സമസ്ത പൊതുപരീക്ഷ 2,95,240 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും

organization
  •  6 hours ago
No Image

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷണൻ പോറ്റിക്ക് ജാമ്യം

Kerala
  •  6 hours ago
No Image

സച്ചിനും കോഹ്‌ലിയുമല്ല! ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റർ അദ്ദേഹമാണ്: ഇന്ത്യൻ സൂപ്പർതാരം

Cricket
  •  6 hours ago