കണ്ണൂരില്‍ ശ്രീ മുത്തപ്പന്‍ ക്ഷേത്രമഹോത്സവത്തിനിടെ ആര്‍.എസ്.എസ് ഗണഗീതം; പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍
കണ്ണൂര്‍: കണ്ണൂര്‍ കണ്ണാടിപ്പറമ്പ് ശ്രീ മുത്തപ്പന്‍ ക്ഷേത്രമഹോത്സവത്തിനിടെ ആര്‍.എസ്.എസ് ഗണഗീതം പാടിയതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍. ഇന്നലെ രാത്രി നടന്ന ഗാനമേളക്കിടെയായിരുന്നു ഗണഗീതം പാടിയത്. പാടുന്നതിനിടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ സ്റ്റേജില്‍ കയറുകയും തടയുകയുമായിരുന്നു.
ആര്‍.എസ്.എസിന്റെയും ഉത്സവക്കമ്മിറ്റിയുടെയും ഇടപെടലുകളാണ് ക്ഷേത്രമഹോത്സവത്തില്‍ ഗണഗീതം പാടിപ്പിച്ചതെന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടി.
അമ്പലങ്ങള്‍ കേന്ദ്രീകരിച്ച് ആര്‍.എസ്.എസ് അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായാണിത്. ആര്‍എസ്.എസ് അജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയവാദികളുടെ ഇത്തരം ശ്രമങ്ങളെ തിരിച്ചറിയാന്‍ ജനം തയ്യാറാകണമെന്നും ഡി.വൈ.എഫ്.ഐ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പാര്‍ട്ടി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഡി.വൈ.എഫ്.ഐ കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖലാ കമ്മിറ്റിയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
dyfi activist protested after an rss ganageetham was sung during the sri muthappan temple festival at kannadiparamba in kannur, alleging rss interference and agenda-driven actions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."