HOME
DETAILS

ഓഫിസില്‍ യുവതിയുമൊത്തുള്ള അശ്ലീല ദൃശ്യങ്ങള്‍ പുറത്ത്; കര്‍ണാടക ഡി.ജി.പിക്ക് സസ്‌പെന്‍ഷന്‍ 

  
Web Desk
January 20, 2026 | 6:16 AM

karnataka dgp suspended after obscene video with woman surfaces from office1214

ബംഗളൂരു: ഓഫിസില്‍ യുവതിയുമൊത്തുള്ള കര്‍ണാടക ഡി.ജി.പിയുടെ അശ്ലീല ദൃശ്യങ്ങള്‍ പുറത്തുവന്നു.  തുടര്‍ന്ന് കര്‍ണാടക ഡി.ജി.പി (സിവില്‍ റൈറ്റ്‌സ് എന്‍ഫോഴ്‌സ്‌മെന്റ്) കെ. രാമചന്ദ്ര റാവുവിനെ സസ്‌പെന്‍ഡ് ചെയ്തു.തന്റെ ഓഫീസിലെത്തിയ യുവതിയെ  രാമചന്ദ്ര റാവു ചുംബിക്കുന്നതടക്കമുള്ള ദൃശ്യങ്ങളാണ് ഒളിക്യാമറയിലൂടെ പുറത്തുവന്നത്. കര്‍ണാടക പൊലിസിന് വലി നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു ഇത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും വന്‍ വിവാദമാകുകയും ചെയ്തു. തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ നടപടി.

യൂനിഫോമിലുള്ള ഡി.ജി.പിയുടെ യുവതിയുമൊത്തുള്ള വിവിധ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയ 47 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് പ്രചരിച്ചത്. ആരാണ് ക്യാമറ സ്ഥാപിച്ച് വീഡിയോ പകര്‍ത്തിയത് എന്നത് വ്യക്തമല്ല. സംഭവത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിട്ടുണ്ടെന്ന് റിപ്പോര്‍്ട്ടുകള്‍ പറയുന്നു. 

നേരത്തെ സ്വര്‍ണക്കടത്തുകേസില്‍ രാമചന്ദ്ര റാവുവിന്റെ മകള്‍ രന്യാ റാവു അറസ്റ്റിലായിരുന്നു. കേസില്‍നിന്നും മകളെ രക്ഷപ്പെടുത്താന്‍ സഹായിച്ചുവെന്ന് രാമചന്ദ്ര റാവുവിനെതിരെ ആരോപണമുയരുകയും ചെയ്തു. തുടര്‍ന്ന് ഇദ്ദേഹം നിര്‍ബന്ധിത അവധിയിലായിരുന്നു. നിര്‍ബന്ധിത അവധി കഴിഞ്ഞ് സര്‍വീസില്‍ തിരികെ പ്രവേശിച്ചതിന് പിന്നാലെയാണ് ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

karnataka dgp (civil rights enforcement) k ramchandra rao has been suspended after an obscene hidden camera video with a woman inside his office went viral, triggering a major controversy.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിന്റെ ഹർജിയിൽ വിധി ഇന്ന്

Kerala
  •  22 days ago
No Image

സ്വന്തം പരിപാടിയിൽ പറയുന്നത് കേൾക്കണ്ടേ?'; കോട്ടയത്ത് ചെണ്ടമേളത്തിനെതിരെ മൈക്കിലൂടെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

Kerala
  •  23 days ago
No Image

കോഴിക്കോട് സി.പി.എം പ്രവർത്തകന് വെട്ടേറ്റു

Kerala
  •  23 days ago
No Image

മുഹമ്മദ് യൂനുസ് രാജിവെച്ചു; ബം​ഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

International
  •  23 days ago
No Image

ഫെമ ചട്ടം ലംഘിച്ചു; പ്രബീർ പുരകായസ്തയ്ക്കും ന്യൂസ്‌ക്ലിക്കിനും 184 കോടി പിഴ: വിദേശ നിക്ഷേപത്തിൽ വൻ ക്രമക്കേടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

National
  •  23 days ago
No Image

ഇന്ത്യ-ഇസ്റാഈൽ ബന്ധം കൂടുതൽ കരുത്താർജിക്കുന്നു; മോദി വീണ്ടും ഇസ്റാഈലിലേക്ക്; സന്ദർശന വിവരം പുറത്തുവിട്ട് നെതന്യാഹു

International
  •  23 days ago
No Image

കേരളത്തില്‍ നടക്കുന്നത് അഴിമതിയും കൊള്ളയും; ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്

Kerala
  •  23 days ago
No Image

പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട്ട് ഭക്ഷണശാല അടിച്ചുതകർത്തു, കടയുടമയ്ക്ക് പരുക്ക്

Kerala
  •  23 days ago
No Image

തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കരുത്; കെപിസിസി എക്‌സിക്യൂട്ടീവില്‍ ആവശ്യം

Kerala
  •  23 days ago
No Image

നീതിന്യായ മേഖലയിൽ ഡിജിറ്റൽ വിപ്ലവം; നിർണ്ണായക തീരുമാനങ്ങളുമായി ഖത്തർ ഷൂറ കൗൺസിൽ

qatar
  •  23 days ago