HOME
DETAILS

ബിസ്മീറിന്റെ ചികിത്സയില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്ന് വിളപ്പില്‍ ശാല ആരോഗ്യ കേന്ദ്രം;  ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് പരാതി നല്‍കാന്‍ കുടുംബം 

  
Web Desk
January 26, 2026 | 3:21 AM

no treatment lapse in bismiras case says vilappilshala health centre family to file complaint with dmo

തിരുവനന്തപുരം: ബിസ്മീറിന്റെ ചികിത്സയില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്ന് വിളപ്പില്‍ ശാല ആരോഗ്യ കേന്ദ്രം. ബിസ്മിറിനെ ചികിത്സിക്കുന്നതില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്ന് വിളപ്പില്‍ ശാല മെഡിക്കല്‍ ഓഫിസര്‍ ഇന്‍ചാര്‍ജ് ഡോ.എല്‍.രമ വ്യക്തമാക്കി. 

19 -ാം തിയതി പുലര്‍ച്ചെ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച ബിസ്മിറിന് ഓക്‌സിജന്‍ വെന്റിലേഷനും നെബുലൈസേഷനും ഇഞ്ചക്ഷനും സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് നല്‍കിയിട്ടുണ്ടെന്നാണ് അവര്‍ അവകാശപ്പെട്ടത്.  16-ാം തിയതി ഇയാള്‍ ശ്വാസ തടസത്തെതുടര്‍ന്ന് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിയിരുന്നു.  ഫിസിഷ്യനെ കാണിക്കാന്‍ ഡോക്ടര്‍ അന്നു തന്നെ നിര്‍ദേശം നല്‍കിയിരുന്നുവെന്നും ഡോ എല്‍ രമ പറഞ്ഞതായി സ്വകാര്യചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അതേസമയം ചികിത്സാപ്പിഴവ് ആരോപണത്തില്‍ കുടുംബം ഇന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് പരാതി നല്‍കുമെന്നാണ് സൂചന. ഇ-മെയില്‍ മുഖേനയായിരിക്കും പരാതി നല്‍കുക.

ജനുവരി 19 ന് പുലര്‍ച്ചെ ഒന്നരമണിയോടെയാണ് ബിസ്മീറും ഭാര്യയും ആശുപത്രിയില്‍ എത്തുന്നത്.  
എന്നാല്‍ രോഗിയെ എത്തിച്ചിട്ടും ഡോക്ടര്‍മാരോ നഴ്‌സോ എത്താനോ പ്രാഥമിക ചികിത്സ നല്‍കാനോ തയ്യാറായില്ലെന്ന് കാണിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

ഗുരുതരാവസ്ഥയില്‍ രോഗി എത്തിയതിനുശേഷം പുറത്ത് കാത്തുനില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇരിക്കാന്‍ പോലുമാവാതെ ഇയാള്‍ സാഹസപ്പെടുന്നതും സഹായത്തിനായി ഭാര്യ ഓടിനടക്കുന്നതും വ്യക്തമാണ്.  ബിസ്മീറിന് ശ്വാസമെടുക്കാന്‍ സാധിക്കാതെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിയിട്ടും അധികൃതര്‍ ഗ്രില്‍ തുറന്നുകൊടുക്കാന്‍ തയ്യാറാവുന്നില്ല. 

അതേസമയം, പട്ടി കയറുന്നതിനാലാണ് ആശുപത്രിയുടെ ഗേറ്റ് പൂട്ടിയിട്ടത് എന്നണ് ആശുപത്രി അധികൃതരുടെ വിശദീകരണം. വേണ്ട ചികിത്സ നല്‍കിയിട്ടുണ്ടെന്നും വീഴ്ചയുണ്ടായിട്ടില്ലെന്നുമാണ് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കുന്നത്.

വിളപ്പില്‍ശാലയില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് ബിസ്മീറിനെ എത്തിച്ചിരുന്നു. എന്നാല്‍ 20 മിനിട്ട് മുന്നേ രോഗി മരിച്ചു എന്നാണ് അധികൃതര്‍ കുടുംബത്തെ അറിയിച്ചത്.  സ്വിഗ്ഗി ജീവനക്കാരനായിരുന്നു കൊല്ലംകൊണം സ്വദേശിയായ ബിസ്മീര്‍(37).

 

vilappilshala health centre denies any medical negligence in the treatment of bismira, while the family plans to submit a complaint to the district medical officer.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ന്യൂനപക്ഷ പദവിയുള്ള സ്‌കൂളുകളിലെ അധ്യാപകരെ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിൽ നിന്നും ഒഴിവാക്കണമെന്ന വിധി നടപ്പാക്കാതെ സർക്കാർ

Kerala
  •  2 hours ago
No Image

അമൃത് ഭാരത് ട്രെയിൻ: മംഗളൂരുവിലേക്ക് 17 മണിക്കൂര്‍; തിരിച്ചുള്ള യാത്രക്ക് 14 മണിക്കൂര്‍

Kerala
  •  2 hours ago
No Image

കരിപ്പൂർ റെസ വിപുലീകരണം; പ്രവൃത്തി പാതി പിന്നിട്ടില്ല; കരാർ കാലാവധി രണ്ടുമാസം കൂടി

Kerala
  •  3 hours ago
No Image

അതിവേഗ റെയിൽ; നിലപാട് വ്യക്തമാക്കാതെ സർക്കാർ; പിന്തുണച്ച് പ്രതിപക്ഷം

Kerala
  •  3 hours ago
No Image

പതാകയെത്തും മദീനയിൽ നിന്നടക്കം; ശതാബ്ദി സമ്മേളനത്തിനുയരുന്നത് നൂറ് കൊടികൾ

Kerala
  •  3 hours ago
No Image

ട്രംപിന്റെ കുടിയേറ്റ നയം; യു.എസിൽ പ്രക്ഷോഭം രൂക്ഷം

International
  •  3 hours ago
No Image

നയപ്രഖ്യാപന പ്രസംഗം; ഗവർണർ- സർക്കാർ പോര് മുറുകുന്നു

Kerala
  •  3 hours ago
No Image

ഇന്ത്യ-പാകിസ്താൻ അന്താരാഷ്ട്ര അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം; ഒരാളെ വധിച്ചു

National
  •  3 hours ago
No Image

77ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്ത്യ; പരേഡ് 10.30ന് കർത്തവ്യപഥിൽ നടക്കും

National
  •  4 hours ago
No Image

ജെഡി(എസ്) ഇനി അധികാരത്തിൽ വരില്ല: 2028 നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് ജയിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

National
  •  11 hours ago