ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടി; സ്വദേശി പൗരന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി
കുവൈത്ത് സിറ്റി: ഹൗസ് ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം സ്‌ക്രാപ്പ് യാര്‍ഡില്‍ കുഴിച്ചുമൂടിയ കേസില്‍ സ്വദേശി പൗരന് അപ്പീല്‍ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
നേരത്തേ കീഴ്‌ക്കോടതി പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. ഇത് ശരിവെച്ചു കൊണ്ടാണ് അപ്പീല്‍ കോടതിയും ഇയാള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.
പ്രതിയായ കുവൈത്തി പൌരനും ഡ്രൈവറും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.
കൃത്യം നടത്തിയ പ്രതി കുറ്റം മറച്ചുവെക്കുന്നതിനായി മൃതദേഹം അംഘാരയിലെ വിജനമയ സ്ഥലത്തേക്ക് കൊണ്ടുപോവുകയും അവിടെ കുഴിച്ചുമൂടുകയുമായിരുന്നു. എന്നാല്‍ പഴുതടച്ചുള്ള സുരക്ഷ ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ പ്രതി പിടിയിലാവുകയായിരുന്നു.
സാങ്കേതിക തെളിവുകളും ഫോറന്‍സിക് തെളിവുകളും പ്രതിക്ക് എതിരായിരുന്നു. ഇത് കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനെ സഹായിച്ചു. മനഃപൂര്‍മായ നരഹത്യ, മൃതദേഹം ഒളിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കോടതി പ്രതിയെ ശിക്ഷിച്ചത്.
a kuwait court has handed life imprisonment to an expatriate who killed a driver and hid the body, highlighting strict law enforcement measures in kuwait against violent crimes and protecting public safety across the country
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."