വീട്ടില്‍ വന്നിട്ടുണ്ടെന്ന് പോറ്റിയുടെ മൊഴി; പോയത് കുട്ടിയുടെ ചടങ്ങില്‍ പങ്കെടുക്കാനെന്ന് കടകംപള്ളി; ഫോട്ടോയില്‍ വിശദീകരണമില്ല
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപളളിക്ക് കുരുക്കായി പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ മൊഴി. പോറ്റിക്ക് കടകംപള്ളിയുമായി അടുത്ത ബന്ധമുള്ളതായാണ് മൊഴിയില്‍ നിന്നും വ്യക്തമാകുന്നത്.
തിരുവനന്തപുരംകാരനെന്ന നിലയില്‍ കടകംപള്ളിയുമായി പരിചയമുണ്ട് മന്ത്രിയാകുന്നതിന് മുന്നേ തന്നെ അറിയാം. ദേവസ്വം ബോര്‍ഡ് മന്ത്രിയായതിന് ശേഷം കടകംപള്ളി സുരേന്ദ്രന്‍ തന്റെ പുളിമാത്തെ വീട്ടില്‍ വന്നിട്ടുണ്ടെന്നും പോറ്റി മൊഴി നല്‍കി.
അതേസമയം, ആരോപണത്തില്‍ വിശദീകരണവുമായി മന്ത്രി രംഗത്തെത്തി. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ ഒരു പ്രാവശ്യം പോയിട്ടുണ്ടെന്നും അവിടെ ഒരു ചടങ്ങിനു വേണ്ടിയാണ് പോയതെന്നും കടകംപള്ളി പറഞ്ഞു.
2017 ലാണ് പോറ്റിയുടെ വീട്ടില്‍ പോയത്. ശബരിമല സ്വാമിയുടെ ഭക്തന്‍ എന്ന നിലയിലാണ് പോറ്റിയെ പരിചയപ്പെട്ടത്. നിര്‍ബന്ധത്തിന് വഴങ്ങി പൊലിസ് അകമ്പടിയോടെയാണ് വീട്ടില്‍ പോയത്. പോറ്റിയില്‍ നിന്നും ഒരു ഉപഹാരവും വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മറ്റേതെങ്കിലും തരത്തിലുള്ള ബന്ധം ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഇല്ലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടിലെ സന്ദര്‍ശനത്തെക്കുറിച്ച് എസ്‌ഐടി ചോദിക്കാതെ തന്നെ അങ്ങോട്ട പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഉണ്ണികൃഷ്ണന്‍ പോറ്റിയുമൊത്തുള്ള ചിത്രം പുറത്തുവന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല.
In a fresh development in the Sabarimala gold smuggling case, the statement of accused Unnikrishnan Potti has put former Devaswom Minister Kadakampally Surendran under scrutiny. In his testimony, Potti claimed that Kadakampally had visited his residence at Pulimath, indicating a close acquaintance between the two.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."