HOME
DETAILS

'പാഠപുസ്തകങ്ങളിൽ നിന്ന് മു​ഗൾ ചരിത്രം നീക്കം ചെയ്യുന്നത് അർത്ഥശൂന്യം'; കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ റോമില ഥാപ്പർ

  
January 25, 2026 | 12:29 PM

excluding mughals is illogical do not distort history says romila thapar

കോഴിക്കോട്: പാഠപുസ്തകങ്ങളിൽ നിന്ന് മുഗളരെ സംബന്ധിച്ചും ഡൽഹി സുൽത്താനേറ്റിനെ സംബന്ധിച്ച ചരിത്രവും ഒഴിവാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രശസ്ത ചരിത്രകാരി റോമില ഥാപ്പർ. ചരിത്രം ഒരു തുടർച്ചയായ പ്രക്രിയയാണെന്നും അതിനെ കഷണങ്ങളായി മുറിച്ചുമാറ്റുന്നത് അർത്ഥശൂന്യമാണെന്നും അവർ പറഞ്ഞു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (KLF) ഒമ്പതാം പതിപ്പിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു അവർ.

"ചില രാജവംശങ്ങളെ പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കുന്നത് അസംബന്ധമാണ്. ചരിത്രം എന്നത് ജനങ്ങളുടെയും സംസ്കാരങ്ങളുടെയും ചിന്താരീതികളുടെയും പരിണാമമാണ്. മുഗളന്മാരെയോ മറ്റ് രാജവംശങ്ങളെയോ പാഠപുസ്തകങ്ങളിൽ നിന്ന് വലിച്ചെറിയുന്നതിലൂടെ ആ ചരിത്രത്തുടർച്ചയാണ് തകരുന്നത്," 94-കാരിയായ റോമില ഥാപ്പർ വ്യക്തമാക്കി. 2025-26 അധ്യയന വർഷത്തേക്കുള്ള ഏഴാം ക്ലാസ് പാഠപുസ്തകങ്ങളിൽ നിന്ന് മുഗൾ, സുൽത്താനേറ്റ് ചരിത്രങ്ങൾ NCERT ഒഴിവാക്കിയ പശ്ചാത്തലത്തിലായിരുന്നു അവരുടെ പ്രതികരണം.

സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന 'ജനപ്രിയ ചരിത്ര'ത്തെക്കുറിച്ചും റോമില ഥാപ്പർ ആശങ്ക രേഖപ്പെടുത്തി. യഥാർത്ഥ ചരിത്രകാരന്മാർ എഴുതുന്നതും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭിപ്രായങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ചരിത്രപരമായ കാര്യങ്ങൾ ഉദ്ധരിക്കുമ്പോൾ അത് ആധികാരികമായ പാണ്ഡിത്യത്തിൽ നിന്നാണോ അതോ വെറും പ്രചരണമാണോ എന്ന് ജനങ്ങൾ തിരിച്ചറിയണം.

വസ്തുതകൾക്കായി ചരിത്രകാരന്മാരുടെ പ്രസ്താവനകളെ ആശ്രയിക്കാനും റോമില ജനങ്ങളോട് ആഹ്വാനം ചെയ്തു.

തന്റെ ഔദ്യോഗിക ജീവിതത്തിൽ ബോധപൂർവ്വമായ സ്ത്രീപക്ഷ ചരിത്രരചന നടത്തിയിട്ടില്ലെങ്കിലും, ലഭ്യമായ ഇടങ്ങളിലെല്ലാം സ്ത്രീവാദപരമായ ഉൾക്കാഴ്ചകൾ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം നിലവിലുള്ള അറിവിനെ ചോദ്യം ചെയ്യുക എന്നതാണെന്നും റോമില ഥാപ്പർ ഓർമ്മിപ്പിച്ചു.

historian romila thapar criticises attempts to exclude the mughals, warning that such moves are absurd and damage the understanding of indian history.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിൽ കാലുകുത്തുന്ന യുഎസ് സെെനികരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് ഭക്ഷണമാക്കും; യുഎസിന് മുന്നറിയിപ്പുമായി ഇറാൻ 

International
  •  5 days ago
No Image

കണ്ണൂരിലെ സുരക്ഷിത സീറ്റുകളില്‍ മാത്രമേ നിങ്ങള്‍ക്ക് ജയിക്കാനാവൂ; അമ്പലപ്പുഴയില്‍ മത്സരിച്ച് ജയിക്കാനുള്ള തന്റേടമുണ്ടോ? സിപിഎം നേതാക്കളെ വെല്ലുവിളിച്ച് ജി സുധാകരന്‍ 

Kerala
  •  5 days ago
No Image

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ്; 284 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്

National
  •  5 days ago
No Image

പ്രതിസന്ധികൾ യുഎഇയെ കൂടുതൽ കരുത്തരാക്കും; പതറാതെ വികസന കുതിപ്പ് തുടരുമെന്ന് ശൈഖ് മുഹമ്മദ്

uae
  •  5 days ago
No Image

ഇസ്‌റാഈല്‍ കെമിക്കല്‍ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; രാസവസ്തുക്കള്‍ ചോര്‍ന്നു; സമീപ പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം 

International
  •  5 days ago
No Image

കുവൈത്തിൽ സൈനിക ക്യാമ്പിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം; 10 സൈനികർക്ക് പരുക്ക്

Kuwait
  •  5 days ago
No Image

എസ്ഡിപിഐ പിന്തുണ തള്ളാതെ എ. വിജയരാഘവന്‍; ആര് വോട്ട് തന്നാലും സ്വീകരിക്കും, അതാണ് ജനാധിപത്യ സമ്പ്രദായമെന്ന് വിശദീകരണം

Kerala
  •  5 days ago
No Image

ഇന്ധനപ്രതിസന്ധിയിൽ ശ്രീലങ്കയെ ചേർത്തുപിടിച്ച് ഇന്ത്യ; 20,000 ടൺ ഡീസലും 18,000 ടൺ പെട്രോളും കൈമാറി

National
  •  5 days ago
No Image

വ്യാജ വീഡിയോകൾക്ക് വിലക്ക്; അണക്കെട്ടുകളുടെ ദൃശ്യം ചിത്രീകരിക്കരുത്; കർശന നിർദ്ദേശങ്ങളുമായി റാസൽഖൈമ പൊലിസ്

uae
  •  5 days ago
No Image

സ്ത്രീകള്‍ക്ക് 2000 രൂപ ധനസഹായം; പെന്‍ഷന്‍ തുക ഉയര്‍ത്തും; സൗജന്യ വൈദ്യുതിയും, വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പും; വമ്പന്‍ പ്രഖ്യാപനങ്ങളുമായി ഡിഎംകെ പ്രകടന പത്രിക

Kerala
  •  5 days ago