HOME
DETAILS

മരണത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും കാവല്‍ നിന്ന് വളര്‍ത്തു നായ; മധ്യപ്രദേശില്‍ നിന്നുള്ള ഹൃദയസ്പര്‍ശിയായ സംഭവം

  
Web Desk
January 21, 2026 | 6:26 AM

loyal dog guards owner till the end touching story from madhya pradesh

അന്നവന്‍ തീര്‍ത്തും നിശബ്ദനായിരുന്നു. പരിചയമില്ലാത്ത എത്രയോ ആളുകള്‍ വരുന്നു. പോവുന്നു. പതിവു ബഹളങ്ങളോ കുരയോ ഒന്നുമില്ല. അവന്റെ പ്രിയപ്പെട്ട യജമാനന്റെ അരികില്‍. ഒച്ചയുണ്ടാക്കാതെ അനങ്ങാതെ അവന്‍ കാവലിരുന്നു. അദ്ദേഹത്തെ മണ്ണിലേക്കെടുക്കും വരെ. 

മധ്യപ്രദേശിലെ ശിവപുരിയിലാണ് സംഭവം. തിങ്കളാഴ്ചയാണ് 40കാരനായ ജഗദീഷ് പ്രജാപതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെടുന്നത്. വീട്ടുകാര്‍ ഇത് കാണുമ്പോള്‍ അദ്ദേഹത്തിന്‍രെ വളര്‍ത്തു നായയും അടുത്തുണ്ടായിരുന്നു. അനങ്ങാതെ, യജമാനന് കാവല്‍ നില്‍ക്കുന്ന അവസ്ഥയില്‍. ആ രാത്രി മുഴുവന്‍ ആ നായ തന്റെ യജമാനന്റെ മൃതദേഹത്തിന് കാവലിരുന്നു. കുരയോ പതിവ് ബഹളങ്ങളോ ഒന്നുമില്ലാതെ. 

പിറ്റേ ദിവസം രാവിലെയാണ് ബോഡി പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയത്. ഇവരുടെ വീട്ടില്‍ നിന്ന് അകലെയുള്ള കരേരയിലേക്കാണ് മൃതദേഹം കൊണ്ടുപോയത്. മൃതദേഹം വഹിച്ചു കൊണ്ടുള്ള ട്രാക്ടര്‍ ട്രോളിക്ക് പിന്നാലെ നാല് കിലോമാറ്ററാണ് ആ സാധുജീവി ഓടിയത്. ട്രാക്ടറിനൊപ്പമെത്താന്‍ പലപ്പോഴും അത് കഷ്ടപ്പെടുന്നുണ്ടായിരുന്നു. ഇത് കണ്ട മരിച്ചയാളുടെ കുടുംബം നായയേയും ഒപ്പം കയറ്റുകയയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം കഴിയുന്നത് വരെ ആശുപത്രി വരാന്തയിലും അവന്‍ ശാന്തനായി കാത്തിരിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.  


ശവസംസ്‌കാരം ചെയ്യുന്നിടത്തും ഇങ്ങനെ തന്നെയായിരുന്നു.  ചിതയ്ക്ക് സമീപവും അവന്‍ നിശബ്ദനായി ഇരുന്നു. ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്തില്ല. അതിനെ അവിടെ നിന്ന് മാറ്റാനുള്ള എല്ലാ ശ്രമങ്ങളുംപരാജയപ്പെട്ടു. ഒന്നും കഴിക്കാനോ കുടിക്കാനോ തയ്യാറായില്ല. പരിചയസമ്പന്നരായ പൊലിസ് ഉദ്യോഗസ്ഥര്‍ പോലും ആ മൃഗത്തിന്റെ ആഴത്തിലുള്ള അടുപ്പം കണ്ട് അത്ഭുതപ്പെട്ടു. സ്റ്റേഷന്‍ ചുമതലയുള്ളയാള്‍ പിന്നീട് നായയുടെ വിശ്വസ്തതയെ പ്രശംസിക്കുന്ന ഒരു വീഡിയോ പുറത്തിറക്കി. വീഡിയോ നാട്ടില്‍ വൈറലാവുകയും ചെയ്തു. 

ജഗദീഷ് ആത്മഹത്യ ചെയ്തതിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

in a heartwarming incident from shivpuri, madhya pradesh, a loyal pet dog silently guarded its owner’s body, followed the funeral procession, and refused food, leaving even police officers emotional.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദര്‍ഗക്ക് നേരെ പ്രതീകാത്മക അമ്പെയ്ത്തുമായി ഹിന്ദുത്വ നേതാവ്, കയ്യടിച്ച് ജയ്ശ്രീറാം മുഴക്കി അനുയായികള്‍; കേസെടുത്ത് കര്‍ണാടക പൊലിസ് 

National
  •  8 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാര്‍, മുരാരി ബാബു, ഗോവര്‍ധന്‍ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Kerala
  •  8 hours ago
No Image

ഭാര്യ ഡിഷ്‌വാഷര്‍ വാങ്ങിയത് തന്നോട് ചോദിക്കാതെയെന്ന്; വീട് അടിച്ചു തകര്‍ത്ത് ഭര്‍ത്താവ്, തന്റെ 'മൂഡ്' ശരിയായിരുന്നില്ലെന്ന് 

International
  •  9 hours ago
No Image

ദീപകിന്റെ മരണം: ഷിംജിതയ്ക്കായി ലുക്കൗട്ട് നോട്ടിസ്

Kerala
  •  9 hours ago
No Image

ദേശീയപാത ഉപരോധിച്ച കേസ്: ഷാഫി പറമ്പിലിനെതിരെ അറസ്റ്റ് വാറന്റ്

Kerala
  •  10 hours ago
No Image

യു.എസിൽ നിന്ന് പറന്നയുടനെ തിരിച്ച് പറന്ന് ട്രംപിന്റെ എയർഫോഴ്‌സ് വൺ; 'പറക്കും വൈറ്റ് ഹൗസി'ന് എന്തുപറ്റി?

International
  •  10 hours ago
No Image

വീട്ടില്‍ വന്നിട്ടുണ്ടെന്ന് പോറ്റിയുടെ മൊഴി; പോയത് കുട്ടിയുടെ ചടങ്ങില്‍ പങ്കെടുക്കാനെന്ന് കടകംപള്ളി; ഫോട്ടോയില്‍ വിശദീകരണമില്ല

Kerala
  •  10 hours ago
No Image

കിവികളുടെ കിളിപറത്തിയ കൊടുങ്കാറ്റ്; വീണ്ടും റെക്കോർഡുമായി അഭിഷേക് ശർമ്മ

Cricket
  •  3 hours ago
No Image

ശബരിമല സ്വർണക്കൊള്ള; പ്രതികളുടെ 1.3 കോടിയുടെ ആസ്തികൾ മരവിപ്പിച്ചുവെന്ന് ഇ.ഡി

Kerala
  •  3 hours ago
No Image

തീപിടിത്തമായിരുന്നില്ല, അത് കൊലപാതകം; എല്‍.ഐ.സി  വനിതാ മാനേജറുടെ മരണത്തില്‍ സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍

National
  •  11 hours ago