തീപിടിത്തമായിരുന്നില്ല, അത് കൊലപാതകം; എല്‍.ഐ.സി വനിതാ മാനേജറുടെ മരണത്തില്‍ സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍
ചെന്നൈ: മധുര എല്‍.ഐ.സി ഓഫിസില്‍ വനിതാ മാനേജര്‍ ഓഫിസിനുള്ളിലുണ്ടായ തീപിടിത്തത്തില്‍ മരണപ്പെട്ട സംഭവത്തില്‍ വഴിത്തിരിവ്. സംഭവത്തില്‍ സഹപ്രവര്‍ത്തകന്‍ പിടിയിലായി. മാനേജരെ ആസൂത്രിതമായി കൊലപ്പെടുത്തിയതിന് അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ ഡി.റാം(46) എന്നയാളാണ് അറസ്റ്റിലായത്. ഡിസംബര്‍ 17നുണ്ടായ തീപിടിത്തത്തില്‍ മാനേജര്‍ എ.കല്യാണി നമ്പി (56)യാണ് പൊള്ളലേറ്റു മരിച്ചത്.
അപേക്ഷകള്‍ തീര്‍പ്പാക്കാതെ വൈകിപ്പിച്ച റാമിനെ കല്യാണി ശാസിക്കുകയും മേലുദ്യോഗസ്ഥര്‍ക്കു റിപ്പോര്‍ട്ട് അയയ്ക്കുമെന്നു മുന്നറിയിപ്പു നല്‍കുകയും ചെയ്തിനെ തുടര്‍ന്നുണ്ടായ വൈരാഗ്യത്തെ തുടര്‍ന്നാണ് കൊലപാതം.
മാനേജരുടെ കാബിനില്‍ ഫയലുകള്‍ കൂട്ടിയിട്ടു പെട്രോള്‍ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. തുടര്‍ന്നു കാബിന്‍ പുറത്തു നിന്നു പൂട്ടി. തീ ആളിപ്പടര്‍ന്നതോടെ ഗുരുതരമായി പൊള്ളലേറ്റ കല്യാണി സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു.അപകടത്തില്‍ റാമിനും പൊള്ളലേറ്റിരുന്നു.
മുഖം മൂടി ധരിച്ച ഒരാള്‍ കല്യാണിയുടെ ആഭരണങ്ങള്‍ കവര്‍ന്നെടുക്കാന്‍ ഓഫിസില്‍ കയറി തീയിടുകയായിരുന്നുവെന്നാണ് റാം ആദ്യം പൊലിസിനോട് പറഞ്ഞത്. പൊലിസിന് തോന്നിയ സംശത്തെ തുടര്‍ന്നാണ് റാമിനെ വീണ്ടും ചോദ്യം ചെയ്തത്. പരസ്പര വിരുദ്ധമായ മൊഴികളാണ് റാം പൊലിസിന് നല്‍കിയത്. പിന്നാലെ റാമിന്റെ ക്യാബിനില്‍ നിന്ന് പെട്രോള്‍ നിറച്ച പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടിലുകളും ബൈക്കില്‍ നിന്ന് പെട്രോള്‍ വലിച്ചെടുക്കാന്‍ ഉപയോഗിച്ച ട്യൂബും കണ്ടതോടെയാണ് പൊലിസ് കൊലപാതകം നടത്തിയത് റാമാണെന്ന് ഉറപ്പിച്ചത്.
കൊലപാതക കാരണം പക
ഇന്‍ഷുറന്‍സ് ഏജന്റുമാരുടെ പരാതിയെത്തുടര്‍ന്ന് ഫയലുകള്‍ സമയബന്ധിതമായി നീക്കം ചെയ്യാന്‍ കല്യാണി റാമിനോട് നിര്‍ദ്ദേശിച്ചിരുന്നു. സമയബന്ധിതമായി ജോലികള്‍ പൂര്‍ത്തിയാക്കാത്തിനെ തുടര്‍ന്ന് റാമിനെ ശാസിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം എല്ലാ ദിവസവും കൂടുതല്‍ സമയം ജോലി ചെയ്യേണ്ടി വന്ന റാം, കല്യാണിയെ കൊലപ്പെടുത്താനും രേഖകളെല്ലാം നശിപ്പിക്കാനും പദ്ധതിയിട്ടു.
ഡിസംബര്‍ 17 രാത്രി, മറ്റ് എല്ലാ ജീവനക്കാരും വീട്ടിലേക്ക് പോയ ശേഷം റാമും കല്യാണിയും മാത്രമാണ് ഓഫിസിലുണ്ടായിരുന്നത്, കല്യാണിയുടെ ചേമ്പറിലെത്തിയ റാം ഫയലുകള്‍ കൂട്ടിയിട്ട് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. ചേംബര്‍ പുറത്തുനിന്ന് പൂട്ടിയപ്പോള്‍ കല്യാണി മുറിക്കുള്ളില്‍ കുടുങ്ങുകയും കല്യാണിയുടെ മേലേക്ക് തീ പടര്‍ന്നുപിടിക്കുകയുമായിരുന്നു.
ആദ്യം തന്നെ അപകടത്തില്‍പ്പെട്ടതാണെന്ന് തന്നെയാണ് പൊലിസും സ്ഥിരീകരിച്ചിരുന്നത്., മുഖംമൂടി ധരിച്ച ഒരാള്‍ ഓഫിസിലെ വനിതാ ഉദ്യോഗസ്ഥയുടെ ആഭരണങ്ങള്‍ കവര്‍ന്നെടുത്ത് തീകൊളുത്തിയതായി റാം ഒരു കഥ കെട്ടിച്ചമയ്ക്കാന്‍ ശ്രമിച്ചപ്പോഴാണ് അവര്‍ക്ക് സംശയം തോന്നിയത്.
അതേസമയം, തീപിടുത്തത്തിന് മിനിറ്റുകള്‍ക്ക് മുമ്പ് കല്യാണി താന്‍ അപകടത്തിലാണെന്നും പൊലിസിനെ അറിയിക്കണമെന്നും മകനെ വിളിച്ചു പറഞ്ഞിരുന്നു. എന്നാല്‍ ഓഫിസില്‍ എന്താണ് സംഭവിച്ചതെന്ന് അവര്‍ക്ക് വ്യക്തമായിരുന്നില്ല.
തുടര്‍ച്ചായ ചോദ്യം ചെയ്യലിലാണ് താന്‍ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് റാം കുറ്റസമ്മതം നടത്തിയത്. തിങ്കളാഴ്ച്ച രാത്രിയാണ് റാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകം, തെളിവ്‌നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
A fire accident at the Madurai LIC office that initially appeared to be accidental has been confirmed as a premeditated murder. The police have arrested D. Ram (46), an administrative manager and colleague of the deceased, for killing senior manager A. Kalyani Nambi (56).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."